ടിവിഎസ് XL 100 വൻ കുതിപ്പിൽ
ഓട്ടോമൊബൈൽസ്
- 2 hr, 34 min ago
ഇന്ത്യന്‍ വിപണിയില്‍ ദശകങ്ങളായി സ്ഥാനം ഉറപ്പിച്ചു നില്ക്കുന്ന ജനപ്രിയ മൊപെഡാണ് ടിവിഎസ് XL 100 (TVS XL 100). സാധാരണക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ട ഈ വാഹനം 2026 മാര്‍ച്ച് മാസത്തില്‍ വിസ്മയകരമായ വില്‍പ്പന വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 31 ശതമാനത്തിന്റെ വലിയ വാര്‍ഷിക വളര്‍ച്ചയാണ് ടിവിഎസ് XL 100 കൈവരിച്ചിക്കുന്നത്. ലളിതമായ രൂപകല്‍പ്പനയും കാര്യക്ഷമതയും ഇതിനെ ഇന്ത്യന്‍ ഗ്രാമീണ വിപണിയിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമാക്കി മാറ്റിയിട്ടുണ്ട്. ഈ ടിവിഎസ് ഇരുചക്രവാഹനത്തിന്റെ വിപണിയിലെ പ്രകടനവും സാങ്കേതിക സവിശേഷതകളും ഈ ലേഖനത്തില്‍ നമുക്ക് പരിശോധിക്കാം.