മുഖ്യമന്ത്രി വീണ്ടും വണ്ടി മാറുമെന്നാ തോന്നുന്നേ

കിയ ബ്രാൻഡിൻ്റെ മുഖമുദ്ര തന്ന അവരുടെ ഞെട്ടിക്കുന്ന ഫീച്ചറുകളും ടെക്നോളജിയുമാണ്. കാർണിവലിന് ശേഷം ബ്രാൻഡ് അവതരിപ്പിക്കുന്ന മോഡലാണ് കിയ ഇവി എന്ന ഇവി എസ്‌യുവി. 1.30 കോടി രൂപ എക്സ്ഷോറൂം വിലയുള്ള അജഗജാന്തര വണ്ടി പലരുടേയും കണ്ണിലുടക്കിയിട്ടുണ്ടെന്ന് വേണം പറയാൻ. ബ്ലാങ്ക്-ഓഫ്, ലൈറ്റ്-ഇൻഫ്യൂസ്ഡ് ഡിജിറ്റൽ ടൈഗർ ഫെയ്സ് ഗ്രില്ലാണ് വാഹനത്തിന്റെ മുൻവശത്തെ അഴക്. ഇതിന്റെ ഇരുവശത്തുമായി ലംബമായി അടുക്കിയിരിക്കുന്ന ഹെഡ്‌ലൈറ്റുകളും നടുവിലൂടെ ഒഴുകുന്ന ഇന്റഗ്രേറ്റഡ് എൽഇഡി ഡിആർഎല്ലുകളും ആരേയും അതിശയിപ്പിക്കുന്നതാണ്. മോഡലിൻ്റെ എടുത്തു പറയേണ്ട ഫീച്ചറുകളൊന്ന് പരിചയപ്പെട്ടാലോ.

എസ്‌യുവി വിറ്റ് ഇന്ത്യയില്‍ നിന്ന് പണംവാരി കൊറിയക്കാര്‍!

ഇന്ത്യക്കാര്‍ക്ക് എസ്‌യുവികളോടുള്ള പ്രേമം പരസ്യമാണ്. മാരുതി സുസുക്കിയടക്കമുള്ള കമ്പനികള്‍ എസ്‌യുവി ട്രെന്‍ഡിന് അനുസരിച്ച് അവരുടെ തന്ത്രങ്ങള്‍ മാറ്റിയത് ഇതിന് തെളിവാണ്. 2024-2025 സാമ്പത്തിക വര്‍ഷത്തെ ഹ്യുണ്ടായിയുടെ വില്‍പ്പന കണക്കുകളും രാജ്യത്തെ എസ്‌യുവി ട്രെന്‍ഡിന് അടിവരയിന്നുണ്ട്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ വിറ്റഴിക്കപ്പെട്ട ഹ്യുണ്ടായി വാഹനങ്ങളില്‍ സിംഹഭാഗവും എസ്‌യുവികള്‍ ആയിരുന്നു. 2023-2024 സാമ്പത്തിക വര്‍ഷത്തില്‍ ഹ്യുണ്ടായി വിറ്റ കാറുകളില്‍ 63.2 ശതമാനമായിരുന്നു എസ്‌യുവികള്‍. എന്നാല്‍ ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം അത് 68.5 ശതമാനമെന്ന റെക്കോഡ് കണക്കിലെത്തി.

ബുക്ക് ചെയ്‌ത് കൈയിൽ കിട്ടാൻ കാത്തിരിക്കേണ്ടത് 5 മാസം

ഇന്ത്യയിലെ മിഡിൽ ക്ലാസുകാരന്റെ സ്വന്തം കാർ നിർമാതാക്കളായി മാറിക്കൊണ്ടിരിക്കുകയാണ് ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡായ സ്കോഡ (Skoda). ആളുകളുടെ പൾസറിഞ്ഞ് വാഹനം നിർമിക്കാനും പുറത്തിറക്കാനും യൂറോപ്യൻ കമ്പനിക്കാവുന്നുണ്ടെന്നത് ഏതൊരു വാഹന പ്രേമിയേയും സംബന്ധിച്ച് സന്തോഷകരമാണ്. ഇന്ത്യ 2.0 തന്ത്രത്തിന്റെ ഭാഗമായി കുഷാഖും സ്ലാവിയയും പുറത്തിറങ്ങിയതോടെയാണ് സ്കോഡയുടെ നല്ലകാലം തുടങ്ങിയത്. പിന്നീട് മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്സോൺ, കിയ സോനെറ്റ് തുടങ്ങിയ അതികായകൻമാരെ നേടിരാൻ കൈലാക് (Skoda kylaq) എന്ന കോംപാക്‌ട് എസ്‌യുവി കൂടി രംഗത്തെത്തിയതോടെ കാര്യങ്ങൾ അടിപൊളിയായി.

