Short News

ഷൂട്ടിങ്ങിലൂടെ ഇന്ത്യയ്ക്ക് വീണ്ടും മെഡല്‍, മനു ഭാക്കര്‍ നിരാശപ്പെടുത്തി

ഷൂട്ടിങ്ങിലൂടെ ഇന്ത്യയ്ക്ക് വീണ്ടും മെഡല്‍, മനു ഭാക്കര്‍ നിരാശപ്പെടുത്തി

വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മത്സരത്തില്‍ ഇന്ത്യയുടെ ഹീന സിദ്ദുവാണ് വെങ്കലം നേടിയത്. ഇതേ ഇനത്തില്‍ മത്സരിച്ച കൗമാരതാരം മനുഭാക്കര്‍ക്ക് മെഡല്‍ നേടാനായില്ല. ചൈനയ്ക്കാണ് മത്സരത്തില്‍ സ്വര്‍ണം ലഭിച്ചത്. കൊറിയ വെള്ളി മെഡല്‍ നേടി. ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ സമ്പാദ്യം 23 ആയി. ആറു സ്വര്‍ണവും നാല് വെള്ളിയും 13 വെങ്കലവും ഇന്ത്യ നേടിയിട്ടുണ്ട്.
ഇന്ത്യ-പാക് ടെസ്റ്റ് പരമ്പര

ഇന്ത്യ-പാക് ടെസ്റ്റ് പരമ്പര

ഏഷ്യാ കപ്പിന് പിന്നാലെ ഇന്ത്യാ-പാക് മത്സരങ്ങള്‍ക്ക് വീണ്ടും അവസരമൊരുങ്ങുന്നതായാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. 2021-2023 കാലയളവില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ടെസ്റ്റ് പരമ്പര ഐസിസി ഉറപ്പ് നൽകിയതായാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഇഹ്‌സാന്‍ മാനി അറിയിച്ചു.  ഇരുരാജ്യങ്ങളിലെയും ക്രിക്കറ്റ് ബോര്‍ഡുകള്‍ മത്സരം സംബന്ധിച്ച് സ്വതന്ത്ര നിലപാട് എടുക്കണമെന്നും മാനി ആവശ്യപ്പെട്ടു 
ഫുട്ബോൾ ആരാധകനെ എതിർ ടീം ആരാധകർ അടിച്ചുകൊന്നു

ഫുട്ബോൾ ആരാധകനെ എതിർ ടീം ആരാധകർ അടിച്ചുകൊന്നു

ഇന്തോനേഷ്യയിലാണ് സംഭവം നടന്നത്. ഇന്തോനേഷ്യയിലെ ഒന്നാം ഡിവിഷന്‍ ലീഗിലെ ചിര വൈരികളായ പെര്‍സിബ് ബാന്‍ണ്ടുങ്ങും പെഴ്‌സിയ ജക്കാര്‍ത്തയും തമ്മിലുള്ള മത്സരത്തിന് തൊട്ടുമുമ്പായിരുന്നു സംഭവം. 23 കാരനായ ജക്കാര്‍ത്ത ആരാധകനെ പെര്‍സിബ് ആരാധകര്‍ കൂട്ടം കൂടി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഹാരിങ്ങ സിര്‍ള എന്നയാളെ ഇരുമ്പ് വടിയും മരപ്പത്തടികളും ഉപയോഗിച്ചാണ് മർദ്ദിച്ചത്.
അഭിലാഷ് ടോമിയുടെ നില തൃപ്തികരമെന്ന് ഡോക്ടർ

അഭിലാഷ് ടോമിയുടെ നില തൃപ്തികരമെന്ന് ഡോക്ടർ

ഗോൾഡൻ ഗ്ലോബ് റേസിനിടെ പരുക്കേറ്റ മലയാളി നാവികൻ കമാണ്ടര്‍ അഭിലാഷ് ടോമിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർ അറിയിച്ചു. അഭിലാഷ് ടോമിക്ക് കൈകാലുകൾ അനക്കാൻ കഴിയുന്നുണ്ടെന്നും അറിയിച്ചിട്ടുണ്ട്. സ്ട്രെച്ചറുപയോഗിച്ചായിരുന്നു അഭിലാഷിനെ പായ്വഞ്ചിയിൽ നിന്നും ഓസിരിസിലേക്ക് മാറ്റിയത്.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more