കൂടുതൽ സ്പോർട്ടി ലുക്കിൽ കാറുകളിലെ മഹാറാണി
ഓട്ടോമൊബൈൽസ്
- 1 hr, 49 min ago
ഇന്ത്യയിലെ ആഡംബര കാർ വിഭാഗത്തിലെ കുഞ്ഞുങ്ങളാണ് മിനി (Mini). കൂപ്പർ ഹാച്ച്ബാക്കുകളിലൂടെ ലോകമെമ്പാടുമായി വലിയ ആരാധകവൃന്ദത്തെ സൃഷ്‌ടിച്ചിരിക്കുന്ന കമ്പനി അടിക്കടി പുത്തൻ മോഡലുകളുമായി രംഗത്തിറങ്ങാറുണ്ട്. ആഭ്യന്തര വിപണിയിലും സജീവമായ മിനി ഇന്ത്യ കൺവേർട്ടിബിൾ ജോൺ കൂപ്പർ വർക്ക്സ് പായ്ക്ക് രാജ്യത്ത് പുറത്തിറക്കിയിരിക്കുകയാണ്. 61.50 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലെത്തിയിരിക്കുന്ന മോഡൽ പൂർണമായും വിദേശത്ത് നിർമിച്ചാണ് ഇവിടെ വിപണനത്തിന് എത്തുന്നത്. വാങ്ങാൻ താത്പര്യമുള്ളവർക്ക് ബ്രാൻഡിന്റെ ഡീലർഷിപ്പുകൾ സന്ദർശിച്ച് പ്രീ-ബുക്ക് ചെയ്‌തിടാനാവുന്നതാണ്. ലക്ഷ്വറി ഹാച്ചിനായുള്ള ഡെലിവറി ഉടൻ തന്നെ തുടങ്ങുന്നതുമായിരിക്കും.