എൻട്രി ലെവൽ 7-സീറ്റർ എസ്‌യുവി ഇനി വാങ്ങാൻ പറ്റില്ല!

ഇന്ത്യൻ വിപണിയിൽ 7-സീറ്റർ വാഹനങ്ങൾക്കായുള്ള ഡിമാന്റ് ഏറിവരികയാണ്. കൊവിഡ് മഹാമാരിക്ക് ശേഷമാണ് ഈ വാഹന വിഭാഗത്തിന് വളർച്ചയേറിയത്. മൂന്നുവരി വാഹനങ്ങളുടെ രാജാവായി അറിയപ്പെടുന്നത് ടൊയോട്ട ഇന്നോവ ക്രിസ്റ്റയും ഇന്നോവ ഹൈക്രോസുമാണെങ്കിലും മാരുതി എർട്ടിഗ, കിയ കാരെൻസ്, മഹീന്ദ്ര സ്കോർപിയോ തുടങ്ങിയ മോഡലുകളും ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. ആഡംബര വാഹന വിഭാഗത്തിലും ഇതേ ട്രെൻഡ് കാണാം. മെർസിഡീസ് ബെൻസിന്റെ (Mercedes-Benz) സെവൻ സീറ്ററുകൾ വാങ്ങാൻ രാജ്യത്ത് ആളുകൾ ഏറെയാണ്. പ്രത്യേതിച്ച് സെലിബ്രിറ്റികളിൽ ഭൂരിഭാഗം ആളുകളും വാങ്ങുന്നത് ഫാമിലി കാറുകളാണ്.
Advertisement

സെലിബ്രിറ്റികള്‍ക്ക് മഹീന്ദ്ര ഇവി മതി!

ഇന്ത്യയില്‍ ഇപ്പോള്‍ ട്രെന്‍ഡിംഗ് ആയ കാര്‍ ഏതാണെന്ന് ചോദിച്ചാല്‍ ലഭിക്കുന്ന ഉത്തരം മഹീന്ദ്ര XEV 9e എന്നായിരിക്കും. ഇത് ഒരു ഇലക്ട്രിക് എസ്‌യുവിയാണ്. മഹീന്ദ്ര പുറത്തിറക്കിയ ആദ്യ ബോണ്‍ ഇലക്ട്രിക് കാറുകളില്‍ ഒന്നായ ഇത് ഇന്ത്യക്കാര്‍ക്കിടയില്‍ അതിവേഗമാണ് പ്രചാരം നേടുന്നത്. സാധാരണക്കാര്‍ക്കൊപ്പം സെലിബ്രിറ്റികളും ഈ കാര്‍ വാങ്ങാന്‍ വേണ്ടി മത്സരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് സംഗീത മാന്ത്രികനായ എആര്‍ റഹ്‌മാന്‍ ഈ കാര്‍ സ്വന്തമാക്കിയത്. ഈ കാറിന്റെ സൗണ്ട് ഡിസൈന്‍ ചെയ്ത മദ്രാസ് മൊസാര്‍ട്ട് ഈ കാര്‍ വില കൊടുത്ത് വാങ്ങുകയായിരുന്നു. ഇപ്പോഴും മഹീന്ദ്ര XEV 9e വാങ്ങനെത്തുന്ന സെലിബ്രിറ്റികളുടെ നിര അവസാനിച്ചിട്ടില്ല.

