Short News

പ്രളയ ദുരിതാശ്വാസം; അമ്മ കുപ്പിവെള്ളം കേരളത്തിലേക്ക്

പ്രളയ ദുരിതാശ്വാസം; അമ്മ കുപ്പിവെള്ളം കേരളത്തിലേക്ക്

പ്രളയദുരിതാശ്വാസത്തിന്‍റെ ഭാഗമായി ഒരു ലക്ഷം അമ്മ കുപ്പിവെളളമാണ് തമിഴ്നാട് സര്‍ക്കാര്‍ കേരളത്തിലേക്ക് അയച്ചത്. അമ്മ ബ്രാന്‍ഡ് കുപ്പിവെള്ളവുമായി പതിനൊന്ന് ലോറികള്‍ കേരളത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അരി, ധാന്യങ്ങള്‍, മരുന്നുകള്‍ തുടങ്ങി നാല് കോടിയോളം രൂപ വിലവരുന്ന 42 തരം സാധനങ്ങളും കേരളത്തിലേക്ക് അയച്ചതായി മന്ത്രി എസ് പി വേലുസ്വാമി വ്യക്തമാക്കി.  
ഷോപിയാനില്‍ 3 പോലീസുകാരെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി

ഷോപിയാനില്‍ 3 പോലീസുകാരെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി

ജമ്മുകശ്​മീരിലെ ഷോപിയാനിൽ മൂന്ന്​ സ്​പെഷ്യൽ പൊലീസ് ഉദ്യോഗസ്ഥരെയാണ് ഇന്ന് പുലര്‍ച്ചേ തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയത്. തീവ്രവാദികൾ നാലു പൊലീസ്​ ഉദ്യോഗസ്​ഥരുടെ വീടുകളിലേക്ക്​ ഇടിച്ചുകയറി അവരെ വലിച്ചുകൊണ്ട് പോകുന്നതിനിടെ നാട്ടുകാരാണ് ഒരു ഉദ്യോഗസ്ഥനെ രക്ഷിച്ചത്. തീവ്രവാദികൾ പൊലീസ്​ ഉദ്യോഗസ്​ഥരോട്​ രാജിവെക്കണമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും റിപോര്‍ട്ടുകളുണ്ട്
ന്യൂയോര്‍ക്കില്‍ എട്ടു വയസ്സുകാരി ഉള്‍പ്പടെ അഞ്ച് പേര്‍ക്ക് വെടിയേറ്റു

ന്യൂയോര്‍ക്കില്‍ എട്ടു വയസ്സുകാരി ഉള്‍പ്പടെ അഞ്ച് പേര്‍ക്ക് വെടിയേറ്റു

ന്യുയോർക്കിലെ സിറാകോസിൽ മിഡ്​ലാൻറ്​ അവന്യുവിലാണ് സംഭവം. സിറാകോസ്​ ഫയർ ഫൈറ്റേഴ്​സ്​ യൂനിയൻ തങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് അഞ്ച് പേര്‍ക്ക് വെടിയേറ്റതായി സ്ഥിരീകരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. പ്രദേശത്ത്​ മരണാനന്തര കർമങ്ങൾക്കായി ഒത്തുകൂടിയവർക്കിടയിലേക്കാണ് വെടിവെപ്പുണ്ടായതെന്നാണ് വിവരം
ഷൂട്ടിങ്ങിനിടെ അപകടം; ഹരിശ്രീ അശോകന്‍ സഞ്ചരിച്ച ഓട്ടോ മറിഞ്ഞു

ഷൂട്ടിങ്ങിനിടെ അപകടം; ഹരിശ്രീ അശോകന്‍ സഞ്ചരിച്ച ഓട്ടോ മറിഞ്ഞു

നടന്‍ ഹരിശ്രീ അശോകന്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു.
ഒരു ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറി എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് അപകടം.ഇന്നലെ രാവിലെ
കൊട്ടി കാക്കനാട്ടെ ലൊക്കേഷനിലായിരുന്നു സംഭവം.ഹരിശ്രീ അശോകന്‍ സഞ്ചരിച്ച ഓട്ടോ മറിയുകയായിരുന്നു.താരങ്ങള്‍ ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുന്ന സീനായിരുന്നു അപകടം നടക്കുമ്പോള്‍ ഷൂട്ട് ചെയ്തിരുന്നത്.

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more