Short News

ഫൈവ് ജി യുഗത്തിലേക്ക് ഇന്ത്യ

ഫൈവ് ജി യുഗത്തിലേക്ക് ഇന്ത്യ

രാജ്യം 4ജിയുടെ വേഗമറിയും മുമ്പ് തന്നെയാണ് 5ജി സേവനം എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. 5ജി സ്പെക്ട്രം ലഭ്യമാക്കുന്ന നടപടികള്‍ ഈ വര്‍ഷം തന്നെ ആരംഭിക്കണമെന്നാണ് രാജ്യത്ത് 5ജി മാര്‍ഗരേഖ തയ്യാറാക്കുന്ന സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്. 2020 ഓടെ ഇന്ത്യയില്‍ വാണിജ്യാടിസ്ഥാനത്തില്‍ 5ജി സേവനം ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് സമിതി ചെയര്‍മാന്‍ പ്രൊഫ. എ.ജെ. പോള്‍രാജ് അറിയിച്ചിട്ടുണ്ട്.
പാകിസ്താന്‍ ചോദിച്ചുവാങ്ങിയ തോല്‍വി

പാകിസ്താന്‍ ചോദിച്ചുവാങ്ങിയ തോല്‍വി

അയല്‍ക്കാരും ബദ്ധവൈരികളുമായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോര് ക്രിക്കറ്റ് ആരാധകര്‍ക്ക് എപ്പോഴും ചുടേറിയ വിഷയമാണ്. പാകിസ്താനെതിരേ തകര്‍പ്പന്‍ വിജയം സമ്മാനിച്ചതില്‍ മുഖ്യ പങ്കുവഹിച്ചത് ഇന്ത്യയുടെ ബൗളിങ് നിരയായിരുന്നു. ബുംറയെ ടീമിലുള്‍പ്പെടുത്തിയത് ഇന്ത്യന്‍ ബൗളിങ് ആക്രമണത്തിന് വീര്യം കൂട്ടി. മല്‍സരത്തിര്‍ രണ്ട് വിക്കറ്റുകൾ ബുംറ വീഴ്ത്തി.
പാണ്ഡ്യ പിന്‍മാറിയേക്കും; ചഹറിനെ ടീമിലുള്‍പ്പെടുത്തി

പാണ്ഡ്യ പിന്‍മാറിയേക്കും; ചഹറിനെ ടീമിലുള്‍പ്പെടുത്തി

ഹര്‍ദിക് പാണ്ഡ്യ ഏഷ്യാ കപ്പിൽ തുടർന്നുളള മത്സരങ്ങൾ കളിക്കുമോയെന്ന കാര്യം സംശയത്തിലാണ്. ഇതേ തുടര്‍ന്ന് പകരക്കാരനായി പേസര്‍ ദീപക് ചഹറിനെ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. പാണ്ഡ്യയുടെ പകരക്കാരനായി ടീമിലെടുത്ത ചഹര്‍ മികച്ച ഓള്‍റൗണ്ടറല്ല. ബാറ്റിങില്‍ മോശമല്ലാത്ത പ്രകടനം നടത്താന്‍ കഴിയുമെങ്കിലും പാണ്ഡ്യയെപ്പോലെ ഇന്ത്യക്കു ആശ്രയിക്കാന്‍ സാധിക്കില്ല.
യു.പിയിൽ ഏറ്റുമുട്ടലിൽ പോലീസ് രണ്ടുപേരെ കൊലപ്പെടുത്തി

യു.പിയിൽ ഏറ്റുമുട്ടലിൽ പോലീസ് രണ്ടുപേരെ കൊലപ്പെടുത്തി

ഒട്ടേറെ കൊലപാതക കേസുകളിൽ പ്രതികളായ മുസ്​തകിം, നൗഷാദ്​ എന്നിവരെയാണ് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയത്. രണ്ട്​ ഹിന്ദു പുരോഹിതരുടേത്​ ഉൾപ്പെടെ ആറു കൊലപാതകങ്ങളിൽ ഇവർ പ്രതികളാണ്. ഇവർ ബൈക്കിൽ സഞ്ചരിക്കുമ്പോൾ പൊലീസ്​ പിന്തുടർന്നെങ്കിലും പെലീസിനു നേരെ വെടി​വെച്ചു. അലിഗഡിൽ സർക്കാർ കെട്ടിടങ്ങൾ ധാരാളമുള്ള സ്​ഥലത്ത്​ ഒളിച്ചിരുന്നും ഇവർ വെടിവെപ്പ് തുടർന്നു.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more