ടൊയോട്ട കാറിന്റെ കച്ചോടം നഷ്‌ടത്തിൽ

ഇന്ത്യൻ വാഹന വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകളിൽ ഒന്നാണ് മാരുതി സുസുക്കി ബലേനോ. ടാറ്റ ആൾട്രോസ്, ഹ്യുണ്ടായി i20 തുടങ്ങിയ പ്രീമിയം ഹാച്ച്ബാക്കുകൾ അരങ്ങുവാഴുന്നിടത്താണ് മോഡൽ ചൂടപ്പം പോലെ വിറ്റഴിയുന്നത്. ഈ സെഗ്മെന്റിലെ എതിരാളികളുടെ എല്ലാം വിൽപ്പന നിരത്തിവെച്ചാൽ പോലും ബലേനോയെ മറികടക്കാനാവില്ലെന്നതാണ് സത്യം. എന്താണ് ബലേനോയ്ക്ക് ഇത്ര പ്രത്യേകതയെന്ന് ചോദിച്ചാൽ നിരത്താൻ കാരണങ്ങളും ഒരുപാടുണ്ട്. മൈലേജ്, പെർഫോമൻസ്, സ്പേസ്, കുറഞ്ഞ വില എന്നിവയെല്ലാം ഇതിനെ ജനപ്രിയമാക്കിയ കാര്യങ്ങളാണ്. ടൊയോട്ടയുമായുള്ള പങ്കാളിത്തത്തിന്റെ ഭാഗമായി ബലേനോയെ മാരുതി പങ്കുവെച്ചിരുന്നു.

ഈ ഒറിജിനലും 'റീമെയ്ക്കുകളും' നേടിയത് 4 ലക്ഷം വില്‍പ്പന!

മാരുതി സുസുക്കിയും ടൊയോട്ടയും തമ്മിലുള്ള പങ്കാളിത്തം വന്‍ വിജയമാണെന്ന് എല്ലാവര്‍ക്കും അറിയാം. ഒന്നിലേറെ മോഡലുകള്‍ ഇവര്‍ പരസ്പരം കൈമാറ്റം ചെയ്ത് റീബാഡ്ജ് ചെയ്ത് വില്‍ക്കുന്നു. ടെയോട്ട റീബാഡ്ജ് ചെയ്ത് വില്‍ക്കുന്ന ഏറ്റവും കുറഞ്ഞ വിലയുള്ള മാരുതി മോഡലുകള്‍ ആണ് ബലേനോയും ഫ്രേങ്ക്‌സും. ഇവ യഥാക്രമം ഗ്ലാന്‍സ, അര്‍ബന്‍ ക്രൂയിസര്‍ ടൈസര്‍ എന്നീ പേരുകളിലാണ് ടൊയോട്ട വില്‍പ്പനക്കെത്തിക്കുന്നത്. മാരുതി സുസുക്കിയും ടൊയോട്ടയും തമ്മിലുള്ള പങ്കാളിത്തം വളരെ ഫലപ്രദമായിരുന്നുവെന്നാണ് 2024-25 സാമ്പത്തിക വര്‍ഷത്തെ വില്‍പ്പന കണക്കുകള്‍ സൂചിപ്പിക്കുന്നത്.

365 ദിവസം മഹീന്ദ്ര എസ്‌യുവി വാങ്ങാൻ എത്തിയത് 84,834 ആളുകൾ

വന്നകാലം മുതൽ ഇപ്പോഴും ഓഫ്-റോഡ് എസ്‌യുവി പ്രേമികളുടെ ഹരമാണ് മഹീന്ദ്ര ഥാർ. ആദ്യതലമുറ മോഡൽ റോഡിലൂടെ ഓടിക്കാനും യാത്ര ചെയ്യാനും കൊള്ളില്ലെന്ന് പലരും പറഞ്ഞപ്പോഴും സാഹസികത ഇഷ്‌ടപ്പെടുന്ന വണ്ടിഭ്രാന്തൻമാരെല്ലാം ഥാറിനെ ചേർത്തുപിടിച്ചിരുന്നു. എന്നാൽ വിൽപ്പന കൂട്ടാൻ കൂടുതൽ ഫാമിലി ഫ്രണ്ട്ലിയാവണമെന്ന് കമ്പനി മനസിലാക്കിയതോടെയാണ് ഇന്നുകാണുന്ന ഇടിവെട്ട് രൂപം ഥാറിന് ലഭിക്കുന്നത്. പക്ഷേ വീട്ടിലുള്ള മുതിർന്നവർക്ക് പിന്നിൽ കയറാൻ അപ്പോഴും പാടായിരുന്നു. എങ്കിലും ഡിസൈനും പെർഫോമൻസും കൊണ്ട് പലരുടേയും വീട്ടുമുറ്റത്ത് മഹീന്ദ്രയുടെ ഈ മോഡൽ നിറഞ്ഞു. അങ്ങനെ എസ്‌യുവിയുടെ വിൽപ്പന കുതിച്ചുയരുകയായിരുന്നു.

