ഏഥറിന്റെ വിലകുറഞ്ഞ സ്കൂട്ടര്‍ പരീക്ഷണത്തിനായി റോഡില്‍
ഓട്ടോമൊബൈൽസ്
- 2 hr, 1 min ago
നിലവില്‍ ഇന്ത്യയിലെ ടോപ് 3 ഇലക്ട്രിക് ടൂവീലര്‍ നിര്‍മാതാക്കളില്‍ ഒന്നാണ് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏഥര്‍ എനര്‍ജി (Ather Energy). ആഡംബര സൗകര്യങ്ങള്‍ക്കും പെര്‍ഫോമന്‍സിനും അപ്പുറം, സാധാരണക്കാരായ കുടുംബങ്ങളെ ലക്ഷ്യമാക്കി ഏഥര്‍ എനര്‍ജി പുതിയ ഇവി പ്ലാറ്റ്ഫോം ഒരുക്കുന്ന വിവരം ഇതിനോടകം പരസ്യമാണ്. ഇപ്പോള്‍ ബജറ്റ് ഇവികള്‍ക്ക് അടിത്തറയാകുന്ന EL പ്ലാറ്റ്ഫോമില്‍ വരുന്ന ഒരുക്കുന്ന പുത്തന്‍ ഇലക്ട്രിക് സ്കൂട്ടര്‍ റോഡ് ടെസ്റ്റിംഗിനിടെ ക്യാമറ കണ്ണുകളില്‍ പതിഞ്ഞു. നിലവില്‍ വിപണിയിലുള്ള ഏഥര്‍ റിസ്തയേക്കാള് താങ്ങാനാവുന്ന വിലയില്‍ എത്തുന്ന ഈ സ്കൂട്ടറിന്റെ പ്രധാന സവിശേഷതകളും പ്രത്യേകതകളും താഴെ നല്കുന്നു.