Short News

വില കുറച്ച് പുതിയ ബേസ് വേരിയൻ്റ് എത്തിയതോടെ കച്ചോടം കൂടി

വില കുറച്ച് പുതിയ ബേസ് വേരിയൻ്റ് എത്തിയതോടെ കച്ചോടം കൂടി

എസ്‌യുവികൾ ട്രെൻഡിംഗ് ആവുന്നതിന് മുമ്പ് മിഡിൽ ക്ലാസുകാരുടെ ഡ്രീം കാറുകളിൽ ഒന്നായിരുന്നു ഹ്യുണ്ടായി i20. പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിൽ വിപ്ലവം സൃഷ്‌ടിച്ച മോഡൽ അതിൻ്റെ ഡിസൈനും പെർഫോമൻസും ഫീച്ചറുകളും കൊണ്ടാണ് അക്കാലത്ത് വേറിട്ടുനിന്നിരുന്നത്. യൂറോപ്യൻ കാറുകളുടെ സൌന്ദര്യവുമായി എത്തിയ രണ്ടാംതലമുറ മോഡലായ എലൈറ്റ് i20 ആണ് രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിച്ചിരിക്കുന്നത്. എന്നാൽ മൂന്നാംതലമുറയിലേക്ക് ചേക്കേറിയതോടെ ഫാൻസിൻ്റെ എണ്ണത്തിൽ കാര്യമായ കുറവ് സംഭവിച്ചു. മോശക്കാരനായിട്ടല്ല, ഡീസൽ എഞ്ചിൻ വിടപറഞ്ഞതും പഴയ മോഡലുമായി താരതമ്യം ചെയ്‌തതുമെല്ലാമാണ് പുതിയ പതിപ്പിന് വിനയായത്.
മാരുതിയെ പോലെ വിറ്റുപോകുന്ന ₹1.30 കോടിയുടെ കാര്‍!

മാരുതിയെ പോലെ വിറ്റുപോകുന്ന ₹1.30 കോടിയുടെ കാര്‍!

കോടികള്‍ വിലയുള്ള ഒരു ആഡംബര വാഹനം ഇന്ത്യയില്‍ ചൂടുവെള്ളം പോലെ വിറ്റുപോവുക എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമുണ്ടാകും. എന്നാല്‍ ടൊയോട്ട വെല്‍ഫെയര്‍ (Toyota Vellfire) എന്ന ലക്ഷ്വറി എംപിവി ഇന്ത്യന്‍ വിപണിയില്‍ അത്തരമൊരു ചരിത്രം സൃഷ്ടിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ്. നിലവില്‍ 1.20 കോടി രൂപ മുതലാണ് വെല്‍ഫെയറിന്റെ വില തുടങ്ങുന്നത്. ഉയര്‍ന്ന് VIP എക്‌സിക്യൂട്ടീവ് ലോഞ്ച് വേരിയന്റിന് 1.30 കോടി രൂപയാണ് വില. ടൊയോട്ട വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന എക്‌സ്‌ഷോറൂം വിലകളാണ് ഇത്. ഇത്ര വിലകൂടിയ ആഡംബര എംപിവി സ്വന്തമാക്കാന്‍ ഇന്ത്യക്കാര്‍ കാണിക്കുന്ന ആവേശം വാഹന വിപണിയെ പോലും അമ്പരപ്പിച്ചിരിക്കുകയാണ്.
ഒമാനിൽ ജോലി ഒഴിവ്;1.50 ലക്ഷം വരെ ശമ്പളം,സൗജന്യ വിമാനടിക്കറ്റടക്കം വമ്പൻ ആനുകൂല്യങ്ങളും..അപേക്ഷിക്കാം

ഒമാനിൽ ജോലി ഒഴിവ്;1.50 ലക്ഷം വരെ ശമ്പളം,സൗജന്യ വിമാനടിക്കറ്റടക്കം വമ്പൻ ആനുകൂല്യങ്ങളും..അപേക്ഷിക്കാം

ഗവൺമെൻ്റ് സ്കൂളുകളിലെ അധ്യാപകർ, വകുപ്പ് മേധാവികൾ, കൗൺസിലർമാർ എന്നിവർക്കായുള്ള ODEPC ഒമാൻ തൊഴിലവസരങ്ങൾ കണ്ടെത്തുക. OMR 610 വരെ ആകർഷകമായ ശമ്പളവും ആനുകൂല്യങ്ങളും; 2026 മാർച്ച് 21-നകം അപേക്ഷിക്കുക.
ഇന്നോവയേക്കാൾ സൗകര്യമുണ്ടായിട്ടും കച്ചോടം നഷ്‌ടത്തിൽ

ഇന്നോവയേക്കാൾ സൗകര്യമുണ്ടായിട്ടും കച്ചോടം നഷ്‌ടത്തിൽ

സെവൻ സീറ്ററുകളിലെ രാജാവ് ആരെന്ന് ചോദിച്ചാൽ പലരും പറയുന്ന പേരുകളാവും മാരുതി സുസുക്കി എർട്ടിഗയും ടൊയോട്ട ഇന്നോവയും. വില തമ്മിൽ സാമ്യതകളൊന്നുമില്ലെങ്കിലും വലിയ കുടുംബങ്ങൾക്കെല്ലാം ഏറ്റവും ഇഷ്‌ടമുള്ള രണ്ട് എംപിവികളാണ് ഇരുവരും. പക്ഷേ നല്ല യാത്രാസുഖം വേണമെങ്കിൽ ഇന്നോവ തന്നെ വാങ്ങണമെന്ന പക്ഷക്കാരേയും കാണാനാവും. വില കേട്ടാൽ പലരും ഞെട്ടുമെന്നതിനാൽ 7-സീറ്റർ വാങ്ങുന്നവരിൽ പലരും ചെറിയ ബജറ്റിൽ നല്ലൊരു വാഹനം തേടുന്നവരാകും. അത്തരക്കാർക്ക് ധാരാളം സെവൻ സീറ്റർ എസ്‌യുവികൾ വിപണിയിൽ കണ്ടെത്താനാവും. ഇന്നോവയുടെ യാത്രാസുഖവും അതിലേറെ ഫീച്ചറുകളും തരുന്നൊരു മോഡലാണ് ഹ്യുണ്ടായി അൽകസാർ.