Short News

വനിതാ ഹോക്കിയിൽ ഇന്ത്യ സെമിയിലെത്തി

വനിതാ ഹോക്കിയിൽ ഇന്ത്യ സെമിയിലെത്തി

പൂളിലെ നാല് മത്സരങ്ങളും ജയിച്ചാണ് ഏഷ്യന്‍ ഗെയിംസിൽ ഇന്ത്യ സെമിയിലെത്തിയത്. പൂളിലെ അവസാന മത്സരത്തിൽ തായ്ലൻഡിനെയാണ് എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് ഇന്ത്യ പരാജയപ്പെടുത്തിയത്. നാലു മത്സരങ്ങളിൽ നിന്ന് 38 ഗോളുകൾ ഇന്ത്യൻ വനിത ടീം എതിരാളികളുടെ വലയിലാക്കിയിരുന്നു. പി വി സിന്ധുവും ബാഡ്മിൻറൺ ഫൈനലിൽ കടന്നിരുന്നു  
സാമി 2 വിലെ ഗാനമെത്തി

സാമി 2 വിലെ ഗാനമെത്തി

ചിയാന്‍ വിക്രം ചിത്രം സാമി2വിലെ പുതു മെട്രോ റയില്‍ എന്ന് തുടങ്ങുന്ന വീഡിയോ ഗാനമാണ് പുറത്ത് വിട്ടിരിക്കുന്നത്. ഈ ഗാനം എഴുതിയതും ഈണമിട്ടതും ദേവിശ്രീ പ്രസാദാണ്. വിക്രമും കീർത്തിയും തകർപ്പൻ ഡാൻസുമായി എത്തുന്ന ഗാനം റിലീസ് ചെയ്ത് കുറച്ച് സമയത്തിനുള്ളിൽ തന്നെ ട്രെൻഡിങിൽ ഇടം നേടിയിരിക്കുകയാണ്. ആദ്യ ഭാഗം സംവിധാനം ചെയ്ത ഹരി തന്നെയാണ് ഇതിൻറെയും സംവിധായകൻ
രാഷ്ട്രീയം പേടിയാണെന്ന് ആമിർഖാൻ

രാഷ്ട്രീയം പേടിയാണെന്ന് ആമിർഖാൻ

താന്‍ ഒരിക്കലും രാഷ്ട്രീയത്തിലിറങ്ങാന്‍ ആഗ്രഹിക്കുന്നില്ലെന്നും സിനിമയാണ് തൻറെ മേഖലയെന്നും ഒരു പരിപാടിയിലാണ് ആമിർഖാൻ വ്യക്തമാക്കിയത്. രാഷ്ട്രീയത്തോടു താത്പര്യമില്ലെന്നു മാത്രമല്ല ആ ആശയത്തോടു തന്നെ തനിക്ക് പേടിയാണെന്നും രാഷ്ട്രീയത്തിൽ നിന്നും പരാമാവധി ഒഴിഞ്ഞു നിൽക്കാനാണ് ആഗ്രഹിക്കുന്നതെന്നും ആമിർഖാൻ വ്യക്തമാക്കി. ആളുകളെ എൻറർടെയ്ൻ ചെയ്യാനാണ് തനിക്കിഷ്ടമെന്നും ആമിർഖാൻ വ്യക്തമാക്കി 
മമത ബാനർജിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച ബിജെപി പ്രവർത്തകനെ പിടികൂടി

മമത ബാനർജിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച ബിജെപി പ്രവർത്തകനെ പിടികൂടി

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച ബാബുയ ഘോഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മമതാ ബാനര്‍ജിയുടെ ചിത്രവും ഒഡീഷ മുഖ്യമന്ത്രി പട്നയിക്കിൻറെ ചിത്രവും ചേർത്ത് വെച്ചാണ് ഇയാൾ മോർഫ് ചെയ്തത്. വേണ്ട സമയത്ത് വിവാഹം കഴിച്ചില്ലെങ്കില്‍ അതിൻറെ പ്രത്യാഘാതങ്ങള്‍ വലുതായിരിക്കുമെന്നും ഇയാൾ പോസ്റ്റിൽ പറഞ്ഞിരുന്നു
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more