Short News

ബെക്കാം ഈ തലമുറയിലെ 'ഫുട്ബോള്‍ ഐക്കണ്‍'

ബെക്കാം ഈ തലമുറയിലെ 'ഫുട്ബോള്‍ ഐക്കണ്‍'

പ്രൊഫഷണൽ ഫുട്ബാളിൽ നിന്ന് വിരമിച്ചതിനു ശേഷമുളള സജീവമായ പ്രവർത്തനങ്ങൾക്കാണ് മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്- റയല്‍ മാഡ്രിഡ് ഇതിഹാസം കൂടിയായ ബെക്കാമിന് പുരസ്‌കാരം യുവേഫ നൽകുന്നത്. ഇതിനു സമാനമായി ഫുട്ബോൾ വളർച്ചക്കായി പ്രവർത്തിച്ച ഇറ്റാലിയൻ ഇതിഹാസ താരം ഫ്രാന്‍സിസ്‌കോ ടോട്ടിക്കായിരുന്നു കഴിഞ്ഞ വർഷത്തെ പ്രസിഡന്‍റ്‌സ് പുരസ്‌കാരം. ഈ വര്‍ഷാവസാനം പുരസ്കാരം സമ്മാനിക്കുന്നതാണ്.
ഇന്ത്യക്കാർ ലജ്ജകൊണ്ട് തലകുനിക്കണമെന്ന് രാഹുൽ ഗാന്ധി

ഇന്ത്യക്കാർ ലജ്ജകൊണ്ട് തലകുനിക്കണമെന്ന് രാഹുൽ ഗാന്ധി

ഹരിയാനയില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിലാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എത്തിയത്. ഇന്ത്യയുടെ ഒരു മകള്‍ കൂടി കൂട്ടബലാത്സംഗത്തിനിരയായിരിക്കുകയാണെന്നും ഇന്ത്യക്കാര്‍ ലജ്ജ കൊണ്ട് തലകുനിക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മോദി,ഇനിയും നിങ്ങളുടെ മൌനം അനുവദിക്കാൻ കഴിയില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി 
കലോത്സവം മൂന്ന് ദിവസമാക്കി ചുരുക്കി

കലോത്സവം മൂന്ന് ദിവസമാക്കി ചുരുക്കി

ഈ വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം ഡിസംബർ 7,8,9 തിയതികളിലായാണ് നടത്തുക.ആലപ്പുഴയിൽ വെച്ചാണ് കലോത്സവം നടത്തുക. രചന മത്സരങ്ങൾ ജില്ലാതലത്തിൽ മാത്രമേ ഉണ്ടാവുകയുള്ളൂ. ചെ​ല​വ്​ ചു​രു​ക്കുന്നതിൻറെ ഭാഗമായി ക​ലോ​ത്സ​വ​ത്തി​നും ശാ​സ്​​ത്രോ​ത്സ​വ​ത്തിനും ഉ​ദ്​​ഘാ​ട​ന, സ​മാ​പ​ന​സ​മ്മേ​ള​ന​ങ്ങളും ഒഴിവാക്കിയിട്ടുണ്ട്.
ഒറ്റക്കൈകൊണ്ട് ബാറ്റ് ചെയ്തതെന്തിന്?; ബംഗ്ലാ ബാറ്റ്‌സ്മാന്‍ തമീം

ഒറ്റക്കൈകൊണ്ട് ബാറ്റ് ചെയ്തതെന്തിന്?; ബംഗ്ലാ ബാറ്റ്‌സ്മാന്‍ തമീം

ശ്രീലങ്കയ്‌ക്കെതിരെ ഒറ്റക്കൈകൊണ്ട് ബാറ്റ് ചെയ്ത തമീം ഇഖ്ബാലിന്റെ വീഡിയോ വൈറലായിരുന്നു. കളിയുടെ തുടക്കത്തില്‍ തന്നെ ശ്രീലങ്കന്‍ ബൗളര്‍ ലക്മലിന്റെ ഏറുകൊണ്ട് ഇടതുകൈയ്യില്‍ പൊട്ടലുമായി താരം പവലിയനിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍, ഒന്‍പതാം വിക്കറ്റില്‍ ഒറ്റക്കൈയ്യുമായി ഇറങ്ങി ഒരറ്റത്ത് സപ്പോര്‍ട്ട് ചെയ്തതോടെ അവസാന മൂന്നോവറില്‍ 32 റണ്‍സാണ് റഹീമുമൊത്ത് തമീം കൂട്ടുകെട്ടുണ്ടാക്കിയത്.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more