Short News

ജൈസലിനോട് പറഞ്ഞ വാക്ക് പാലിച്ച് സംവിധായകൻ വിനയൻ

ജൈസലിനോട് പറഞ്ഞ വാക്ക് പാലിച്ച് സംവിധായകൻ വിനയൻ

മഹാ പ്രളയത്തിലകപ്പെട്ടവരെ രക്ഷിക്കുന്നതിനിടെ സ്ത്രീകളടക്കമുള്ളവരെ തൻറെ മുതുകില്‍ ചവിട്ടി ബോട്ടിലേക്ക് കയറാന്‍ സഹായിച്ച കെപി ജൈസൽ സോഷ്യൽ മീഡിയ മുഴുവൻ താരമായിരുന്നു. ജൈസലിനെക്കുറിച്ച് വാർത്ത കണ്ട ശേഷം ഇദ്ദേഹത്തിന് സമ്മാനം നൽകാൻ ആഗ്രഹിക്കുന്നതായി വിനയൻ പറഞ്ഞിരുന്നു. തുടർന്നാണ് മത്സ്യത്തൊഴിലാളിയായ ജൈസലിന് വിനയൻ ഒരു ലക്ഷം രൂപ നൽകിയത് 
നസ്രിയയെ വിടാതെ ചേര്‍ത്തു പിടിച്ച് പ്രസംഗിച്ച് ഫഹദ്

നസ്രിയയെ വിടാതെ ചേര്‍ത്തു പിടിച്ച് പ്രസംഗിച്ച് ഫഹദ്

സൈബര്‍ സുരക്ഷ സംബന്ധിച്ച സമ്മേളനം 'കൊക്കൂണ്‍ -11' ന്റെ പ്രചാരണ പരിപാടിയിക്കായി കൊച്ചി ഇന്‍ഫോ പാര്‍ക്കിലെത്തിയ താരദമ്പതിമാരെ ഹര്‍ഷാരവത്തോടെ ടെക്കികള്‍ വരവേറ്റു. കൊക്കൂണിന്റെ ടീസര്‍ വീഡിയോ ഉദ്ഘാടനത്തിന് ശേഷം ഇരിപ്പിടത്തിലേക്ക് മടങ്ങാനൊരുങ്ങിയ നസ്രിയയെ ഫഹദ് പിടികൂടിയ ശേഷം ചേര്‍ത്തു നിര്‍ത്തിയാണ് പ്രസംഗിച്ചത്. ഹൈടെക്കായ എല്ലാ മേഖലകളിലും തട്ടിപ്പ് വര്‍ധിച്ചതായി ഫഹദ് ചൂണ്ടിക്കാട്ടി.
കർഷകനെ കാട്ടുപന്നി കുത്തിക്കൊന്നു

കർഷകനെ കാട്ടുപന്നി കുത്തിക്കൊന്നു

റാന്നി തെക്കേപ്പുറം മേലേപ്പുരയിൽ മാത്യുക്കുട്ടിയെയാണ് കാട്ടുപന്നി കുത്തിക്കൊന്നത്. തുടർന്ന് വന്യമൃഗശല്യം പരിഹരിക്കാത്തതിനെതിരെ നാട്ടുകാർ മൃതദേഹവുമായി പ്രതിഷേധം നടത്തി.റബർ ടാപ്പിങ്ങിനായി രാവിലെ തോട്ടത്തിൽ എത്തിയപ്പോഴാണ് മാത്യുക്കുട്ടിയെ കാട്ടുപന്നി ആക്രമിച്ചത്.ബഹളം കേട്ട് നാട്ടുകാർ എത്തിയെങ്കിലും പന്നി ആക്രമണം തുടരുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ മാത്യുക്കുട്ടി അപ്പോൾ തന്നെ മരിച്ചു
ഭാര്യയെ കൊന്ന ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു

ഭാര്യയെ കൊന്ന ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു

തൃശ്ശൂർ കൊടകരയ്ക്ക് സമീപം പുലിപ്പാറക്കുന്നിലാണ് കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയെ തലയ്ക്കടിച്ച് കൊന്ന ശേഷം ഭർത്താവ് തീ കൊളുത്തി ആത്മഹത്യ ചെയ്തത്. കൂലിക്കാരിയായ ബേബി പണിക്കിടെ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് ഭർത്താവായ സുബ്രു ഇരുമ്പ് ദണ്ഡ് കൊണ്ട് തലക്കടിച്ചത്. പിന്നീട് മണ്ണെണ്ണയുമായി സമീപത്തെ പറമ്പിലേക്ക് പോയി സ്വയം തീ കൊളുത്തുകയായിരുന്നു
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more