മാരുതിയുടെ അടുത്ത 'അത്ഭുതം' നിരത്തില്‍ പരീക്ഷണത്തിൽ
ഓട്ടോമൊബൈൽസ്
- 3 month, 6 days ago
കോംപാക്ട് എസ്‌യുവി-ക്രോസ്ഓവര്‍ സെഗ്മെന്റില്‍ ചുരുങ്ങിയ കാലം കൊണ്ട് വന്‍ സ്വീകാര്യത നേടിക്കൊണ്ട് വില്‍പ്പന റെക്കോര്‍ഡുകള്‍ കടപുഴക്കിയ മാരുതി സുസുക്കി ഫ്രോങ്ക്സ് കൂടുതല്‍ കരുത്തോടെയും സുരക്ഷാ സംവിധാനങ്ങളോടെയും അപ്‌ഡേറ്റ് ചെയ്ത് വിപണിയിലെത്താന്‍ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി അത്യാധുനിക അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS) സാങ്കേതികവിദ്യ ലഭിച്ച പുതിയ ഫ്രോങ്ക്സ് കാറുകള്‍ കമ്പനി രാജ്യത്ത് പരീക്ഷിക്കാന്‍ തുടങ്ങി കഴിഞ്ഞു. അപ്‌ഡേറ്റഡ് ഫ്രോങ്ക്‌സ് ഔദ്യോഗികമായി വിപണിയില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായി ഡല്‍ഹി എന്‍സിആര്‍ മേഖലയിലെ പൊതുനിരത്തുകളില്‍ അതീവ രഹസ്യമായി നടത്തിയ പരീക്ഷണ ഓട്ടത്തിനിടെ വാഹന പ്രേമികളുടെ ക്യാമറക്കണ്ണില്‍ പതിഞ്ഞിരിക്കുകയാണ്.