ഈ സ്കൂട്ടര്‍ ഇന്ത്യയിലേക്ക് വന്നാല്‍ ജുപ്പിറ്റര്‍ സൈഡാകും
ഓട്ടോമൊബൈൽസ്
- 3 hr, 44 min ago
നഗരങ്ങളിലെ തിരക്കേറിയ റോഡുകളിലൂടെയുള്ള ഹ്രസ്വദൂര യാത്രകള്‍ കൂടുതല്‍ സുഗമവും ആയാസരഹിതവുമാക്കാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പ്രമുഖ ആഗോള ബ്രാന്‍ഡായ ക്യുജെ മോട്ടോര്‍ തങ്ങളുടെ ഏറ്റവും പുതിയ എന്‍ട്രി ലെവല്‍ സ്കൂട്ടറായ എല്‍ടിആര്‍ 50 വിപണിയില്‍ എത്തിച്ചു. നിലവില്‍ യൂറോപ്യന്‍ രാജ്യങ്ങളിലാണ് ഈ ടൂവീലര്‍ പ്രധാനമായും വില്‍ക്കപ്പെടുന്നത്. ആഗോളതലത്തില്‍ ഏകദേശം 150-ലധികം രാജ്യങ്ങളില്‍ വിപുലമായ വിപണന ശൃംഖലയുള്ള നിര്‍മാതാക്കളാണ് ക്യുജെ മോട്ടോര്‍. നിലവില്‍ 40-ലധികം വ്യത്യസ്ത തരം സ്കൂട്ടര്‍ മോഡലുകള്‍ ഉള്‍പ്പെടുന്ന ബ്രാന്‍ഡിന്റെ പോര്‍ട്ഫോളിയോയിലെ ഏറ്റവും ചെറിയ ബജറ്റ് വിലയില്‍ വരുന്ന ഒന്നാണ് ഈ പുത്തന്‍ 50 സിസി സ്കൂട്ടര്‍.