Short News

കോംപാക്‌ട് എസ്‌യുവികളിലെ സേഫ്റ്റിക്കുട്ടൻ

കോംപാക്‌ട് എസ്‌യുവികളിലെ സേഫ്റ്റിക്കുട്ടൻ

പുതുതായി കാർ വാങ്ങുന്ന ഏതൊരാളും ഇപ്പോൾ സേഫ്റ്റിക്ക് കാര്യമായ പരിഗണന നൽകാറുണ്ട്. മിക്കവരും എസ്‌യുവികളിലേക്ക് ചേക്കേറുന്നതിൻ്റെ കാരണവും ഇതുതന്നെയാണ്. ഇന്ത്യയിലെ ഏറ്റവും മത്സരാധിഷ്ഠിതമായ സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവി നിരയിൽ മഹീന്ദ്ര XUV 3XO വേറിട്ടുനിൽക്കുന്നതും ഇവിടെയാണ്. XUV300 എന്ന പേരിൽ വിപണനം ചെയ്‌തിരുന്നപ്പോൾ നേടാൻ കഴിയാതിരുന്ന പല നേട്ടങ്ങളും സ്വന്തമാക്കി കുതിക്കുന്ന മിടുക്കൻ എല്ലാ മാസവും മികച്ച രീതിയിൽ തന്നെയാണ് വിറ്റഴിയുന്നത്. 2026 ഫെബ്രുവരി മാസത്തെ കണക്കുകൾ പുറത്തുവരുമ്പോഴും മഹീന്ദ്ര ആൻഡ് മഹീന്ദ്രയ്ക്ക് അഭിമാനിക്കാനാവുന്ന തരത്തിലുള്ള നേട്ടവുമായി മുന്നേറുകയാണ്.
555 KM റേഞ്ചുള്ള എംജിയുടെ പുത്തൻ ഇലക്‌ട്രിക് SUV വരുന്നു

555 KM റേഞ്ചുള്ള എംജിയുടെ പുത്തൻ ഇലക്‌ട്രിക് SUV വരുന്നു

ഇവികളിലൂടെ ഇമേജ് തന്നെ മാറ്റിമറിച്ച് ഇന്ത്യക്കാരുടെ പ്രിയപ്പെട്ട വാഹന നിർമാതാക്കളായി മാറിയവരാണ് എംജി മോട്ടോർ (MG Motor). കോമെറ്റ് (Comet EV), വിൻഡ്‌സർ (Windsor EV) എന്നിവയിലൂടെയാണ് കമ്പനി വിസ്‌മയം തീർത്ത് മുന്നേറുന്നത്. രാജ്യത്തെ ആദ്യ സിയുവിയായ വിൻഡ്‌സറിൻ്റെ വിജയത്തിന് ശേഷം സൈബർ‌സ്റ്റർ, എം‌ജി M9 എന്നിങ്ങനെ രണ്ട് ആഡംബര വൈദ്യുത കാറുകളും കൂടി പുറത്തിറക്കി കഴിവ് തെളിയിച്ച ബ്രാൻഡ് ഇനി ഹൈബ്രിഡുകൾ, പുതിയ ICE മോഡലുകൾ എന്നിവയിലൂടെ ഇന്ത്യയിൽ തങ്ങളുടെ മോഡൽ നിര വികസിപ്പിക്കാനുള്ള തന്ത്രങ്ങളും മെനഞ്ഞുകൊണ്ടിരിക്കുകയാണ്.
28 KM മൈലേജുള്ള വലിയ SUV വിലകുറച്ച് വിറ്റ് പണം വാരി മാരുതി

28 KM മൈലേജുള്ള വലിയ SUV വിലകുറച്ച് വിറ്റ് പണം വാരി മാരുതി

മാരുതി സുസുക്കി ഏറ്റവും ഒടുവിലായി വിപണിയിലെത്തിച്ച വിക്ടോറിസ് എസ്‌യുവി ഉപഭോക്താക്കളുടെ വിശ്വാസം ആര്‍ജ്ജിച്ച് മികച്ച മുന്നേറ്റം തുടരുന്നു. ആകര്‍ഷകമായ ഡിസൈനും ആധുനിക ഫീച്ചറുകളും ഒത്തുചേരുന്ന ഈ മോഡലിന് വിപണിയില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. യൂത്തിനെയും ഫാമിലി കാര്‍ ഉപഭോക്താക്കളെയും ഒരുപോലെ ആകര്‍ഷിക്കുന്ന വിക്‌ടോറിസിന്റെ വരവില്‍ എസ്‌യുവി സെഗ്മെന്റില്‍ തങ്ങളുടെ കരുത്ത് കൂട്ടിയിരിക്കുകയാണ് മാരുതി. ഓട്ടോപണ്ഡിറ്റ്‌സ് പുറത്തുവിട്ട വില്‍പ്പന റിപ്പോര്‍ട്ട് പ്രകാരം 2026 ഫെബ്രുവരിയില്‍ മാരുതി സുസുക്കി 13,021 യൂണിറ്റ് വിക്ടോറിസ് എസ്‌യുവി കളാണ് ഉപഭോക്താക്കളിലേക്ക് എത്തിച്ചത്. ഇത് അനുസരിച്ച് ഓരോ ദിവസവും ശരാശരി 465 വിക്‌ടോറിസ് വീതം മാരുതി വിറ്റഴിക്കുന്നതായാണ് റിപ്പോര്‍ട്ട്.
രാത്രിയില്‍ നിങ്ങള്‍ ഉറങ്ങുന്നത് ആറ് മണിക്കൂറില്‍ താഴെയാണോ? എങ്കില്‍ പണി കിട്ടുന്നത് ഇങ്ങനെ

രാത്രിയില്‍ നിങ്ങള്‍ ഉറങ്ങുന്നത് ആറ് മണിക്കൂറില്‍ താഴെയാണോ? എങ്കില്‍ പണി കിട്ടുന്നത് ഇങ്ങനെ

പുതിയ പഠനം ആറ് മണിക്കൂറിൽ താഴെ ഉറങ്ങുന്നതും വിട്ടുമാറാത്ത ഉറക്കമില്ലായ്മയും ഉയർന്ന ഹൃദയാഘാത സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് പറയുന്നു, ഇത് ഇന്ത്യയിലെ നഗരങ്ങളിലെ തൊഴിലാളികൾക്കും ഹൃദയാരോഗ്യ തന്ത്രങ്ങൾക്കും പ്രധാനമാണ്.