ഹസ്‌ഖ്‌വർണയുടെ കഴിഞ്ഞ മാസത്തെ വിൽപ്പനയും വട്ടപൂജ്യം
ഓട്ടോമൊബൈൽസ്
- 2 month, 19 days ago
പലരും മറന്നുപോയൊരു മോട്ടോർസൈക്കിൾ ബ്രാൻഡാണ് സ്വീഡിഷ് ഇരുചക്ര വാഹന നിർമാതാക്കളായ ഹസ്‌ഖ്‌വർണ. കെടിഎമ്മിന്റെ ഉടമസ്ഥതയിലുള്ളതാണെങ്കിലും രാജ്യത്ത് കാര്യമായി ക്ലച്ചുപിടിക്കാൻ ഇവർക്ക് സാധിക്കാതെ പോവുകയായിരുന്നു. തുടക്കകാലത്ത് യൂത്തിനെ ചാക്കിലാക്കാൻ ഇവർക്ക് സാധിച്ചിരുന്നുവെങ്കിലും പിന്നീട് മോഡേൺ എതിരാളികൾക്കിടയിൽ മരണക്കിടക്കിയിലാവാനായിരുന്നു ഹസ്ഖിയുടെ വിധി. ഹോണ്ടയും ട്രയംഫും ഹാർലിയും കൂടെ ചെറിയ വിലയിൽ യൂത്തിനിടയിലേക്ക് ഇറങ്ങിയതോടെ ഹസ്ഖിയെ എന്നന്നേക്കുമായി ഇന്ത്യക്കാർക്ക് മറക്കേണ്ടി വന്നു. ഇന്ന് റോഡിലേക്ക് ഇറങ്ങിയാൽ ഏറ്റവും കുറവ് കാണുന്നതും ഈ ബൈക്ക് തന്നെയായിരിക്കും. എങ്കിലും നഷ്‌ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ കമ്പനിയുടെ ഭാഗത്തുനിന്നും ശ്രമം ഉണ്ടാവുന്നുണ്ട് കേട്ടോ.