Short News

വൻവിലക്കുറവുമായി ആമസോൺ ഫ്രീഡം സെയിൽ

വൻവിലക്കുറവുമായി ആമസോൺ ഫ്രീഡം സെയിൽ

ഇന്ത്യയുടെ 72-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചാണ് ഓഗസ്റ്റ് ഒന്‍പത് മുതല്‍ 12 വരെ നാല് ദിവസം ആമസോൺ ഫ്രീഡം സെയിൽ നടക്കുന്നത്. സ്മാര്‍ട്ഫോണുകള്‍, ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍, ഫാഷന്‍, നിത്യോപയോഗ സാധനങ്ങള്‍, ടെലിവിഷന്‍ തുടങ്ങി ലക്ഷകണക്കിന് ഉത്പ്പന്നങ്ങളാണ് ഫ്രീഡം സെയിലിലൂടെ വിറ്റഴിക്കുന്നത്. മൊബൈൽ ഫോണുകൾക്ക് 40 ശതമാനം വരെ വിലക്കുറവ് ഉണ്ടാകും 
പ്രളയക്കെടുതിക്കിടയിൽ അശ്ലീല കമൻറിട്ട ലുലു ഗ്രൂപ്പ് ജീവനക്കാരനെ പിരിച്ച് വിട്ടു

പ്രളയക്കെടുതിക്കിടയിൽ അശ്ലീല കമൻറിട്ട ലുലു ഗ്രൂപ്പ് ജീവനക്കാരനെ പിരിച്ച് വിട്ടു

പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിൽ അശ്ലീല കമൻറിട്ട കോഴിക്കോട് സ്വദേശിയായ രാഹുൽ സി.പി പുത്തലാത്തിനെയാണ് പിരിച്ചുവിട്ടതായി ലുലു ഒമാൻ അധികൃതർ അറിയിച്ചത്. സാനിറ്ററി നാപ്കിന്നുകൾ ആവശ്യമുണ്ടെന്ന ഫേസ്ബുക്ക് പോസ്റ്റിന് കീഴെ കുറച്ച് ഗർഭ നിരോധന ഉറകൾ കൂടി അയക്കൂ എന്നായിരുന്നു ഇയാൾ കമൻറ് ചെയ്തത്. ഇയാൾക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രതിഷേധം ഉണ്ടായിരുന്നു  
മത്സ്യത്തൊഴിലാളികളെ ആദരിക്കുമെന്ന് മുഖ്യമന്ത്രി

മത്സ്യത്തൊഴിലാളികളെ ആദരിക്കുമെന്ന് മുഖ്യമന്ത്രി

രക്ഷാ പ്രവര്‍ത്തനം അവസാന ഘട്ടത്തിലെത്തിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ഇനി ശ്രദ്ധ നൽകുക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായിരിക്കും. രക്ഷാപ്രവർത്തനങ്ങളിലേർപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് ഇന്ധത്തിന് പുറമേ പ്രതിദിനം 3000 രൂപയും നൽകും. രക്ഷാപ്രവര്‍ത്തനത്തില്‍ ബോട്ട് നഷ്ടപ്പെട്ടവര്‍ക്കും കേടുപാടുകള്‍ സംഭവിച്ച ബോട്ടുകള്‍ക്കും നഷ്ടപരിഹാരം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു
ജൈസലിൻറെ ചുമലിൽ ചവിട്ടി ജീവിതത്തിലേക്ക് കയറിയത് നിരവധിപേർ

ജൈസലിൻറെ ചുമലിൽ ചവിട്ടി ജീവിതത്തിലേക്ക് കയറിയത് നിരവധിപേർ

രക്ഷാപ്രവര്‍ത്തനത്തിനിടെ സ്ത്രീകളടക്കമുള്ളവരെ തൻറെ പുറത്ത് ചവിട്ടി നിന്ന് ബോട്ടിലേക്ക് കയറാന്‍ സഹായിച്ച താനൂര്‍ സ്വദേശി കെപി ജൈസല്‍ എന്ന യുവാവ് സോഷ്യൽ മീഡിയയുടെ മുഴുവൻ അഭിനന്ദനം ഏറ്റുവാങ്ങുകയാണ്. താനൂരിൽ മത്സ്യത്തൊഴിലാളിയായ ജൈസലും സംഘവും രക്ഷപ്പെടുത്തിയത് നൂറ്റിയമ്പതോളം പേരെയാണ് രക്ഷപ്പെടുത്തിയത്.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more