Short News

ദിവസഫലം (13-8-2018 - തിങ്കൾ)

ദിവസഫലം (13-8-2018 - തിങ്കൾ)

ഭൂമിയിലെ സകലവസ്തുക്കളും ഗ്രഹങ്ങളുടെ മാറ്റത്തിന് വിധേയരാകാറുണ്ട്. ഈ മാറ്റങ്ങളെ മുൻകൂട്ടി അറിയുവാനും അതനുസരിച്ച് വേണ്ടുന്ന മാറ്റങ്ങളും തീരുമാനങ്ങളും കൈക്കൊള്ളുവാനും ജ്യോതിഷപ്രവചനങ്ങൾ നമ്മെ സഹായിക്കുന്നു. ഇവയിൽ നല്ലത് സ്വീകരിക്കുകയും മോശമായവ നിരാകരിക്കുകയും ചെയ്യുക. ഇന്നത്തെ ദിവസഫലം വായിക്കൂ . ഈ ദിവസത്തെ ക്രമീകരിക്കൂ

കുട്ടനാട്ടിൽ നിന്നും ആളുകൾ ജനങ്ങൾ ചങ്ങനാശ്ശേരിയിലേക്ക്

കുട്ടനാട്ടിൽ നിന്നും ആളുകൾ ജനങ്ങൾ ചങ്ങനാശ്ശേരിയിലേക്ക്

കുട്ടനാട്ടിൽനിന്ന്​ പ്രാണരക്ഷാർഥം പതിനായിരക്കണക്കിനാളുകൾ ചങ്ങനാശ്ശേരിയിലേക്കാണ് പോകുന്നത്. ചങ്ങനാശ്ശേരി ബോട്ട് ജെട്ടിയിൽ പുലർച്ച മുതൽ നൂറുകണക്കിന്​ വള്ളങ്ങളിലും ബോട്ടിലുമായാണ് ഇവരെത്തുന്നത്. ചങ്ങനാശ്ശേരി നഗരസഭ, നാട്ടുകാർ, പൊലീസ്, സന്നദ്ധ സംഘടകൾ, മത-സാമുദായിക-രാഷ്​ട്രീയ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ ഇവർക്കായി ഭക്ഷണവും താമസ സൗകര്യവും ഒരുക്കുന്നുണ്ട്    
പ്രളയത്തിൽ കുടുംബത്തിലെ മൂന്ന് പേർ മുങ്ങി മരിച്ചു

പ്രളയത്തിൽ കുടുംബത്തിലെ മൂന്ന് പേർ മുങ്ങി മരിച്ചു

ചെങ്ങന്നൂർ മംഗലം കണ്ണാടലിൽ വീട്ടിൽ ശോശാമ്മ ജോൺ, മകൻ ബേബി, ബേബിയുടെ മകൻ റെനി എന്നിവരാണ് മരിച്ചത്. റെനിയുടെ മാതാവിനെ രക്ഷപ്പെടുത്തി. ഒറ്റപ്പെട്ട സ്ഥലത്ത് ഒരുനില വീട്ടിലായിരുന്നു ഇവർ.റെനി മുമ്പ് ഉണ്ടായ അപകടത്തെത്തുടർന്ന് ശരീരം തളർന്ന നിലയിലായിരുന്നു. പ്രളയത്തെത്തുടർന്ന് രക്ഷാപ്രവർത്തകർ രണ്ടുതവണ വന്നിരുന്നുവെങ്കിലും അവർക്ക് അങ്ങോട്ട് കടക്കാൻ കഴിഞ്ഞിരുന്നില്ല  
മഴയിൽ ഇന്ന് മരിച്ചവർ 18

മഴയിൽ ഇന്ന് മരിച്ചവർ 18

പ്രളയക്കെടുതി തുടരുന്നതിനിടെയാണ് കേരളത്തിൽ ഇന്ന് മാത്രം 18 പേർ മരിച്ചത്. ഇതോടെ പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 170 ലേക്കെത്തി. ആലുവയിലും ചാലക്കുടിയിലും പത്തനംതിട്ടയിലും ആയിരക്കണക്കിന് പേർ ഇപ്പോഴും വിവിധ സ്ഥലങ്ങളിൽ കുടുങ്ങി കിടക്കുകയാണ്. പല മേഖലകളിലേക്കും എത്തിപ്പെടാന്‍ രക്ഷാപ്രവർത്തകർക്കും കഴിയുന്നില്ല
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more