Short News

‌‌ടെലികോം വകുപ്പ് സേവനക്രമം പരിഷ്‌കരിക്കുന്നു

‌‌ടെലികോം വകുപ്പ് സേവനക്രമം പരിഷ്‌കരിക്കുന്നു

കേരളത്തിൽനിന്നുള്ള ദുരന്തനിവാരണ അനുഭവം മാതൃകയാക്കിയാണ് ദുരന്തവേളകളിൽ പ്രയോഗിക്കാനുള്ള ടെലികോം സേവനങ്ങളെക്കുറിച്ചുള്ള അംഗീകൃത സേവനക്രമം പരിഷ്കരിക്കുന്നത്. ടെലികോം വകുപ്പും സി-ഡോട്ടും ചേർന്ന് നടപ്പാക്കിയ ‘കോമൺ അലർട്ട് പ്രോട്ടോകോൾ, ഏർളി വാർണിങ് പ്ലാറ്റ്‌ഫോം' എന്നിവ പ്രളയകാലത്ത് മുന്നറിയിപ്പുകൾ നൽകാൻ സർക്കാരിനെ സഹായിച്ചതായും വിലയിരുത്തുന്നു.
പഞ്ച് മോദി ചലഞ്ചിനിടെ കോഴിക്കോട് സംഘര്‍ഷം

പഞ്ച് മോദി ചലഞ്ചിനിടെ കോഴിക്കോട് സംഘര്‍ഷം

നഗരത്തിലെ പുതിയ സ്റ്റാന്‍ഡ് പരിസരത്ത് എ.ഐ.എസ്.എഫ് ആണ് പഞ്ച് മോദി ചലഞ്ച് സംഘടിപ്പിച്ചത്. ഈ പരിപാടിക്കിടെ എഐഎസ്എഫ് പ്രവര്‍ത്തകരെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞതാണഅ സംഘര്‍ഷത്തിന് കാരണമായത്. ബി.ജെപിയുടെ എതിര്‍പ്പിനെത്തുടര്‍ന്ന് കനത്ത പോലീസ് സന്നാഹവും സ്ഥലത്തുണ്ടായിരുന്നു. പിന്നീട് ഇരുവിഭാഗക്കാരേയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി
സാലറി ചലഞ്ച് പൂര്‍ണ പരാജയമെന്ന് രമേശ് ചെന്നിത്തല

സാലറി ചലഞ്ച് പൂര്‍ണ പരാജയമെന്ന് രമേശ് ചെന്നിത്തല

സര്‍ക്കാരിന്‍റെ സാലറി ചലഞ്ച് ഉദ്യോഗസ്ഥര്‍ പൂര്‍ണമായും തള്ളിക്കളഞ്ഞെന്നും സാലറി ചലഞ്ചില്‍ പങ്കെടുത്ത ജീവനക്കാരുടേതായി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ട കണക്ക് പച്ചക്കള്ളമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. ഭീഷണികൊണ്ടും അധികാരം കൊണ്ടും ജീവനക്കാരെ തങ്ങളുടെ വരുതിയിലാക്കാനുള്ള സര്‍ക്കാരിന്‍റെ ധാര്‍ഷ്ട്യത്തിനു കനത്ത തിരിച്ചടിയാണിതെന്നും ചെന്നിത്തല വ്യക്തമാക്കി.
അഭിലാഷ് ടോമിയെ 16 മണിക്കൂറിനുള്ളില്‍ രക്ഷപ്പെടുത്തുമെന്ന് വിവരം

അഭിലാഷ് ടോമിയെ 16 മണിക്കൂറിനുള്ളില്‍ രക്ഷപ്പെടുത്തുമെന്ന് വിവരം

പായ്‌വഞ്ചിയില്‍ ഗോള്‍ഡന്‍ ഗ്ലോബ് റേസ് മത്സരത്തില്‍ പങ്കെടുക്കുന്നതിനിടെ അപകടത്തില്‍ മാവികനായ അഭിലാഷ് ടോമിയെ അടുത്ത 16 മണിക്കൂറിനുള്ളില്‍ രക്ഷപ്പെടുത്തുമെന്നാണ് ഇന്ത്യന്‍ നാവികസേനയും കേന്ദ്ര പ്രതിരോധ മന്ത്രാലയവും അറിയിച്ചിരിക്കുന്നത്. ഫ്രാന്‍സിന്‍റെ മത്സ്യബന്ധന പട്രോളിങ് കപ്പലായ ഓസിരിസ് വന്ന് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം നാവിക സേന കപ്പലായ എച്ച്എംഎഎസ് ബല്ലാറാത്തിലേക്ക് മാറ്റും
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more