Short News

ഏത് അസിഡിറ്റിയ്ക്കും ഈ വീട്ടു മരുന്ന്

ഏത് അസിഡിറ്റിയ്ക്കും ഈ വീട്ടു മരുന്ന്

അസിഡിറ്റിയ്ക്ക് ഇംഗ്ലീഷ് മരുന്നുകളെ ആശ്രയിക്കുന്നവരുണ്ട്. എന്നാല്‍ ഇത് അത്ര ആരോഗ്യകരമായ പ്രവണതയല്ല. ചിലപ്പോള്‍ ഇത് മറ്റു പല ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്കും വഴിയൊരുക്കുകയും ചെയ്യും.അസിഡിറ്റിയ്ക്കു സഹായകമായ പല മരുന്നുകളുമുണ്ട്. ഇത്തരം മരുന്നുകള്‍ നമുക്കു വീട്ടില്‍ തന്നെ ചെയ്യാവുന്നതാണ്. വീട്ടുവൈദ്യം എന്നു പറയാം. പല ചേരുവകളും നമ്മുടെ അടുക്കളക്കൂട്ടുകളുമാണ്.

കേരളത്തിന് ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധ വേണമെന്ന് വരുണ്‍ ധവാന്‍

കേരളത്തിന് ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധ വേണമെന്ന് വരുണ്‍ ധവാന്‍

ദേശീയമാധ്യമങ്ങള്‍ കേരളത്തിലേക്ക് ശ്രദ്ധ ചെലുത്തേണ്ടതാണ്. അതുപോലെ കേന്ദ്രസര്‍ക്കാരിന്റെയും ഇന്ത്യന്‍ പൗരന്‍മാരുടെയും സഹായവും അവരിലേക്ക് എത്തിച്ചേരേണ്ടതുണ്ട്. കഴിയുന്ന എല്ലാ സഹായവും ചെയ്യാന്‍ താന്‍ തയ്യാറാണെന്നും ബോളിവുഡ് നടന്‍ വരുണ്‍ ട്വിറ്ററില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനുള്ള വഴി നടന്‍ സിദ്ധാര്‍ത്ഥ്‌ എനിക്ക് പറഞ്ഞു തന്നിട്ടുണ്ടെന്നും വരുണ്‍ പറയുന്നു.
പ്രളയക്കെടുതിയില്‍ വേണ്ടപ്പെട്ടവരെ കണ്ടെത്താൻ ഗൂഗിളിന്‍റെ സഹായം

പ്രളയക്കെടുതിയില്‍ വേണ്ടപ്പെട്ടവരെ കണ്ടെത്താൻ ഗൂഗിളിന്‍റെ സഹായം

കാണാതാവുകയോ ദുരന്തത്തില്‍പ്പെടുകയോ ചെയ്ത ആളുകളെ കുറിച്ചുള്ള വിവരം പങ്കുവെക്കാനാണ്​ ഗൂഗിൾ ‘പേഴ്‌സണ്‍ ഫൈന്‍ഡര്‍' എന്ന സവിശേഷത അവതരിപ്പിച്ചിരിക്കുന്നത്. ദുരന്തത്തില്‍പ്പെട്ട സുഹൃത്തുകളുടെയും ബന്ധുക്കളുടെയും വിവരം തേടാന്‍ സഹായിക്കുന്നതാണ് ഈ സവിശേഷത. ഹെയ്ത്തിയിലെ ഭൂകമ്പം, ഉത്തരാഖണ്ഡ് പ്രളയം, ഫൈലിന്‍ ചുഴലിക്കാറ്റ്​ തുടങ്ങിയ ദുരന്തങ്ങളില്‍ ഗൂഗിള്‍ ജനങ്ങള്‍ക്കായി ഈ സവിശേഷത അവതരിപ്പിച്ചിരുന്നു.
മലയാളിയ‌ായ 14കാരന്‍ നിഹാല്‍ സരിന് ഗ്രാന്‍ഡ്മാസ്റ്റര്‍ പദവി ലഭിച്ചു

മലയാളിയ‌ായ 14കാരന്‍ നിഹാല്‍ സരിന് ഗ്രാന്‍ഡ്മാസ്റ്റര്‍ പദവി ലഭിച്ചു

തൃശ്ശൂര്‍ സ്വദേശിയായ നിഹാല്‍ ചെസ്സിലെ ഈ പദവി നേടുന്ന 53ആം ഇന്ത്യന്‍ താരവും പ്രായം കുറഞ്ഞ മലയാളിയുമാണ്. അബുദാബിയില്‍ നടന്ന മാസ്റ്റേഴ്സ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഉസ്ബെക്കിസ്താന്റെ തെമൂര്‍ കുയ്ബോകറോവിനെ സമനിലയില്‍ തളച്ചാണ് ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിക്ക് വേണ്ട മൂന്നാം നോമും നിഹാല്‍ കരസ്ഥമാക്കിയത്. ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയിലെത്തുന്ന മൂന്നാമത്തെ മാത്രം മലയാളി എന്ന നേട്ടവും നിഹാല്‍ കുറിച്ചു‍.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more