പെട്രോൾ സ്‌കൂട്ടറുകളുടെ അന്തകനായി ടിവിഎസിന്റെ ഇലക്‌ട്രിക് സ്
ഓട്ടോമൊബൈൽസ്
- 3 month, 27 days ago
റോഡിലേക്കിറങ്ങിയാൽ സൈലന്റായി പോവുന്ന ധാരാളം ഇലക്‌ട്രിക് വാഹനങ്ങൾ ഇപ്പോൾ കാണാനാവും. പെട്രോൾ വില കൂടിക്കൊണ്ടിരിക്കുന്നതും ഇവികൾ ഉപയോഗിക്കാനുള്ള എളുപ്പവുമെല്ലാമാണ് വൈദ്യുത വാഹനങ്ങൾ ഇത്രയും ജനകീയരാവാൻ കാരണമായിരിക്കുന്നത്. ഇപ്പോൾ പഴയ പെട്രോൾ സ്കൂട്ടറുകളെല്ലാം കൊടുത്തിട്ട് ആളുകൾ പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകൾ വാങ്ങാൻ തുടങ്ങി. വിശ്വസിച്ച് ഏത് വാങ്ങുമെന്ന് ആലോചിച്ച് ഇന്ത്യക്കാർ ഇപ്പോൾ അധികം തലപുകയ്ക്കാറില്ല. കാരണം എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഇവിയായി മാറിയിരിക്കുകയാണ് ടിവിഎസ് ഐക്യൂബ് (TVS iQube). കൂട്ടത്തിലുള്ള പലരും ചീത്തപ്പേര് കേൾപ്പിച്ചപ്പോൾ ഇതിലൊന്നും പെടാതെ ജൈത്രയാത്ര തുടരുകയാണ്.