Short News

ക്യാമ്പിലുള്ളവരെ നിർബന്ധപൂർവം പറഞ്ഞയക്കില്ലെന്ന് വി.എസ്​ സുനിൽ കുമാർ

ക്യാമ്പിലുള്ളവരെ നിർബന്ധപൂർവം പറഞ്ഞയക്കില്ലെന്ന് വി.എസ്​ സുനിൽ കുമാർ

സ്കൂളുകളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെ നിർബന്ധപൂർവ്വം പറഞ്ഞയക്കില്ല. ക്യാമ്പിലുള്ളവരുടെ പുനരധിവാസം സർക്കാർ ഉറപ്പാക്കും. ധനസഹായം സംബന്ധിച്ച ആശങ്ക ആവശ്യമില്ല. നടപടിക്രമങ്ങളിലെ കാലതാമസമാണ്​ പണം നൽകുന്നത്​ വൈകുന്നത്. സ്​കൂൾ തുറക്കേണ്ടിവന്നാൽ ക്യാമ്പിലുള്ളവർക്ക്​ മറ്റ്​ താമസ സ്ഥലങ്ങൾ ഒരുക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.
ബംഗ്ലാദേശിനെതിരെ ഇന്ത്യ ഏഴ് വിക്കറ്റിന് ജയിച്ചു

ബംഗ്ലാദേശിനെതിരെ ഇന്ത്യ ഏഴ് വിക്കറ്റിന് ജയിച്ചു

ഏഷ്യാകപ്പ് സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യ ഏഴ് വിക്കറ്റിനാണ് വിജയം കരസ്ഥമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ 173 ന് പുറത്താക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങില്‍ 36.2 ഓവറില്‍ ലക്ഷ്യം മറികടന്ന് ഇന്ത്യ ബംഗ്ലാദേശിനെ തറപറ്റിച്ചു. 83 റണ്‍ നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ ബാറ്റിങ് മികവിലാണ് ഇന്ത്യയ്ക്ക് അനായാസം വിജയലക്ഷ്യം കടക്കാന്‍ കഴിഞ്ഞത്
പീഡനപരാതി; പി കെ ശശി  കുറ്റക്കാരന്‍

പീഡനപരാതി; പി കെ ശശി കുറ്റക്കാരന്‍

ഡിവൈഎഫ് ഐ നേതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശി കുറ്റക്കാരനാണെന്ന് അന്വേഷണ കമ്മീഷന്‍ കണ്ടെത്തി. അന്വേഷണ റിപോര്‍ട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അന്വേഷണ കമ്മീഷന്‍ അംഗങ്ങളായ എ.കെ.ബാലനും പി.കെ.ശ്രീമതിയും കൈമാറി. പാര്‍ട്ടി സംസ്ഥാന സമിതിയില്‍ ചര്‍ച്ച ചെയ്ത ശേഷമാണ് എന്ത് നടപടി എടുക്കണമെന്ന് തീരുമാനിക്കുക.   
പോലീസ് ഓഫീസറായി മമ്മൂട്ടിയെത്തുന്ന ചിത്രം ഉണ്ട

പോലീസ് ഓഫീസറായി മമ്മൂട്ടിയെത്തുന്ന ചിത്രം ഉണ്ട

അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെ സിനിമാരംഗത്ത് അരങ്ങേറ്റം നടത്തിയ ഖാലിദ് റഹ്മാന്‍റെ സംവിധാനത്തിലാണ് ഉണ്ട എന്ന ബിഗ്ബജറ്റ് ചിത്രം ഒരുങ്ങുന്നത്. ബോളിവുഡ് താരങ്ങളും അണിനിരക്കാന്‍ പോകുന്ന ഈ ചിത്രം ഉത്തരേന്ത്യന്‍ ലൊക്കേഷനുകളിലാണ് ചിത്രീകരിക്കുന്നതെന്നാണ് വിവരം. വിനോദ് വിജയന്‍റെ സംവിധാനത്തില്‍ അമീര്‍ എന്ന മമ്മൂട്ടിയുടെ മറ്റൊരു ബിഗ് ബജറ്റ് ചിത്രം കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു       
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more