Short News

എറണാകുളത്തെ ദുരിതാശ്വാസ ചുമതലയിൽ നിന്ന് സി രവീന്ദ്രനാഥിനെ ഒഴിവാക്കി

എറണാകുളത്തെ ദുരിതാശ്വാസ ചുമതലയിൽ നിന്ന് സി രവീന്ദ്രനാഥിനെ ഒഴിവാക്കി

എറണാകുളും ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല മന്ത്രി സി രവീന്ദ്രനാഥിന് പകരം മന്ത്രി എ സി മൊയ്തീനാണ് നൽകിയിരിക്കുന്നത്. എറണാകുളത്തെ ഏകോപനത്തില്‍ പാളിച്ച സംഭവിച്ചതായി ആക്ഷേപം ഉയർന്നതിനെ തുടർന്നാണിത്. വെള്ളപ്പൊക്കം ദുരിതം രൂക്ഷമായ രണ്ടു ദിവസം രവീന്ദ്രനാഥ് തൃശ്സൂരിൽ കുടുങ്ങിപ്പോയതിനാൽ എറണാകുളത്ത് എത്താൻ കഴിഞ്ഞിരുന്നില്ല
കേരളത്തിൽ 25ന് മഴ കനക്കുമെന്ന് മുന്നറിയിപ്പ്

കേരളത്തിൽ 25ന് മഴ കനക്കുമെന്ന് മുന്നറിയിപ്പ്

ഒഡിഷയിൽ കനത്ത മഴയ്ക്ക് കാരണമായ ‘ദായേ' ചുഴലിക്കാറ്റ് മൂലമുണ്ടാകുന്ന മാറിവരുന്ന സാഹചര്യങ്ങൾ 25ന് സംസ്ഥാനത്ത് ഒന്നോ രണ്ടോ സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് കാരണമാകും. 25ന് ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ‘യെല്ലോ അലർട്ട്' പ്രഖ്യാപിച്ചിരിക്കുകയാണ്. ഒന്നോ രണ്ടോ സ്ഥലങ്ങളിൽ 24 മണിക്കൂറിനിടെ ഏഴുമുതൽ 11 സെൻറീമീറ്റർവരെ മഴ പെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പൊലീസിനെ വട്ടംചുറ്റിച്ച ബിഷപ്പിന് ഒടുവിൽ കുറ്റസമ്മതം നടത്തേണ്ടി വന്നു

പൊലീസിനെ വട്ടംചുറ്റിച്ച ബിഷപ്പിന് ഒടുവിൽ കുറ്റസമ്മതം നടത്തേണ്ടി വന്നു

ചോ​ദ്യ​ങ്ങ​ളും ഉ​പ​ചോ​ദ്യ​ങ്ങ​ളും ഇ​ര​യു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും ക​ന്യാ​സ്​​ത്രീ​ക​ളു​ടെ​യും മൊ​ഴി​ക​ളും ഹാ​ജ​രാക്കി അന്വേഷണ സംഘം‌ തി​രി​ച്ച​ടി​ച്ച​തോ​ടെ പി​ടി​ച്ചു​നി​ൽ​ക്കാ​നാ​കാ​തെ ബി​ഷ​പ്പ്​ കു​റ്റ​സ​മ്മ​തം ന​ട​ത്തു​കയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അ​മ്പ​തി​ല​ധി​കം മൊ​ഴി​ക​ളും 85ല​ധി​കം രേ​ഖ​ക​ളും നിരത്തിയാണ് ബിഷപ്പിനെ പഴുതുകളടച്ച് ചോദ്യം ചെയ്തത്.
മമ്മൂട്ടിക്ക് ഉണ്ടയെങ്കില്‍ മോഹന്‍ലാലിന് ബോണ്ടയുമായി പ്രിയദര്‍ശന്‍!

മമ്മൂട്ടിക്ക് ഉണ്ടയെങ്കില്‍ മോഹന്‍ലാലിന് ബോണ്ടയുമായി പ്രിയദര്‍ശന്‍!

കൈനിറയെ സിനിമകളുമായി മുന്നേറുന്നതിനിടയിലും പുതിയ സിനിമകള്‍ സ്വീകരിക്കുന്നുണ്ട് മമ്മൂട്ടി. തുടക്കം മുതലേ വാര്‍ത്തകളിലിടം പിടിക്കാറുണ്ട് അദ്ദേഹത്തിന്റെ സിനിമകള്‍. പുതുമുഖമെന്നോ പരിചയമ്പന്നനെന്നോ വ്യത്യാസമില്ലാതെയാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. കഥയിലെ വ്യത്യസ്തതയും അവതരണത്തിലും മികവും ഈ രണ്ട് കാര്യങ്ങളാണ് താരത്തെ ആകര്‍ഷിക്കുന്നത്.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more