Short News

പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ പിണറായി വയനാട്ടില്‍

പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ പിണറായി വയനാട്ടില്‍

സുൽത്താൻ ബത്തേരിയിൽ ഹെലികോപ്​റ്ററിറങ്ങിയ മുഖ്യമന്ത്രിയും സംഘവും കൽപ്പറ്റയിലെ മുണ്ടേരിയില്‍ എത്തി. ജില്ലിയിലെ ഏറ്റവും വലിയ ദുരിതാശ്വാസ ക്യാമ്പ്​ മുണ്ടേരിയിലാണുള്ളത്​. ക്യാമ്പ്​ സന്ദർശന ശേഷം കളക്​ടറേറ്റിൽ അവലോകന യോഗം ചേര്‍ന്നേക്കും. ഇടുക്കി, ആലപ്പുഴ, എറണാകുളം, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളി​ലെ ദുരിത ബാധിത മേഖലകളിലൂടെയാണ് പിണറായി ഹെലികോപ്റ്ററിലൂടെ കടന്നു പോകുന്നത്.
ഇല്ലിക്കല്‍ ബണ്ട് തകര്‍ന്നതിനെ തുടര്‍ന്ന് ത‌ൃശൂര്‍ എട്ടുമന ഗ്രാമം വെള്ളത്തിലായി

ഇല്ലിക്കല്‍ ബണ്ട് തകര്‍ന്നതിനെ തുടര്‍ന്ന് ത‌ൃശൂര്‍ എട്ടുമന ഗ്രാമം വെള്ളത്തിലായി

ആറാട്ടുപുഴക്ക് സമീപം എട്ടുമന ഇല്ലിക്കൽ ബണ്ട് തകര്‍ന്നു, അപകടം മുന്നില്‍കണ്ട് പ്രദേശത്തുനിന്ന് ആളുകളെ മാറ്റിയതിനാൽ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം, പ്രദേശത്തെ വാഹനങ്ങളും വീടുകളും പൂര്‍ണമായും വെള്ളത്തിനടിയിലായിരിക്കുകയാണ്. ഏതാണ്ട് അരലക്ഷം ആളുകള്‍ ദുരിതാശ്വാസ കേന്ദ്രങ്ങളിലാണ്. ഏറ്റുമന, തളിക്കുളം, ചേര്‍പ്പ് തുടങ്ങിയ സ്ഥലങ്ങളിലെ നൂറുകണക്കിന് വീടുകളും വെള്ളത്തിനടിയിലാണ്.
മഴക്കെടുതി: കേരളത്തിന് കൈതാങ്ങായി കര-വ്യോമസേന, ഓപ്പറേഷൻ സഹയോഗ്  ഫലം കണ്ടു!

മഴക്കെടുതി: കേരളത്തിന് കൈതാങ്ങായി കര-വ്യോമസേന, ഓപ്പറേഷൻ സഹയോഗ് ഫലം കണ്ടു!

കരസേനയുടെയും വ്യോമസേനയുടെയും നേതൃത്വത്തിൽ നടക്കുന്ന രക്ഷാ പ്രവർത്തനങ്ങൾ പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിന് കൈത്താങ്ങാകുന്നു. ഓപ്പറേഷൻ സഹയോഗ് എന്ന പേരിലാണ് കരസേനയുടെ പ്രവർത്തനങ്ങൾ. 10 കോളം സൈനികരും 12 എൻജിനീയർ ടാസ്ക് ഫോഴ്സുകളും പങ്കെടുക്കുന്നു. റോഡുകൾ സഞ്ചാരയോഗ്യമാക്കുക, കുന്നിടിഞ്ഞ സ്ഥലങ്ങളിൽ നിന്ന് മണ്ണ് നീക്കം ചെയ്യുക, താത്കാലിക പാലങ്ങൾ നിർമിക്കുക എന്നിവയാണ് ഇവർ ചെയ്തു വരുന്നത്.

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് കുറയുന്നതായി റിപ്പോര്‍ട്ട്

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് കുറയുന്നതായി റിപ്പോര്‍ട്ട്

2401.80 അടിയാണ് നിലവിലെ ജലനിരപ്പ്. അണക്കെട്ടിലെ ജലനിരപ്പു കുറഞ്ഞതോടെ നിലവില്‍ തുറന്നിരിക്കുന്ന മൂന്നു ഷട്ടറുകള്‍ 1.9 മീറ്ററായി താഴ്ത്തിയിട്ടുണ്ട്. അറുന്നൂറ് ക്യുമെക്‌സ് വെള്ളമാണ് മൂന്നു ഷട്ടറുകളിലൂടെ ഇപ്പോള്‍ പുറത്തേക്ക് ഒഴുക്കുന്നത്. വൃഷ്ടിപ്രദേശങ്ങളില്‍ മഴ കുറഞ്ഞതിനാല്‍ പുലര്‍ച്ചെ നാലുമണിയോടെയാണ് പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവു കുറച്ചത്.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more