Short News

എറണാകുളത്ത് കുടിവെള്ളം മുടങ്ങുക മൂന്ന് ദിവസം

എറണാകുളത്ത് കുടിവെള്ളം മുടങ്ങുക മൂന്ന് ദിവസം

ഇടമലയാര്‍, ഇടുക്കി ഡാമുകള്‍ തുറന്ന് ആലുവ പുഴയില്‍ ചെളിവെള്ളം കൂടിയതാണ് എറണാകുളത്തേക്കുള്ള പമ്പിംഗ് നിർത്താൻ കാരണം. ഇതോടെ കനത്ത മഴയത്തും കൊച്ചിയില്‍ കുടിവെള്ള ക്ഷാമം അനുഭവപ്പെടുമെന്നാണ് സൂചന. മൂന്ന് ദിവസം കൊച്ചിയിലും പരിസരങ്ങളിലും കുടിവെള്ളം മുടങ്ങുമെന്നാണ് വിവരം. 
സംസ്ഥാനത്ത് ഈ നൂറ്റാണ്ടിൽ ഇതുവരെകണ്ട ഏറ്റവുംവലിയ മഴയും വെള്ളപ്പൊക്കവും

സംസ്ഥാനത്ത് ഈ നൂറ്റാണ്ടിൽ ഇതുവരെകണ്ട ഏറ്റവുംവലിയ മഴയും വെള്ളപ്പൊക്കവും

1924ലെ വെള്ളപ്പൊക്കത്തിൽ ആലുവായിൽ സെക്കൻഡിൽ നാലു ലക്ഷം ഘനയടി വെള്ളമാണ് ഒഴുകിയത്. 1961ലെ വെള്ളപ്പൊക്കത്തിൽ രണ്ടര ലക്ഷം ഘനയടി വെള്ളം ഒഴുകിപ്പോയി. ഇപ്പോഴത്തെ കൃത്യമായ കണക്ക് ‌തിട്ടപ്പെടുത്തികൊണ്ടിരിക്കുകയാണ്.‌ മുല്ലപ്പെരിയാറില്‍ വലിയ മഴപെയ്യുകയും പ്രളയജലം ഒഴുകിയെത്തുകയുമാണെങ്കിൽ ജലനിരപ്പ് 160 അടിയിൽക്കൂടുതലാകുമെന്ന ഡോ. എ.കെ. ഗൊസൈന്‍റെ പഠനം ഈ സാഹചര്യത്തില്‍ കൂടുതല്‍ പ്രസക്തമാകുകയാണ്.
സംസ്ഥാനത്തെ ദുരിതാശ്വാസത്തിന് 50 ലക്ഷം നൽകി 'അമ്മ'

സംസ്ഥാനത്തെ ദുരിതാശ്വാസത്തിന് 50 ലക്ഷം നൽകി 'അമ്മ'

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ നൽകി താരസംഘടനയായ അമ്മ. നേരത്തെ ആദ്യഘടുവെന്ന നിലയ്ക്ക് 10 ലക്ഷം രൂപ അമ്മ കൈമാറിയിരുന്നു. എന്നാൽ തുക കുറഞ്ഞ് പോയെന്ന് താരസംഘടനയ്ക്ക് നേരെ വലിയ വിമർശനം സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. പിന്നാലെയാണ് കൂടുതൽ സഹായധനം സംഘടന മുഖ്യമന്ത്രിക്ക് കൈമാറിയത്.
കേരളത്തിന്​ 25 കോടിയുടെ ദുരിതാശ്വാസ സഹായവുമായി തെലങ്കാന

കേരളത്തിന്​ 25 കോടിയുടെ ദുരിതാശ്വാസ സഹായവുമായി തെലങ്കാന

പ്രളയം കാരണം സംസ്ഥാനത്ത്​ വെള്ളം മലിനമാകുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ 2.50 കോടി രൂപയുടെ ആർ.ഒ മെഷീനുകളും കേരളത്തിലേക്ക്​ അയക്കുന്നതാണ്. രക്ഷാപ്രവർത്തനത്തിൽ കേരളത്തെ സഹായിക്കാൻ തെലങ്കാനയിലെ ജനങ്ങളോട്​ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു ആവശ്യപ്പെട്ടിട്ടുണ്ട്​. കനത്ത മഴ ദുരിതം വിതച്ച കേരളത്തിലെ ജനങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും ചന്ദ്രശേഖര റാവു പറഞ്ഞു.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more