Short News

തമിഴ്നാട് സർക്കാർ ജീവനക്കാർ കേരളത്തിനായി ഒരു ദിവസത്തെ ശമ്പളം മാറ്റിവെക്കുന്നു

തമിഴ്നാട് സർക്കാർ ജീവനക്കാർ കേരളത്തിനായി ഒരു ദിവസത്തെ ശമ്പളം മാറ്റിവെക്കുന്നു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സർക്കാർ ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം നൽകുമെന്ന് തമിഴ്‌നാട് ഗവ. എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സിആര്‍ രാജ്കുമാറാണ് അറിയിച്ചത്. ഇതിലൂടെ ഏകദേശം 200 കോടി രൂപയോളം കേരളത്തിന് ലഭിക്കുമെന്നാണ് വിവരം. ഇത് കൂടാതെ കേരളത്തിലെ ദുരിതബാധിതർക്കായി 4000 കിലോ അരി, ആവശ്യമരുന്നുകള്‍ തുടങ്ങിയവയും  തമിഴ്‌നാട് ജീവനക്കാര്‍ നിശാഗന്ധി എത്തിച്ചിട്ടുണ്ട്. 
പ്രഭാസിനോട് പ്രണയം തോന്നിയെന്ന് സ്വര ഭാസ്കർ

പ്രഭാസിനോട് പ്രണയം തോന്നിയെന്ന് സ്വര ഭാസ്കർ

ബാഹുബലി എന്ന ഒറ്റ സിനിമയിലൂടെ രാജ്യത്തിനകത്തും പുറത്തും നിരവധി ആരാധകരെയാണ് പ്രഭാസ് സ്വന്തമാക്കിയത്. ഇപ്പോൾ ബോളിവുഡ് നടി സ്വര ഭാസ്കറാണ് പ്രഭാസിനോടുള്ള ആരാധന വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്.ബാഹുബലി ഒമ്പത് തവണ കണ്ടുവെന്നും ബാഹുബലി കണ്ട് പ്രഭാസിനോട് പ്രണയം തോന്നിപ്പോയെന്നുമാണ് സ്വര പറഞ്ഞത്.അച്ഛൻ ആന്ധ്രയില്‍ നിന്നുള്ള ആളായതിനാൽ തെലുങ്ക് സിനിമകൾ ധാരാളം കാണാറുണ്ടെന്നും സ്വര വ്യക്തമാക്കി
ഇന്ത്യ- പാക് ഫൈനല്‍ തന്നെ!! പാകിസ്താന്‍ കണക്കുതീര്‍ക്കുമെന്നു കോച്ച്

ഇന്ത്യ- പാക് ഫൈനല്‍ തന്നെ!! പാകിസ്താന്‍ കണക്കുതീര്‍ക്കുമെന്നു കോച്ച്

സൂപ്പര്‍ ഫോറിലെ നിര്‍ണായകമായ അവസാന മല്‍സരത്തില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി പാകിസ്താന്‍ ഏഷ്യാ കപ്പിന്റെ ഫൈനലില്‍ കടക്കുമെന്ന് കോച്ച് മിക്കി ആര്‍തര്‍ വ്യക്തമാക്കി. ടൂര്‍ണമെന്റില്‍ ഇന്ത്യയേടേറ്റ രണ്ടു തോല്‍വികള്‍ക്കു ഫൈനലില്‍ പാകിസ്താന്‍ കണക്കുതീര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ചയാണ് പാക്-ബംഗ്ലാദേശ് മല്‍സരം.
പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും ഒന്നിക്കുന്നു

പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും ഒന്നിക്കുന്നു

മോഹൻലാലിൻറെ മകൻ പ്രണവ് മോഹൻലാലും പ്രിയദര്‍ശൻറെ മകള്‍ കല്യാണിയും ചെറുപ്പം മുതൽ തന്നെ അടുത്ത കൂട്ടുകാരാണ്. പ്രണവിനൊപ്പം അഭിനയിക്കണമെന്ന കല്യാണിയുടെ ആഗ്രഹം സഫലമാവുന്നതായാണ് റിപോർട്ടുകൾ. പ്രിയദര്‍ശൻ തന്നെ സംവിധാനം ചെയ്യുന്ന മരയ്‍ക്കാര്‍ അറബിക്കടലിൻറെ സിംഹം എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നുവെന്നാണ് വിവരം. ചിത്രത്തില്‍ പ്രണവ് മോഹൻലാലിൻറെ ജോഡിയായാണ് കല്യാണി എത്തുന്നത്. 
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more