Short News

മിഠായിത്തെരുവില്‍ യുവതിയുടെ മുടി മുറിച്ചയാളെ പിടികൂടി

മിഠായിത്തെരുവില്‍ യുവതിയുടെ മുടി മുറിച്ചയാളെ പിടികൂടി

മിഠായിത്തെരുവിൽ ഷോപ്പിങ്ങിനെത്തിയ യുവതിയുടെ മുടിമുറിച്ച കണ്ണൂർ തളിപ്പറമ്പ് മന്ന സ്വദേശി അബ്ദുൽഖാദറിനെയാണ് പോലീസ് പിടികൂടിയത്. മിഠായിത്തെരുവിൽ കുടുംബത്തോടൊപ്പം ഷോപ്പിങ്ങിനെത്തിയ യുവതിയുടെ മുടി മുറിച്ചപ്പോഴാണ് ഇയാളെ പിടികൂടിയത്.മദ്രസാ അധ്യാപകനാണെന്നും മാനസികാസ്വാസ്ഥ്യമുണ്ടെന്നും ഇയാള്‍ പറഞ്ഞെങ്കിലും ഇയാള്‍ക്ക് കുഴപ്പമൊന്നുമില്ലെന്നാണ് വിവരം
കനത്ത മഴക്ക്​ സാധ്യതയുളളതിനാല്‍ അഞ്ച്​ ജില്ലകളിൽ യെല്ലോ അലർട്ട്​

കനത്ത മഴക്ക്​ സാധ്യതയുളളതിനാല്‍ അഞ്ച്​ ജില്ലകളിൽ യെല്ലോ അലർട്ട്​

സംസ്​ഥാനത്ത്​ അ​ടു​ത്ത ര​ണ്ടു ദി​വ​സ​ങ്ങ​ളി​ല്‍ ക​ന​ത്ത മ​ഴ​ക്ക്​ സാ​ധ്യ​ത​യുണ്ട്. തി​രു​വ​ന​ന്ത​പു​രം മു​ത​ല്‍ എ​റ​ണാ​കു​ളം വ​രെ​യു​ള്ള ജി​ല്ല​ക​ളി​ല്‍ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ കനത്ത മഴ ലഭിക്കുന്നതാണ്.‌ വ​യ​നാ​ട്, ഇ​ടു​ക്കി ജി​ല്ല​ക​ളി​ല്‍ ചൊ​വ്വ, ബു​ധ​ന്‍ ദി​വ​സ​ങ്ങ​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് മുന്നറിയിപ്പുണ്ട്.
ശശിക്കെതിരായ ആരോപണത്തില്‍ യുവതിയുടെ മൊഴിമാറ്റിക്കാൻ ശ്രമമെന്ന് റിപ്പോര്‍ട്ട്

ശശിക്കെതിരായ ആരോപണത്തില്‍ യുവതിയുടെ മൊഴിമാറ്റിക്കാൻ ശ്രമമെന്ന് റിപ്പോര്‍ട്ട്

അന്വേഷണക്കമ്മിഷൻ അംഗമായ മന്ത്രിയുടെവകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പി.കെ. ശശിക്കെതിരായി പരാതിനൽകിയ വനിതാനേതാവിനെക്കൊണ്ട് മൊഴിമാറ്റിക്കാന്‍ യുവതിയെ കണ്ടു. പൊതുസമൂഹത്തിൽ എം.എൽ.എ.യ്ക്ക്‌ ഇപ്പോൾത്തന്നെ വേണ്ട ശിക്ഷകിട്ടി, അതുകൊണ്ട് പാർട്ടിതലത്തിൽ കടുത്തനടപടി വേണ്ടാത്ത തലത്തിലേക്ക് മൊഴിയിൽ ചില മാറ്റംവരുത്തണമെന്നാണ് ദൂതന്‍ ആവശ്യപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കന്യാസ്ത്രീ സമരകേന്ദ്രം മാർക്​സിസ്​റ്റ്​ വിരുദ്ധ കേന്ദ്രമാക്കിയതായി കോടിയേരി

കന്യാസ്ത്രീ സമരകേന്ദ്രം മാർക്​സിസ്​റ്റ്​ വിരുദ്ധ കേന്ദ്രമാക്കിയതായി കോടിയേരി

സദുദ്ദേശ്യമെന്ന് തോന്നിപ്പിക്കും വിധം ആ ഇടത്തെ സി.പി.എമ്മിനെയും സർക്കാറിനെയും വിമർശിക്കാനുള്ള കേന്ദ്രമാക്കി. സമരങ്ങൾ ​ൈകയടക്കുന്ന ഒരു വിഭാഗം ഈ സമരത്തിലും കയറിപ്പറ്റി. ഏത് സമരത്തിലും ഇത്തരം മൊബൈൽ സമരവേദിക്കാർ പ്രവർത്തിക്കുന്നുണ്ട്. സ്ത്രീ സുരക്ഷയാണ് ഇടത് സർക്കാറി​ന്‍റെ നിലപാട്. കേസിൽപ്പെട്ട ആളെ നോക്കിയോ, പ്രക്ഷോഭത്തി​െൻറ അടിസ്ഥാനത്തിലോ അല്ല അറസ്​റ്റെന്നും കോടിയേരി പറഞ്ഞു.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more