Short News

‌സിന്ധു ഫോബ്‌സിന്റെ ആദ്യ പത്തില്‍ സ്ഥാനം പിടിച്ചു

‌സിന്ധു ഫോബ്‌സിന്റെ ആദ്യ പത്തില്‍ സ്ഥാനം പിടിച്ചു

പിവി സിന്ധു ഏറ്റവുംകൂടുതല്‍ വരുമാനം നേടിയ വനിതാ കായികതാരങ്ങുടെ ഫോബ്‌സ് പട്ടികയിലാണ് സ്ഥാനം പിടിച്ചത്.‌ 2018ലെ പട്ടികയില്‍ 59.39 കോടി രൂപ വരുമാനവുമായി ഏഴാം സ്ഥാനത്താണ് ഇന്ത്യന്‍ താരം. 126 കോടി രൂപ വരുമാനവുമായി ടെന്നീസിലെ മുന്‍ ലോക ഒന്നാം നമ്പര്‍ താരം സെറീന വില്യംസാണ് ഒന്നാം സ്ഥാനത്ത്. സിന്ധുവിന്റെ വരുമാനത്തില്‍ ഏറിയപങ്കും പരസ്യത്തില്‍നിന്നാണ്.
കന്യാസ്ത്രീകളുടെ സമരത്തിന് പിന്നിൽ വർഗീയ ശക്തികളല്ലെന്ന് മേഴ്സിക്കുട്ടിയമ്മ

കന്യാസ്ത്രീകളുടെ സമരത്തിന് പിന്നിൽ വർഗീയ ശക്തികളല്ലെന്ന് മേഴ്സിക്കുട്ടിയമ്മ

കന്യാസ്​ത്രീകൾക്ക്​ സമരം ചെയ്യാൻ അവകാശമുണ്ടെന്നും അവരുടെ അസ്ഥിത്വവുമായി ബന്ധപ്പെട്ടതാണെന്നും മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ജനാധിപത്യ വ്യവസ്​ഥയിലുള്ള സമര​ത്തെ ചോദ്യം ചെയ്യാനാകില്ലെന്നും സ്​​ത്രീകളെ കൈകാര്യം ചെയ്യുന്നതല്ല പൌരോഹിത്യമെന്നും മന്ത്രി വ്യക്തമാക്കി. കന്യാസ്ത്രീകളുടെ സമരത്തിന് പിന്നിൽ ദുരുദ്ദേശമുണ്ടെന്ന് നേരത്തെ കോടിയേരി പറഞ്ഞിരുന്നു 
വാഹനയാത്രകളിൽ കേരളത്തിലും ഇനി ഡിജിറ്റൽ രേഖകൾ മതിയാവും

വാഹനയാത്രകളിൽ കേരളത്തിലും ഇനി ഡിജിറ്റൽ രേഖകൾ മതിയാവും

ഡിജിലോക്കര്‍, എം പരിവാഹന്‍ പോലുള്ള മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ സൂക്ഷിച്ചിട്ടുള്ള ഡിജിറ്റല്‍ രേഖകൾ നിയമ പരമായ സാധുതയേടെ പോലീസ് അംഗീകരിക്കുമെന്നാണ് ഫെയ്സ്ബുക്ക് പേജിൽ നൽകിയ കുറിപ്പിൽ കേരള പോലീസ് വ്യക്തമാക്കിയിരിക്കുന്നത്. പേപ്പര്‍ലെസ് ഡിജിറ്റല്‍ സംവിധാനം നിലവില്‍ വന്നതിൻറെ ഭാഗമായി ഡിജിലോക്കര്‍ അംഗീകൃത രേഖയായി കണക്കാക്കണമെന്നും സംസ്ഥാന പോലീസ് മേധാവിയുടെ സർക്കുലറിൽ പറയുന്നു 
കേരളത്തിലെ വെള്ളപ്പൊക്ക ബാധിതരെ സഹായിക്കാൻ സെസ്സ്

കേരളത്തിലെ വെള്ളപ്പൊക്ക ബാധിതരെ സഹായിക്കാൻ സെസ്സ്

ഈ സാഹചര്യത്തിൽ പുതിയ സെസ് ഏർപ്പെടുത്താൻ സർക്കാർ ജി.എസ്.ടി. നിയമം ഭേദഗതി ചെയ്യേണ്ടി വരും . 2017 ജൂലായ് 1 മുതൽ ഗുഡ്സ് ആൻഡ് സർവീസസ് ടാക്സ് (ജി.എസ്.ടി) യിൽ റിയൽ എസ്റ്റേറ്റ്, സെസ് ചാർജ്, പ്രാദേശിക ലെവികള്‍ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ജി. എസ്. ടി യിൽ 5, 12, 18, 28 ശതമാനം വരെ നാലു സ്ലാബ് റേറ്റ് ആണുള്ളത്. ലക്ഷ്വറി ഇനങ്ങൾ, ഡീമെറിറ്റ് ഗുഡ്സ് ഉത്പന്നങ്ങൾക്കും ഉയർന്ന നികുതി നിരക്കാണ്.

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more