Short News

സൗരോര്‍ജ്ജത്തില്‍ വര്‍ഷം 3000 കി.മീ ഓടും, വില 4 ലക്ഷമില്ല
<iframe width="100%" height="338" src="https://www.youtube.com/embed/aKMsLvCP5B4?si=d11QdI67Wz67N1dv" title="YouTube video player" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share" referrerpolicy="strict-origin-when-cross-origin" allowfullscreen></iframe>

സൗരോര്‍ജ്ജത്തില്‍ വര്‍ഷം 3000 കി.മീ ഓടും, വില 4 ലക്ഷമില്ല

ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ തയാറെടുക്കുകയാണ് പുണെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട്-അപ്പ് കമ്പനിയായ വേവ് മൊബിലിറ്റി (Vayve Mobility). തങ്ങളുടെ നൂതന ഇലക്ട്രിക് കാറായ 'ഈവ' (Eva) നിരത്തുകളില്‍ എത്തിക്കാനുള്ള എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയാക്കിയിരിക്കുകയാണ് കമ്പനി ഇപ്പോള്‍. തിരക്കേറിയ നഗരങ്ങളില്‍ ഗതാഗതക്കുരുക്കില്‍ പെട്ട് കഷ്ടപ്പെടുന്നവരും പാര്‍ക്കിംഗിനായി ബുദ്ധിമുട്ടുന്നവര്‍ക്കും ഏറ്റവും അനുയോജ്യമായ വാഹനമായാണ് വേവ് മൊബിലിറ്റി ഈവ അവതരിപ്പിച്ചിരിക്കുന്നത്. സൗരോര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് കാര്‍ എന്ന പ്രത്യേകതയും ഈ വാഹനത്തിനുണ്ട്. 2026-ന്റെ അവസാനത്തോടെ ഈ നൂതന വാഹനം ഉപഭോക്താക്കളിലേക്ക് എത്തും.
പേരറിവാളന്‍ ഇനി അഭിഭാഷകന്‍; വിചാരണ നേരിട്ട അതേ കോടതിയില്‍,  പുതിയ ചിത്രങ്ങള്‍ വൈറല്‍

പേരറിവാളന്‍ ഇനി അഭിഭാഷകന്‍; വിചാരണ നേരിട്ട അതേ കോടതിയില്‍, പുതിയ ചിത്രങ്ങള്‍ വൈറല്‍

31 വർഷത്തെ നിയമപോരാട്ടത്തിനു ശേഷം മോചിതനായ പേരറിவாளന്, ഗവർണറുടെ വിവേചനാധികാരവും ഭരണഘടനാപരമായ വ്യവസ്ഥകളും സുപ്രീം കോടതി വ്യക്തമാക്കിയതിനെ തുടർന്ന് തമിഴ്‌നാട്ടിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാൻ അനുമതി ലഭിച്ചു.
2 ലക്ഷത്തിന്റെ ബുള്ളറ്റ് വാങ്ങി മന്ത്രി ഗണേഷ് കുമാർ

2 ലക്ഷത്തിന്റെ ബുള്ളറ്റ് വാങ്ങി മന്ത്രി ഗണേഷ് കുമാർ

രണ്ടാം പിണറായി വിജയൻ സർക്കാരിലെ ഏറ്റവും മികച്ച മന്ത്രിമാരിൽ ഒരാളാണ് ഗതാഗത വകുപ്പിനെ മിടുക്കനാക്കിയ കെബി ഗണേഷ് കുമാർ. നഷ്‌ടത്തിൽ ഓടിയിരുന്ന കെഎസ്‌ആർടിസിയെ ലാഭത്തിലേക്ക് നയിച്ച് പുതിയ മുഖം നൽകുന്നതിന് ചുക്കാൻ പിടിച്ച മന്ത്രിയുടെ പ്രവർത്തനത്തിൽ എതിർപാർട്ടിക്കാർക്ക് പോലും എതിർപ്പുണ്ടാവില്ല. പല പ്രസ്‌താവനകളിലൂടെയും ലൈംലൈറ്റിൽ നിൽക്കാനും സിനിമാതാരം കൂടിയായ ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മലയാളികൾക്ക് പ്രത്യേക പരിചയപ്പെടുത്തലൊന്നും ആവശ്യമില്ലാത്ത ഗണേഷ് വലിയൊരു വണ്ടിഭ്രാന്തൻ കൂടിയാണ്. കിടിലൻ കാറുകളുടെ കളക്ഷനുള്ള മന്ത്രിയുടെ ഗരാജിലേക്ക് ഇപ്പോഴിതാ പുത്തനൊരു വാഹനം കൂടി കടന്നുവന്നിരിക്കുകയാണ്.
മോട്ടറോള എഡ്ജ് 70 പ്രോ നാളെ ഇന്ത്യയിൽ

മോട്ടറോള എഡ്ജ് 70 പ്രോ നാളെ ഇന്ത്യയിൽ

മോട്ടറോള എഡ്ജ് 70 പ്രോ നാളെ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്നു. 6500mAh ബാറ്ററി കരുത്തുമായി എത്തുന്ന ഈ ഫോണിന്റെ വിലയും ഓഫറുകളും അറിയാം. Get ready for the powerful Motorola Edge 70 Pro hitting Indian markets tomorrow with massive battery and display upgrades.