Short News

സർക്കാരിൻറെ ഓണാഘോഷ പരിപാടികൾ മാറ്റിവെക്കണമെന്ന് ചെന്നിത്തല

സർക്കാരിൻറെ ഓണാഘോഷ പരിപാടികൾ മാറ്റിവെക്കണമെന്ന് ചെന്നിത്തല

കേരളം ഇപ്പോള്‍ നേരിടുന്ന കടുത്ത ദുരന്തത്തിൻറെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്തെ സര്‍ക്കാരിൻറെ ഓണാഘോഷ പരിപാടികള്‍ മാറ്റി വെക്കണമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത്. ആഘോഷങ്ങള്‍ക്ക് വേണ്ടി ചിലവഴിക്കുന്ന 30 കോടി രൂപ ഈ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു
പ്രളയക്കെടുതിയിൽ കൈതാങ്ങായി വെൽഫെയർ പാർട്ടി പ്രവർത്തകർ

പ്രളയക്കെടുതിയിൽ കൈതാങ്ങായി വെൽഫെയർ പാർട്ടി പ്രവർത്തകർ

ജില്ലയെ പ്രളയക്കെടുതിയിൽ നിന്ന് കൈപിടിച്ചുയർത്തുന്നതിൽ വെൽഫെയർ പാർട്ടി പ്രവർത്തകർ തുടക്കം മുതൽ ഉണ്ട്. മറ്റെല്ലായിടത്തും പ്രളയം ബാധിക്കുന്നതിനു മുമ്പുതന്നെ പാലക്കാടും പരിസര പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങിയിരുന്നു. വെള്ളം ഉയർന്നതിനെ തുടർന്ന് രണ്ടാഴ്ച മുമ്പ് മലമ്പുഴ ഡാം തുറക്കുകയും ഉരുൾപൊട്ടുകയും ചെയ്തതോടെ സുന്ദരം കോളനി മുഴുവനായി വെള്ളത്തിലായി.

ഷൂട്ടിങ്ങില്‍ ലക്ഷയ് ഷെറോണിന് വെള്ളി

ഷൂട്ടിങ്ങില്‍ ലക്ഷയ് ഷെറോണിന് വെള്ളി

പുരുഷ വിഭാഗം ട്രാപ്പ് ഷൂട്ടിങ്ങിലാണ് ലക്ഷയ് ഷെറോണ്‍ ഇന്ത്യക്കു വെള്ളി മെഡല്‍ നേടിത്തന്നത്. രാവിലെ നടന്ന 10 മീറ്റര്‍ റൈഫിള്‍ ഇനത്തില്‍ ദീപക് കുമാര്‍ വെള്ളി സമ്മാനിച്ചതിനു പിന്നാലെയാണ് ഷെറോണിന്റെയും നേട്ടം. ഷെറോണിന്റെ വെള്ളി മെഡല്‍ വിജയത്തോടെ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ സമ്പാദ്യം നാലായി ഉയര്‍ന്നു. ആദ്യദിനം ഷൂട്ടിങിലും ഗുസ്തിയിലും ഇന്ത്യ മെഡല്‍ കരസ്ഥമാക്കിയിരുന്നു.
ഏഷ്യന്‍ ഗെയിംസിന് തീവ്രവാദ ഭീഷണിയും ഭൂകമ്പ ആശങ്കയും

ഏഷ്യന്‍ ഗെയിംസിന് തീവ്രവാദ ഭീഷണിയും ഭൂകമ്പ ആശങ്കയും

ഇന്നേവരെയില്ലാത്ത രീതിയിലാണ് ഏഷ്യന്‍ ഗെയിംസിന്റെ സുരക്ഷയെന്ന് അധികൃതര്‍ പറയുന്നു. ഒരു ലക്ഷത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. ഗെയിംസിനായി ഏതാണ്ട് 12,000ത്തോളം കായിക താരങ്ങളും അവരുടെ ഒഫീഷ്യലുകളും 5,000 മാധ്യമ പ്രവര്‍ത്തകരും ഇന്തോനേഷ്യയിലെത്തിയിട്ടുണ്ട്. വലിയ രീതിയില്‍ ഭൂകമ്പ സാധ്യതയുള്ള രാജ്യം കൂടിയാണ് ഇന്തോനേഷ്യ.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more