Short News

കുതിരാനിലെ ഇടത് തുരങ്കം തുറന്നു

കുതിരാനിലെ ഇടത് തുരങ്കം തുറന്നു

ഇന്ന് മുതല്‍ കുതിരാന് തുരങ്കത്തിലൂടെ അത്യാവശ്യം വാഹനങ്ങളും കടത്തിവിടാന്‍ തുടങ്ങിയിട്ടുണ്ട്. പൊലീസ് നിയന്ത്രണത്തിലാണ് വാഹനങ്ങള്‍ കടത്തിവിട്ടത്. പൊലീസ്, ആംബുലന്‍സ്, ഫയര്‍ഫോഴ്‌സ് ദുരിതാശ്വാസ സഹായവുമായി വരുന്ന വാഹനങ്ങള്‍ തുടങ്ങിയ വാഹനങ്ങളായിരുന്നു കടത്തിവിട്ടിരുന്നത്. സുരക്ഷാ ഭീഷണി ഉള്ളതിനാല്‍ രാത്രിയില്‍ വാഹനങ്ങള്‍ കടത്തി വിടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ജിമെയിൽ വായിക്കാൻ ഗൂഗിൾ ഇപ്പോഴും തേർഡ് പാർട്ടി ആപ്പുകളെ അനുവദിക്കുന്നു

ജിമെയിൽ വായിക്കാൻ ഗൂഗിൾ ഇപ്പോഴും തേർഡ് പാർട്ടി ആപ്പുകളെ അനുവദിക്കുന്നു

ഇത് സംബന്ധിച്ച സി.എൻ.എൻ റിപോർട്ട് വ്യാഴാഴ്ചയാണ് പുറത്ത് വിട്ടത്. ഡാറ്റ ഉപയോഗിക്കുന്നത് ഉപയോക്താക്കൾക്ക് സുതാര്യമായിരിക്കുന്നിടത്തോളം കാലം ഡവലപ്പർമാർക്ക് മൂന്നാം കക്ഷികളുമായി ഡാറ്റ പങ്കിടാമെന്നാണ് യു എസ് സെനറ്റർമാർക്ക് അയച്ച കത്തിൽ ഗൂഗിൾ വിശദമാക്കുന്നത്. ലോകത്താകമാനം ജിമെയിലിന് ഏകദേശം 1.4 ബില്യൺ ഉപയോക്താക്കളാണുള്ളത്
പോലീസിൽ പിടിമുറുക്കി സംഘപരിവാർ.. സിപിഎം-കോൺഗ്രസ് അനുകൂലികൾ സംഘപാളയത്തിലേക്ക്

പോലീസിൽ പിടിമുറുക്കി സംഘപരിവാർ.. സിപിഎം-കോൺഗ്രസ് അനുകൂലികൾ സംഘപാളയത്തിലേക്ക്

കേരള പോലീസിന് അകത്ത് ആര്‍എസ്എസിന്റെ സ്ലീപ്പര്‍ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നതായി നേരത്തെ സിപിഎം ചാനലായ കൈരളി പീപ്പിള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പരസ്യ പ്രവര്‍ത്തനം സേനയില്‍ നടത്താനും മാസം തോറും യോഗം ചേരാനും ഈ സംഘങ്ങള്‍ തീരുമാനിച്ചിട്ടുള്ളതായും അതിനായി തത്വമസി എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചതായും വാര്‍ത്തയില്‍ പറഞ്ഞിരുന്നു.

കന്യാസ്ത്രീകളുടെ സമരത്തിന് പിന്നിൽ വർഗീയ ശക്തികളല്ലെന്ന് മേഴ്സിക്കുട്ടിയമ്മ

കന്യാസ്ത്രീകളുടെ സമരത്തിന് പിന്നിൽ വർഗീയ ശക്തികളല്ലെന്ന് മേഴ്സിക്കുട്ടിയമ്മ

കന്യാസ്​ത്രീകൾക്ക്​ സമരം ചെയ്യാൻ അവകാശമുണ്ടെന്നും അവരുടെ അസ്ഥിത്വവുമായി ബന്ധപ്പെട്ടതാണെന്നും മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ജനാധിപത്യ വ്യവസ്​ഥയിലുള്ള സമര​ത്തെ ചോദ്യം ചെയ്യാനാകില്ലെന്നും സ്​​ത്രീകളെ കൈകാര്യം ചെയ്യുന്നതല്ല പൌരോഹിത്യമെന്നും മന്ത്രി വ്യക്തമാക്കി. കന്യാസ്ത്രീകളുടെ സമരത്തിന് പിന്നിൽ ദുരുദ്ദേശമുണ്ടെന്ന് നേരത്തെ കോടിയേരി പറഞ്ഞിരുന്നു 
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more