Short News

തുഴച്ചിലില്‍ ഇന്ത്യക്ക് വീണ്ടും മെഡല്‍നേട്ടം

തുഴച്ചിലില്‍ ഇന്ത്യക്ക് വീണ്ടും മെഡല്‍നേട്ടം

പുരുഷന്മാരുടെ ഡബിള്‍സ് സ്‌കള്‍സില്‍ രോഹിത് കുമാറും ഭഗവാന്‍ സിങ്ങുമാണ് വെങ്കലം നേടിയത്. ഗെയിംസിന്റെ ആറാം ദിനം തുഴച്ചിലില്‍ പുരുഷന്മാരുടെ ലൈറ്റ് വെയ്റ്റ് സിംഗിള്‍ സ്‌കള്‍സ് തുഴച്ചിലില്‍ ദുഷ്യന്ത് ചൗഹാനും വെങ്കലം നേടിയിരുന്നു. അതേസമയം, ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം കുത്തകയാക്കിവെച്ചിരുന്ന ഇന്ത്യന്‍ പുരുഷ കബഡി ടീം ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങി.
യുഎസില്‍ ഡോക്ടറും കാമുകിയും ചേര്‍ന്ന് ബലാത്സംഗം ചെയ്തത് നൂറുകണക്കിന് സ്ത്രീകളെ

യുഎസില്‍ ഡോക്ടറും കാമുകിയും ചേര്‍ന്ന് ബലാത്സംഗം ചെയ്തത് നൂറുകണക്കിന് സ്ത്രീകളെ

അമേരിക്കയിലെ ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഗ്രാന്റ് റൊബിഷ്യക്‌സ്, കാമുകി സെരിസ്സ ലൗറ റിലേ എന്നിവരാണ് പിടിയിലായത്. ലഹരിപദാര്‍ഥങ്ങള്‍ നല്‍കി റൊബിഷ്യക്‌സിന്റെ ന്യൂപോര്‍ട്ട് ബീച്ചിലുള്ള വീട്ടിലെത്തിച്ച് ഇവ‍ര്‍ നൂറ് കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്യുന്ന വീഡിയോകള്‍ റൊബിഷ്യക്‌സിന്റെ ഫോണില്‍നിന്ന് പിടിച്ചെടുത്തു. പലരും ക്രൂരമായ ആക്രമണത്തിനിരയായിരുന്നുവെന്നും വീഡിയോയില്‍ വ്യക്തമാണ്.
ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ആവശ്യപ്പെട്ട്‌ പ്രതിഷേധ മാര്‍ച്ച്

ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ആവശ്യപ്പെട്ട്‌ പ്രതിഷേധ മാര്‍ച്ച്

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എറണാകുളം ഐ ജി ഓഫീസിലേക്ക് മാര്‍ച്ച് നടന്നത്. കന്യാസ്ത്രീകളുടെ സമരപ്പന്തലില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനെത്തിയവരാണ് പ്രതിഷേധമാര്‍ച്ച് നടത്തിയത്. സംവിധായകനും നടനുമായ ജോയ് മാത്യു പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. മാര്‍ച്ചുമായി എത്തിയവരെ പോലീസ് ഐജി ഓഫീസിനു മുന്നില്‍ ബാരിക്കേഡ് വച്ച് തടയുകയായിരുന്നു.
കെ.എം മാണിയെ തിരികെ കൊണ്ടു വന്നതിൽ ദുഃഖമില്ലെന്ന് രമേശ് ചെന്നിത്തല

കെ.എം മാണിയെ തിരികെ കൊണ്ടു വന്നതിൽ ദുഃഖമില്ലെന്ന് രമേശ് ചെന്നിത്തല

എന്ത് അന്വേഷണം നടത്തിയാലും മാണിക്ക്​ എതിരെ ഒരു തെളിവും ലഭിക്കില്ല. വലിയ വർത്തമാനം പറയുന്ന ജേക്കബ് തോമസ് ഇരുന്നപ്പോഴും കെ.എം മാണിക്ക് അനുകൂലമായിരുന്നു റിപ്പോർട്ട്. ബിഷപ്പിനെതിരായ പീഡനക്കേസ്​ അന്വേഷണം സമയത്ത് തീർക്കാൻ സർക്കാരിനായില്ല. കേസിൽ സർക്കാർ കെടുകാര്യസ്തത കാണിച്ചു. കന്യാസ്ത്രീകളെ സമരത്തിലേക്ക് തള്ളിയിട്ടത് സർക്കാരി​​​ന്‍റെ വീഴ്ചയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more