Short News

നികുതി രസീത് ഇനി മൊബൈല്‍ ഫോണില്‍

നികുതി രസീത് ഇനി മൊബൈല്‍ ഫോണില്‍

നികുതിയടയ്ക്കുന്നതോടൊപ്പം മൊബൈൽനമ്പർകൂടി നൽകിയാൽ ഇനി നികുതി രസീത് സ്വന്തം മൊബൈല്‍ ഫോണില്‍ നിന്നും ഡൗ​​​ണ്‍ലോഡ് ചെയ്തെടുക്കാന്‍ കഴിയും. പാലക്കാട് നാഷണൽ ഇൻഫർമാറ്റിക് സെന്‍ററാണ് വില്ലേജ് ആപ്പീസുകളില്‍ ഇ-പേയ്മെന്‍റ് നികുതിയടക്കുന്നവര്‍ക്കായി ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.
ഷൂട്ടിങ്ങില്‍ ലക്ഷയ് ഷെറോണിന് വെള്ളി

ഷൂട്ടിങ്ങില്‍ ലക്ഷയ് ഷെറോണിന് വെള്ളി

പുരുഷ വിഭാഗം ട്രാപ്പ് ഷൂട്ടിങ്ങിലാണ് ലക്ഷയ് ഷെറോണ്‍ ഇന്ത്യക്കു വെള്ളി മെഡല്‍ നേടിത്തന്നത്. രാവിലെ നടന്ന 10 മീറ്റര്‍ റൈഫിള്‍ ഇനത്തില്‍ ദീപക് കുമാര്‍ വെള്ളി സമ്മാനിച്ചതിനു പിന്നാലെയാണ് ഷെറോണിന്റെയും നേട്ടം. ഷെറോണിന്റെ വെള്ളി മെഡല്‍ വിജയത്തോടെ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ സമ്പാദ്യം നാലായി ഉയര്‍ന്നു. ആദ്യദിനം ഷൂട്ടിങിലും ഗുസ്തിയിലും ഇന്ത്യ മെഡല്‍ കരസ്ഥമാക്കിയിരുന്നു.
ഏഷ്യന്‍ ഗെയിംസിന് തീവ്രവാദ ഭീഷണിയും ഭൂകമ്പ ആശങ്കയും

ഏഷ്യന്‍ ഗെയിംസിന് തീവ്രവാദ ഭീഷണിയും ഭൂകമ്പ ആശങ്കയും

ഇന്നേവരെയില്ലാത്ത രീതിയിലാണ് ഏഷ്യന്‍ ഗെയിംസിന്റെ സുരക്ഷയെന്ന് അധികൃതര്‍ പറയുന്നു. ഒരു ലക്ഷത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. ഗെയിംസിനായി ഏതാണ്ട് 12,000ത്തോളം കായിക താരങ്ങളും അവരുടെ ഒഫീഷ്യലുകളും 5,000 മാധ്യമ പ്രവര്‍ത്തകരും ഇന്തോനേഷ്യയിലെത്തിയിട്ടുണ്ട്. വലിയ രീതിയില്‍ ഭൂകമ്പ സാധ്യതയുള്ള രാജ്യം കൂടിയാണ് ഇന്തോനേഷ്യ.
അനുജന് അഭിനന്ദനവുമായി പാണ്ഡ്യയുടെ ചേട്ടന്‍ ക്രുനാല്‍

അനുജന് അഭിനന്ദനവുമായി പാണ്ഡ്യയുടെ ചേട്ടന്‍ ക്രുനാല്‍

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ നിര്‍ണായക മത്സരത്തില്‍ അഞ്ചുവിക്കറ്റ് പ്രകടനവുമായി ഇന്ത്യയെ കരകയറ്റിയ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് അഭിനന്ദനവുമായി സഹോദരന്‍ ക്രുനാല്‍ പാണ്ഡ്യ. അഞ്ചുവിക്കറ്റ് നേടിയ പാണ്ഡ്യയുടെ നേട്ടത്തില്‍ തനിക്ക് വാക്കുകള്‍ നഷ്ടമായെന്നാണ് ക്രുനാലിന്റെ പ്രതികരണം. ഓരോ ദിവസനും നിന്നെക്കുറിച്ചുള്ള അഭിമാനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും ക്രുനാല്‍ തന്റെ ട്വിറ്ററില്‍ കുറിച്ചു.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more