നിര്‍ത്തിയെന്ന് വിചാരിച്ച മാരുതി എസ്‌യുവി ബുക്ക് ചെയ്യാം

ഇന്ത്യയില്‍ കംപ്രസ്ഡ് നാചുറല്‍ ഗ്യാസില്‍ (സിഎന്‍ജി) പ്രവര്‍ത്തിക്കുന്ന കാറുകള്‍ക്ക് നിലവില്‍ വമ്പന്‍ ഡിമാര്‍ഡ് ആണ്. മുമ്പ് ടാക്‌സിക്കാര്‍ ആയിരുന്നു സിഎന്‍ജി കാറുകള്‍ അധികം വാങ്ങിയിരുന്നതെങ്കില്‍ ഇന്ന് തീപിടിച്ച ഇന്ധന വിലയില്‍ നിന്ന് രക്ഷനേടാന്‍ സ്വകാര്യ വ്യക്തികളും സിഎന്‍ജി കാറുകള്‍ വാങ്ങാന്‍ തുടങ്ങിയിട്ടുണ്ട്. മാരുതി സുസുക്കി തന്നെയാണ് ഈ വിഭാഗത്തിലും ഒന്നാമത്. അടുത്തിടെ മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാരയുടെ സിഎന്‍ജി പതിപ്പ് തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്തിരുന്നു. എന്നിരുന്നാലും മാരുതി ഗ്രാന്‍ഡ് വിറ്റാര വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇപ്പോഴും അതിനുള്ള ഓപ്ഷന്‍ ഉണ്ട്. അത് എങ്ങിനെയാണെന്ന് പറഞ്ഞ് തരാം.

പോർച്ചിലേക്ക് മഹീന്ദ്രയുടെ ഇവിയും വാങ്ങി സ്വർണക്കട മുതലാളി

സ്വർണ വില (Gold Rate) ഓരോ ദിവസവും കൂടി വരുന്ന ട്രെൻഡ് ഇപ്പോഴുള്ളതിനാൽ ഇതുമായി ബന്ധപ്പെട്ട വാർത്തകളെല്ലാം അറിയാൻ ശ്രമിക്കുന്നവരാണ് മലയാളികൾ. വിവാഹം, നൂലുകെട്ട് പോലുളള്ള ആഘോഷ പരിപാരികൾക്കെല്ലാം സ്വർണം ഒഴിവാക്കാനാവാത്ത സംഗതിയായി മാറിയിരിക്കുന്നതിനാൽ ജ്വല്ലറികൾക്കെല്ലാം എപ്പോഴും വലിയ പ്രാധാന്യം തന്നെയുണ്ട്. മലബാർ, ഭീമ, കല്യാൺ, ആലുക്കാസ് അങ്ങനെ മലയാളികൾ നിയന്ത്രിക്കുന്ന വൻകിട ആഭരണക്കടകൾ ലോകമെമ്പാടും സാന്നിധ്യമറിയിച്ചിട്ടുണ്ട്. കേരളത്തിൽ ജനിച്ച് ഇന്ത്യൻ റീട്ടെയിൽ സ്വർണവിപണിയിൽ നേട്ടങ്ങളുണ്ടാക്കിയ ജോസ് ആലുക്കാസ് (Jos Alukkas) എന്ന ബ്രാൻഡ് അറിയാത്ത മലയാളികളും ഇന്നുണ്ടാവില്ല.

