Short News

ബെംഗളൂരു നിവാസികൾ പെട്ടു; ഗതാഗത കുരുക്ക് കുറക്കാൻ കണ്‍ജെഷൻ ചാർജ് വരുന്നു?

ബെംഗളൂരു നിവാസികൾ പെട്ടു; ഗതാഗത കുരുക്ക് കുറക്കാൻ കണ്‍ജെഷൻ ചാർജ് വരുന്നു?

ഗതാഗം കുറയ്ക്കുന്നതിനും, നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങൾക്ക് പണം കണ്ടെത്തുന്നതിനും, പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ബെംഗളൂരുവിന് ലണ്ടൻ മോഡൽ ഗതാഗതക്കുരുക്ക് വിലയിരുത്തൽ സ്വീകരിക്കാമെന്ന് പഠനം സൂചിപ്പിക്കുന്നു.
പുത്തൻ ഇലക്‌ട്രിക് എസ്‌യുവി വാങ്ങി തമിഴകത്തിൻ്റെ തല

പുത്തൻ ഇലക്‌ട്രിക് എസ്‌യുവി വാങ്ങി തമിഴകത്തിൻ്റെ തല

റേസിംഗ് എന്നും റേസിംഗ് കാർ എന്നും കേട്ടാൽ ചാടിവീഴുന്നൊരു സിനിമ നടനുണ്ട് നമുക്ക്. മറ്റാരുമല്ല നമ്മുടെ സ്വന്തം മങ്കാത്ത സ്റ്റാർ അജിത് കുമാർ തന്നെയാണത്. കാറോട്ട മത്സരത്തിൽ പോലും പയറ്റാൻ ഇറങ്ങിയ താരം വാർത്തകളിലെല്ലാം നിറഞ്ഞുനിൽക്കുകയാണ്. അഭിനയത്തിന് ബ്രേക്ക് കൊടുത്ത് റേസിംഗിൽ അരങ്ങേറ്റം കുറിച്ച നടൻ ഇപ്പോഴിതാ പുത്തനൊരു ഇലക്ട്രിക് കാർ സ്വന്തമാക്കിയിരിക്കുകയാണ്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര അടുത്തിടെ പുറത്തിറക്കിയ BE 6 ഫോർമുല ഇ എഡിഷൻ മോഡലാണ് ആരാധകർ തലയെന്ന് സ്നേഹത്തോടെ വിളിക്കുന്ന അജിത്തിൻ്റെ ഗരാജിലേക്ക് എത്തിയിരിക്കുന്നത്.
ട്രംപും നെതന്യാഹുവും വന്നത് സദ്ദാം പ്ലാനുമായി; ഇറാനില്‍ അടിതെറ്റിച്ചത് ജാഫരിയുടെ മുസൈക് ഡിഫന്‍സ്

ട്രംപും നെതന്യാഹുവും വന്നത് സദ്ദാം പ്ലാനുമായി; ഇറാനില്‍ അടിതെറ്റിച്ചത് ജാഫരിയുടെ മുസൈക് ഡിഫന്‍സ്

മേജർ ജനറൽ മുഹമ്മദ് അലി ജാഫരിയുടെ നേതൃത്വത്തിലുള്ള ഇറാന്റെ വികേന്ദ്രീകൃത മൊസൈക് പ്രതിരോധം വിശകലനം ചെയ്യുന്നു, 31 പ്രാദേശിക കമാൻഡുകൾ, സ്വയംഭരണ പ്രവർത്തനങ്ങൾ, പ്രാദേശിക സുരക്ഷാ പ്രത്യാഘാതങ്ങൾ എന്നിവ വിശദീകരിക്കുന്നു.
സെയിൽസ്മാൻമാർ ഈച്ചയെ ആട്ടേണ്ട ഗതികേട്, വിൽപ്പന വീണ്ടും '0'!

സെയിൽസ്മാൻമാർ ഈച്ചയെ ആട്ടേണ്ട ഗതികേട്, വിൽപ്പന വീണ്ടും '0'!

ഇന്ത്യന്‍ വാഹന വിപണിയില്‍ എസ്‌യുവികളുടെ രാജാവായി മഹീന്ദ്ര വാഴുമ്പോഴും, എംപിവി നിരയില്‍ നിന്ന് നിരാശാജനകമായ വാര്‍ത്തയാണ് പുറത്തുവരുന്നത്. കമ്പനിയുടെ കരുത്തുറ്റ മോഡലായ മഹീന്ദ്ര മറാസോയെ (Mahindra Marazzo) തേടി 2026 ഫെബ്രുവരിയില്‍ ഒരു ഉപഭോക്താവ് പോലും എത്തിയില്ല എന്ന വാര്‍ത്ത വാഹന ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. ഒരു യൂണിറ്റ് പോലും വില്‍ക്കാനാവാതെ വില്‍പ്പനയില്‍ മറാസോ വട്ടപ്പൂജ്യമായി ഒതുങ്ങി. കഴിഞ്ഞ വര്‍ഷം ഇതേ മാസം 17 യൂണിറ്റുകള്‍ വിറ്റഴിച്ച സ്ഥാനത്താണ് ഇത്തവണ മറാസോയ്ക്ക് ഈ കനത്ത തിരിച്ചടി നേരിടേണ്ടി വന്നത്.