Short News

എറണാകുളം,തൃശൂർ ജില്ലകളിലെ സർക്കാർ സ്ഥാപനങ്ങൾക്ക് ഉച്ചയ്ക്ക് ശേഷം അവധി

എറണാകുളം,തൃശൂർ ജില്ലകളിലെ സർക്കാർ സ്ഥാപനങ്ങൾക്ക് ഉച്ചയ്ക്ക് ശേഷം അവധി

കനത്ത മഴയും വെള്ളപ്പൊക്ക ഭീഷണിയും നിലനില്‍ക്കുന്നതിനെ തുടര്‍ന്നാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച നിർദേശം നൽകിയത് ചീഫ് സെക്രട്ടറിയാണ്. എറണാകുളത്തുള്ള ഫാക്ടറികള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും ജാഗ്രതാ നിർദേശവും നൽകി. ഇടുക്കി അണക്കെട്ടില്‍ നിന്ന് കൂടുതല്‍ ഷട്ടറുകള്‍ തുറന്ന് വിടുന്ന സാഹചര്യത്തിൽ പെരിയാറിൻറെ തീരത്ത് താമസിക്കുന്നവർക്കും കനത്ത ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. 
കൂടുതൽ സേനയെ കേരളത്തിലേക്കയക്കാൻ തീരുമാനം

കൂടുതൽ സേനയെ കേരളത്തിലേക്കയക്കാൻ തീരുമാനം

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരടക്കം നടത്തിയ ചർച്ചയിലാണ് കേരളത്തിലേക്ക് കൂടുതൽ സേനയെ ആയക്കാൻ തീരുമാനമായിരിക്കുന്നത്. കാബിനെറ്റ് സെക്രട്ടറി വിളിച്ച ഉന്നത യോഗത്തിലാണ് തീരുമാനം. ആറ് സേനയെ ഡൽഹിയിൽ നിന്നും ആറ് സേനയെ അഹമ്മദാബാദിൽ നിന്നുമാണ് അയക്കുക. ഇത് കൂടാതെ വ്യോമസേനയുടെ ഹെലികോപ്റ്ററുകളും അയക്കുന്നുണ്ട്.
മുല്ലപ്പെരിയാറിൽ സുപ്രീംകോടതി ഇടപെടുന്നു

മുല്ലപ്പെരിയാറിൽ സുപ്രീംകോടതി ഇടപെടുന്നു

മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറയ്ക്കാനുവുമോയെന്നാണ് സുപ്രീംകോടതി തമിഴ്നാടിനോട് ചോദിച്ചിരിക്കുന്നത്. ജലനിരപ്പ് 139 അടിയാക്കി താഴ്തത്താൻ പറ്റുമോയെന്ന് പരിശോധിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. നാളെ രാവിലെ റിപോർട്ട് നൽകുവാനും സുപ്രീംകോടതി ഉപസമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തമിഴ്നാട് 142 അടിയിൽ താഴ്ത്താൻ പറ്റില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു    
കുറാഞ്ചേരിയിൽ വീടുകൾക്ക് മുകളിൽ മണ്ണിടിഞ്ഞ് വീണ് 9 മരണം

കുറാഞ്ചേരിയിൽ വീടുകൾക്ക് മുകളിൽ മണ്ണിടിഞ്ഞ് വീണ് 9 മരണം

കാലവര്‍ഷക്കെടുതി തുടരുന്ന തൃശൂര്‍ ജില്ലയില്‍ കുറാഞ്ചേരിയിൽ നാല് വീടുകൾക്ക് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. ഇവിടെ നിന്നും പതിനൊന്ന് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. മണ്ണിനടിയിൽ എത്രപേരാണ് കുടുങ്ങിക്കിടക്കുന്നതെന്ന് അറിവായിട്ടില്ല. ആദ്യം മരണസംഖ്യ അഞ്ച് ആയിരുന്നിടത്ത് ഇപ്പോൾ 9 ആയി ഉയർന്നിരിക്കുകയാണ്. മണ്ണിനടിയിൽ കിടക്കുന്നവർക്കായുള്ള തിരച്ചിൽ തുടർന്നുകൊണ്ടിരിക്കുകയാണ് 
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more