Short News

നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പകരം പുതിയത് ഉടൻ നൽകുമെന്ന് സിബിഎസ്ഇ

നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പകരം പുതിയത് ഉടൻ നൽകുമെന്ന് സിബിഎസ്ഇ

2004 നു ശേഷമുള്ള സര്‍ട്ടിഫിക്കറ്റുകളില്‍ ഭൂരിഭാഗവും സിബിഎസ്ഇയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണെന്നും സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും സിബിഎസ്ഇ അറിയിച്ചു. സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവര്‍ക്കെല്ലാം പുതിയ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുമെന്നും ഇതിനുള്ള അപേക്ഷകൾ ഉടൻ തന്നെ ക്ഷണിക്കുമെന്നും സിബിഎസ്ഇ വ്യക്തമാക്കിയിട്ടുണ്ട്
ഗിർ വനത്തിൽ 11 സിംഹങ്ങളെ ചത്ത നിലയിൽ കണ്ടെത്തി

ഗിർ വനത്തിൽ 11 സിംഹങ്ങളെ ചത്ത നിലയിൽ കണ്ടെത്തി

3 ദിവസങ്ങളിലായാണ് ഗിർ വനത്തിൽ നിന്നും 11 സിംഹങ്ങളുടെ മൃതശരീരങ്ങൾ കിട്ടിയത്. സംഭവത്തിൽ സംസ്​ഥാന സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കിഴക്കൻ ഗിറിലെ ദാൽഖനിയ റേഞ്ചിൽ നിന്നാണ് ചത്ത സിംഹങ്ങളെയാക്കെ കണ്ടെത്തിയിട്ടുള്ളത്. ബുധനാഴ്​ച അംറേലി ജില്ലയിലെ രജുല മേഖലയിൽ നിന്ന്​ ഒരു പെൺ സിംഹത്തി​​​​ൻറെ ശവവും കിട്ടിയിരുന്നു. 
ഫ്രാങ്കോയുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് സൂചന

ഫ്രാങ്കോയുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് സൂചന

മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിൻറെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. അറസ്റ്റ് വിവരം അടുത്ത ബന്ധുക്കളേയും ബിഷപ്പിൻറെ അഭിഭാഷകരേയും പോലീസ് അറിയിച്ചിട്ടുണ്ട്. കോട്ടയം എസ്.പി രണ്ടരയോടെയാണ് അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തുക. ബിഷപ്പിനെതിരെ ശക്തമായ തെളിവുകള്‍ ശേഖരിച്ച സാഹചര്യത്തിലാണ് അറസ്റ്റ്
യുപിയിലെ ആശുപത്രിയിൽ 45 ദിവസത്തിനിടെ 71 കുട്ടികൾ മരിച്ചതായി റിപോർട്ട്

യുപിയിലെ ആശുപത്രിയിൽ 45 ദിവസത്തിനിടെ 71 കുട്ടികൾ മരിച്ചതായി റിപോർട്ട്

ഉത്തർ പ്രദേശിലെ​ ബഹ്​റൈച്​ ജില്ലാ ആശുപത്രിയിലാണ് 45 ദിവസത്തിനിടെ 71 കുട്ടികൾ മരിച്ചതായി റിപോർട്ട് ചെയ്തിരിക്കുന്നത്. നിരവധി കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളതായും വിവിധ രോഗങ്ങൾ മൂലമാണ് കുട്ടികൾ മരണത്തിന് കീഴടങ്ങിയതെന്നും ആശുപത്രിയുടെ മെഡിക്കൽ സൂപ്രണ്ട് ഡി കെ സിങ് വ്യക്തമാക്കി. സൗകര്യങ്ങളുടെ അപര്യാപ്​തത മൂലം ഇവിടെ നിരവധി പ്രശ്​നങ്ങൾ ഉണ്ടാവുന്നുണ്ടെന്നും സൂപ്രണ്ട് വ്യക്തമാക്കി
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more