Short News

സ്നേഹത്തിനു സത്യസന്ധതയാണു മുഖ്യം

സ്നേഹത്തിനു സത്യസന്ധതയാണു മുഖ്യം

ഫോണുപയോഗിച്ച് ഒരിക്കലും പങ്കാളിയെ പിൻതുടരാൻ ശ്രമിക്കരുത്. അത് ബന്ധം വളർത്തുന്നതിനു പകരം തകർക്കുകയേ ഉള്ളൂ. കൂടാതെ ഒരുമിച്ചു സമയം ചിലവഴിക്കുമ്പോൾ ഫോൺ ഇടയിൽ വരാൻ അനുവദിക്കരുത്. കുറച്ച് സമയം ഫോൺ പരിശോധിച്ചില്ലെങ്കിൽ ഒന്നും സംഭവിക്കില്ല എന്നു മനസ്സിലാക്കുക. പങ്കാളിക്കു വേണ്ടി കുറച്ച് സമയം ഫോൺ മാറ്റി വെക്കാൻ തയ്യാറാവുക.

ഇന്തോനേഷ്യയിലെ ലംബോർക്കിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തി!!

ഇന്തോനേഷ്യയിലെ ലംബോർക്കിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തി!!

ഇന്തോനേഷ്യയിലെ ലെബോർക്കിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചനം. ഇന്തോനേഷ്യയിലെ ലംബോർക്കിൽ രണ്ട് ആഴ്ചയ്ക്ക് മുന്നേ നടന്ന ശക്തമായ ഭൂചലനത്തിന് പിന്നാലെയാണ് ടൂറിസ്റ്റ് കേന്ദ്രത്തിൽ ഇപ്പോൾ ഭൂചലനം ഉണ്ടായിരിക്കുന്നത്. ആഗസ്ത് അഞ്ച് ഞായറാഴ്ച ഉണ്ടായ ഭൂചലനത്തിന്റെ നടുക്കുന്ന ഓർമ്മകൾ വിട്ട് മാറുന്നതിനിടയിലാണ് വീണ്ടും ഭൂചലനം ഉണ്ടായിരിക്കുന്നത്.

കേരളത്തിന് ദേശീയമാധ്യമങ്ങളുടെ ശ്രദ്ധയാണ് ആവശ്യമെന്ന് വരു​ണ്‍ ധവാന്‍

കേരളത്തിന് ദേശീയമാധ്യമങ്ങളുടെ ശ്രദ്ധയാണ് ആവശ്യമെന്ന് വരു​ണ്‍ ധവാന്‍

പ്രളയക്കെടുതിയില്‍ കേരളത്തിന് ഇപ്പോള്‍ ആവശ്യം ദേശീയമാധ്യമങ്ങളുടെ ശ്രദ്ധയും കേന്ദ്രത്തിന്‍റേയും മറ്റ് ഇന്ത്യന്‍ പൗരന്മാരുടെയും സഹായസഹകരണങ്ങളുമാണെന്നും ബോളിവുഡ് നടന്‍ വരുണ്‍ ധവാന്‍ അറിയിച്ചു. കേരളത്തിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം ഹൃദയഭേദകമാണെന്നും വരുണ്‍ ട്വീറ്റ് ചെയ്തു. ഈ സമയത്ത് എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും വരുണ്‍ ആവശ്യപ്പെട്ടു
പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് സെപ്റ്റംബര്‍ ആദ്യവാരം പുസ്തകങ്ങള്‍ നല്‍കും

പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് സെപ്റ്റംബര്‍ ആദ്യവാരം പുസ്തകങ്ങള്‍ നല്‍കും

പാഠപുസ്തകങ്ങളും യൂണിഫോണും ആവശ്യമുള്ളവര്‍ ഈ മാസം 31-ന് മുമ്പ് സ്കൂളില്‍ അറിയിക്കണമെന്നും അറിയിച്ചിട്ടുണ്ട്. യൂണിഫോമും പാഠപുസ്തകങ്ങളും സൗജന്യമായിട്ട് നല്‍കുന്നതായി നേരത്തെ മുഖ്യമന്ത്രി അറിയിച്ചിരുന്നു. 35 ലക്ഷം പാഠപുസ്തകങ്ങള്‍ ഇതിനോടകം അച്ചടിച്ചിട്ടുമുണ്ട്. എസ്എസ്എല്‍സി സര്‍ഫിട്ടിക്കറ്റുകള്‍ ഉള്‍പ്പടെയുള്ള രേഖകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ രജിസ്റ്റര്‍ ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more