വില കുറച്ച് പുതിയ ബേസ് വേരിയൻ്റ് എത്തിയതോടെ കച്ചോടം കൂടി
ഓട്ടോമൊബൈൽസ്
- 1 hr, 18 min ago
എസ്യുവികൾ ട്രെൻഡിംഗ് ആവുന്നതിന് മുമ്പ് മിഡിൽ ക്ലാസുകാരുടെ ഡ്രീം കാറുകളിൽ ഒന്നായിരുന്നു ഹ്യുണ്ടായി i20. പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിൽ വിപ്ലവം സൃഷ്ടിച്ച മോഡൽ അതിൻ്റെ ഡിസൈനും പെർഫോമൻസും ഫീച്ചറുകളും കൊണ്ടാണ് അക്കാലത്ത് വേറിട്ടുനിന്നിരുന്നത്. യൂറോപ്യൻ കാറുകളുടെ സൌന്ദര്യവുമായി എത്തിയ രണ്ടാംതലമുറ മോഡലായ എലൈറ്റ് i20 ആണ് രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിച്ചിരിക്കുന്നത്. എന്നാൽ മൂന്നാംതലമുറയിലേക്ക് ചേക്കേറിയതോടെ ഫാൻസിൻ്റെ എണ്ണത്തിൽ കാര്യമായ കുറവ് സംഭവിച്ചു. മോശക്കാരനായിട്ടല്ല, ഡീസൽ എഞ്ചിൻ വിടപറഞ്ഞതും പഴയ മോഡലുമായി താരതമ്യം ചെയ്തതുമെല്ലാമാണ് പുതിയ പതിപ്പിന് വിനയായത്.