Short News

കെഎസ്ആര്‍ടിസിയില്‍ കടുത്ത ഇന്ധനക്ഷാമം

കെഎസ്ആര്‍ടിസിയില്‍ കടുത്ത ഇന്ധനക്ഷാമം

ഇന്ധനക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് കെ എസ് ആര്‍ ടി സിയുടെ ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചിരിക്കുകയാണ്. ദീര്‍ഘദൂര ബസ്സുകള്‍ പലതും ഇത് മൂലം വഴിയില്‍ കുടുങ്ങിയിരിക്കുകയാണ്. കെഎസ്ആര്‍ടിസി വന്‍ പ്രതിസന്ധിയിലാണെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ നേരത്തെ തന്നെ ശ്രമിച്ചിരുന്നു. സര്‍ക്കാരില്‍ നിന്ന് കിട്ടിയ 20 കോടി ശമ്പളം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് തികയാത്ത അവസ്ഥയാണെന്നും അദ്ദേഹം വ്യക്തമാക്കി
ബിഷപ്പിന്റെ അറസ്റ്റിന് നിയമ തടസങ്ങളിലെന്ന് ഡിജിപി

ബിഷപ്പിന്റെ അറസ്റ്റിന് നിയമ തടസങ്ങളിലെന്ന് ഡിജിപി

കന്യാസ്ത്രീയുടെ ലൈംഗിക പീഡനപരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നതില്‍ നിയമ തടസമില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തിലാണ് ഡിജിപി ഇക്കാര്യം അറിയിച്ചത്. അന്വേഷണസംഘം ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്നോ നാളെയോ ഇതുസംബന്ധിച്ച് തീര്‍ച്ചയായും തീരുമാനമെടുക്കുമെന്നും ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.
പിഎന്‍ബി ഉള്‍പ്പടെ മൂന്നു ബാങ്കുകൾ ലയിപ്പിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്

പിഎന്‍ബി ഉള്‍പ്പടെ മൂന്നു ബാങ്കുകൾ ലയിപ്പിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്

പഞ്ചാബ് നാഷണല്‍ ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, ആന്ധ്ര ബാങ്ക് എന്നിവയാണ് ലയിച്ചൊന്നാകാൻ നീക്കം നടക്കുന്നത്. ചെറു ബാങ്കുകള്‍ ലയിപ്പിച്ച് ബാങ്കിങ് മേഖല ശക്തിപ്പെടുത്തുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍തന്നെ ലയനം പൂര്‍ത്തിയാക്കി 2019 ഏപ്രിലില്‍ ഒറ്റ ബാങ്കായി പ്രവര്‍ത്തനം തുടങ്ങാനുളള നടപടികളുമായാണ് അധികൃതർ മുന്നോട്ടു പോകുന്നത്.
പ്രളയക്കെടുതി: വിദ്യാലയങ്ങളിലെ ധനസമാഹരണം, ഇടുക്കിയില്‍ ലഭിച്ചത് 28.75 ലക്ഷം രൂപ!

പ്രളയക്കെടുതി: വിദ്യാലയങ്ങളിലെ ധനസമാഹരണം, ഇടുക്കിയില്‍ ലഭിച്ചത് 28.75 ലക്ഷം രൂപ!

ജില്ലയിലെ ഹയര്‍സെക്കണ്ടറിവരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് 28.75 ലക്ഷം രൂപ. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ ഈ മാസം 11,12 തിയതികളിലായാണ് ധനമസമാഹരണം നടന്നത്. 550 ത് സ്‌കൂളുകളില്‍ നിന്നായി 28,75555 രൂപ ഇതുവരെ ലഭിച്ചു

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more