Short News

ആരോഗ്യ ശീലങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആരോഗ്യ ശീലങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍

നിങ്ങള്‍ക്ക് കുടിക്കാന്‍ പറ്റുന്ന ആരോഗ്യകരമായ ഒരു പാനീയമാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍. പല തരത്തിലുള്ള ഉപയോഗങ്ങളും ഇതിനുണ്ടെങ്കിലും ആരോഗ്യ കാര്യത്തില്‍ തന്നെയാണ് മുന്നില്‍. ശരീരത്തിന്റെ ഏത് പ്രവര്‍ത്തനങ്ങളേയും കൃത്യമാക്കാനും ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും ആപ്പിള്‍ സിഡാര്‍ വിനീഗറിന് കഴിയും.
കേരളത്തെ കൂടുതൽ പരിഗണിക്കണമെന്ന് ബർഖ ദത്ത്

കേരളത്തെ കൂടുതൽ പരിഗണിക്കണമെന്ന് ബർഖ ദത്ത്

മുതിർന്ന മാധ്യമ പ്രവർത്തക ബർഖ ദത്താണ് മഴക്കെടുതിയിൽ വലയുന്ന കേരളത്തിന് കൂടുതൽ പരിഗണന നൽകണമെന്ന് ട്വീറ്റ് ചെയ്തിരിക്കുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളം പ്രളയത്തിൽ മുങ്ങിക്കിടക്കുന്നതി​​ൻറെ ആകാശ ദൃശ്യങ്ങൾ അടക്കമാണ് ബർഖ ട്വീറ്റ് ചെയ്തിരിക്കുന്നത്. കേരളത്തിനം അവഗണിക്കുന്നതിനെതിരെ താരങ്ങളും രംഗത്തെത്തിയിരുന്നു
ആരാധകരോട് കേരളത്തിന്റെ ദുരിതം പറഞ്ഞ് ബോളിവുഡ് താരങ്ങള്‍

ആരാധകരോട് കേരളത്തിന്റെ ദുരിതം പറഞ്ഞ് ബോളിവുഡ് താരങ്ങള്‍

തങ്ങളുടെ ആരാധകരോട് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും വിദ്യ ബാലനുമടക്കമുള്ള താരങ്ങള്‍. ഭയപ്പെടുത്തുന്ന സാഹചര്യമാണ്, ദയവായി സഹായിക്കണം എന്നായിരുന്നു അമിതാഭ് ബച്ചന്‍ പറഞ്ഞത്. കരണ്‍ ജോഹര്‍, ശ്രദ്ധ കപൂര്‍, കാര്‍ത്തിക് ആര്യന്‍, സുനില്‍ ഷെട്ടി എന്നിവരും സമൂഹ മാധ്യമത്തില്‍ സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്.
ഇന്ധനക്ഷാമമെന്ന് വ്യാജവാർത്ത; നടപടി എടുക്കുമെന്ന് മന്ത്രി

ഇന്ധനക്ഷാമമെന്ന് വ്യാജവാർത്ത; നടപടി എടുക്കുമെന്ന് മന്ത്രി

ഇന്ധനക്ഷാമം രൂക്ഷമാണെന്ന തരത്തില്‍ വ്യാജവാർത്തകൾ പ്രചരിച്ചതിനെ തുടർന്ന് പെട്രോൾ പമ്പുകളിൽ വൻതിരക്ക്. ഇത്തരം വാര്‍ത്തകള്‍ അവഗണിക്കണമെന്നും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞു. മാതൃകാപരമായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളാണ് ഇപ്പോഴുള്ളത്.

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more