ഥാര്‍ റോക്‌സ് സ്വന്തമാക്കി RDX നായിക

2024-ല്‍ ഇന്ത്യന്‍ വിപണിയിലെത്തിയ ഏറ്റവും മികച്ച കാറുകളില്‍ ഒന്നാണ് മഹീന്ദ്ര ഥാര്‍ റോക്‌സ്. ലൈഫ്‌സ്‌റ്റൈല്‍ എസ്‌യുവി വിഭാഗത്തിലെ മുന്‍നിര മോഡലായ ഥാറിന്റെ 5 ഡോര്‍ പതിപ്പാണ് റോക്‌സ്. 2024 ഓഗസ്റ്റില്‍ കൊച്ചിയില്‍ നടന്ന ഇവന്റില്‍ വെച്ചാണ് റോക്‌സ് പുറത്തിറക്കിയത്. പോയ വര്‍ഷം നിരവധി അവാര്‍ഡുകളാണ് റോക്‌സ് നേടിയെടുത്തത്. സാധാരണക്കാര്‍ക്കൊപ്പം നിരവധി സെലിബ്രിറ്റികളെയും ആകര്‍ഷിക്കാന്‍ ഈ കാറിനായി. മോളിവുഡിലും നിരവധി സെലിബ്രിറ്റികളും ഈ കാര്‍ സ്വന്തമാക്കിയിട്ടുണ്ട്. അടുത്ത കാലത്തായി മലയാളത്തിലും തമിഴിലും തിളങ്ങിയ ഒരു യുവനടി ഈ കാര്‍ ഇപ്പോള്‍ സ്വന്തം ഗരാജിലെത്തിച്ചിട്ടുണ്ട്. ആ യുവ സുന്ദരി ആരാണെന്ന് നോക്കാം.

ഓൾവീൽ ഡ്രൈവുള്ള സ്വിഫ്റ്റ് പുറത്തിറക്കി സുസുക്കി

വണ്ടികളോട് അധികം താത്പര്യമില്ലാത്ത സ്ത്രീകൾക്ക് പോലും കണ്ടാൽ അറിയാവുന്ന കാറാണ് മാരുതി സുസുക്കി സ്വിഫ്റ്റ്. കാലംകുറേയായി ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഫാമിലി കാറുകളിൽ ഒന്നായി അറിയപ്പെടുന്ന ഈ കോംപാക്‌ട് ഹാച്ച്ബാക്ക് ഇതിനോടകം 30 ലക്ഷത്തിലധികം ഇന്ത്യക്കാരാണ് സ്വന്തമാക്കിയിരിക്കുന്നത്. നാല് തലമുറ ആവർത്തനങ്ങളിലൂടെ കടന്നുപോയിരിക്കുന്ന മോഡൽ ഇന്നും രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിയുന്ന കാറുകളിൽ മുൻപന്തിയിലുണ്ട്. നല്ല മൈലേജ്, നല്ല പെർഫോമൻസ്, നല്ല ഡിസൈൻ, നല്ല ഇന്റീരിയർ എന്നിങ്ങനെ ഒരു സാധാരണക്കാരന് വേണ്ട എല്ലാ സന്നാഹങ്ങളും ഒരുക്കിയെത്തുന്ന മോഡൽ ഇന്നും പലരുടേയും ഡ്രീം കാറാണ്.
Advertisement

മഹീന്ദ്ര എംപിവിയുടെ വില്‍പ്പന കുറയാന്‍ കാരണം

ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളാണ് മഹീന്ദ്ര. കമ്പനി സമീപകാലത്തായി പുറത്തിറക്കുന്ന വാഹനങ്ങള്‍ എല്ലാം ബമ്പര്‍ ഹിറ്റാണ്. അത് ഐസി എഞ്ചിന്‍ വാഹനങ്ങള്‍ ആണെങ്കിലും ശരി, ഇലക്ട്രിക് വാഹനങ്ങള്‍ ആണെങ്കിലും ശരി. സ്മീപകാലത്തായി ഒന്നിലേറെ മാസങ്ങളില്‍ സെയില്‍സ് ചാര്‍ട്ടുകളില്‍ ടാറ്റ മോട്ടോര്‍സിനെ പിന്തള്ളി മൂന്നാം സ്ഥാനത്തേക്ക് എത്താന്‍ മഹീന്ദ്രക്ക് സാധിച്ചു. ഒരുവേള ഹ്യുണ്ടായിയുടെ രണ്ടാം സ്ഥാനത്തിന് വരെ മഹീന്ദ്ര വെല്ലുവിളി ഉയര്‍ത്തി. ഒട്ടുമിക്ക മോഡലുകള്‍ എല്ലാം തന്നെ മികച്ച വില്‍പ്പന നേടിത്തരുമ്പോള്‍ മഹീന്ദ്രക്ക് ