Short News

കോടിയേരി ആർ.എസ്​.എസിനോട്​ പരസ്യമായി മാപ്പു പറയണമെന്ന് ശ്രീധരൻ പിള്ള

കോടിയേരി ആർ.എസ്​.എസിനോട്​ പരസ്യമായി മാപ്പു പറയണമെന്ന് ശ്രീധരൻ പിള്ള

മനഃസാക്ഷിയുണ്ടെങ്കിൽ സി.പി.എം സംസ്​ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ ആർ.എസ്​.എസിനോട്​ പരസ്യമായി മാപ്പ് പറയണം. യു.എ.ഇ നൽകാമെന്ന്​ പറഞ്ഞ 720 കോടി കേന്ദ്രം നിഷേധിച്ചുവെന്ന്​ ഇടതുപക്ഷം പ്രചരിപ്പിക്കുന്നു. കേരളത്തിന്​ 720 കോടി സാമ്പത്തിക സഹായം നൽകാമെന്ന്​ യു.എ.ഇ എവിടെയും പറഞ്ഞിട്ടില്ല. 15000 കോടിയുടെ സഹായങ്ങളാണ്​ കേന്ദ്രം കേരളത്തിന്​ നൽകിയതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.
കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് ശക്തമായ മഴ ഉണ്ടാവാൻ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. പാലക്കാട്, ഇടുക്കി, വയനാട് എന്നീ മൂന്ന് ജില്ലകളിലാണ് അതിശക്തമായ മഴ ഉണ്ടാവുക എന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇവിടെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ശനിയാഴ്ച വരെ ശക്തമായ മഴയുണ്ടാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു 
റോയൽ എൻഫീൽഡിൻറെ ഇരട്ടക്കുട്ടികളെത്തി

റോയൽ എൻഫീൽഡിൻറെ ഇരട്ടക്കുട്ടികളെത്തി

ബുള്ളറ്റ് പ്രേമികള്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന പുതിയ കോണ്‍ടിനൻറല്‍ ജിടി 650, ഇൻറര്‍സെപ്റ്റര്‍ 650 മോഡലുകളാണ് വിപണിയിൽ എത്തിയിരിക്കുന്നത്. പാരലല്‍ ട്വിന്‍ എന്‍ജിനുമായി എത്തുന്ന ഈ ബൈക്കുകൾ വിപണിയിൽ വിജയം നേടുമെന്നാണ് പ്രതീക്ഷ. മുതിര്‍ന്ന റൈഡര്‍മാരെ ലക്ഷ്യമിട്ടാണ് ഇത് പ്രധാനമായും ഇറക്കിയിരിക്കുന്നത്.
ബാലഭാസ്കറിൻറെ അരോഗ്യനിലയിൽ നേരിയ പുരോഗതി

ബാലഭാസ്കറിൻറെ അരോഗ്യനിലയിൽ നേരിയ പുരോഗതി

വാഹനാപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ് വെൻറിലേറ്ററിൽ കഴിയുന്ന ബാലഭാസ്കറിൻറെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുള്ളതായി ആശുപത്രി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ബാലഭാസ്കർ കണ്ണ് ചെറുതായി തുറന്നതായാണ് വിവരം. ഭാര്യ ലക്ഷ്മിയുടെ കണ്ണിൽ നിന്നും കണ്ണീർ വന്നതായും റിപോർട്ടിൽ പറയുന്നു. അപകടത്തിൽ മരിച്ച ഇവരുടെ മകൾ തേജസ്വിനി ബാലയുടെ മൃതദേഹം എംബാം ചെയ്ത് സൂക്ഷിക്കാനാണ് ബന്ധുക്കളുടെ തീരുമാനം 
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more