Short News

സിപിഎം ക്യാമ്പുകൾ കൈയടക്കാൻ ശ്രമിക്കുന്നതായി ചെന്നിത്തല

സിപിഎം ക്യാമ്പുകൾ കൈയടക്കാൻ ശ്രമിക്കുന്നതായി ചെന്നിത്തല

ദുരിതാശ്വാസ ക്യാമ്പിലെത്തുന്ന സാധനങ്ങൾ സിപിഎം പിടിച്ചെടുക്കുന്നുവെന്നും സംഘടിത ആക്രമണമാണ് പൊലീസ് സഹായത്തോടെ നടത്തുന്നതെന്നും ചെന്നിത്തല ആരോപിച്ചു. തിരുവനന്തപുരത്ത് ചേര്‍ന്ന യു.ഡി.എഫ് യോഗത്തിന് ശേഷമാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. കേരളത്തിലുണ്ടായത് ഡാം ദുരന്തമാണെന്നും ഇത് സംബന്ധിച്ച് അന്വേഷണം വേണമെന്നും ചെന്നിത്തല പറഞ്ഞു
സ്വകാര്യ ബസ്സുടമകൾ വീണ്ടും സമരത്തിനൊരുങ്ങുന്നു

സ്വകാര്യ ബസ്സുടമകൾ വീണ്ടും സമരത്തിനൊരുങ്ങുന്നു

ഇന്ധന വില അടിക്കടി ഉയരുന്നതിൻറെ പശ്ചാത്തലത്തിലാണ് ചാർജ് വർധനവ് ആവശ്യപ്പെട്ട് ബസ്സുടമകളുടെ സമരം. എന്നാൽ പൊതുജന വികാരം പേടിച്ച് ചാർജ് വർധന എന്ന ആവശ്യം ഒഴിവാക്കി പകരം നികുതി കുറയ്ക്കുക, ഡീസല്‍ വിലയില്‍ സബ്സിഡി അനുവദിക്കുക എന്നീ ആവശ്യങ്ങളാണ് ബസ്സുടമകൾ മുന്നോട്ട് വെക്കാൻ ഉദ്ദേശിക്കുന്നത്. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് കൂട്ടുക എന്ന ആവശ്യവും ബസ്സുടമകൾ ഉന്നയിക്കുന്നുണ്ട്
സെന്‍സെക്‌സ് ആയിരം പോയിന്റ് ഇടിഞ്ഞു

സെന്‍സെക്‌സ് ആയിരം പോയിന്റ് ഇടിഞ്ഞു

ഓഹരിവിപണിയില്‍ ഇന്ത്യക്ക് ദു:ഖവെള്ളി. ദിവസത്തിന്റെ തുടക്കത്തില്‍ നേട്ടത്തോടെ തുടങ്ങിയ വിപണി ഉച്ചയോടെ വമ്പന്‍ തകര്‍ച്ചയെയാണ് നേരിട്ടത്. സെന്‍സെക്‌സ് ആയിരം പോയിന്റ് ഇടിഞ്ഞു. സമീപകാലത്തെ ഏറ്റവും മോശം നിരക്കായ 35993.64 പോയിന്റിലേക്കാണ് വീണത്. നേരത്തെ ഏറ്റവും കുറഞ്ഞ നിരക്ക 37121 ആയിരുന്നു. നിഫ്റ്റിയും തകര്‍ച്ച നേരിട്ടിരിക്കുകയാണ്.

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more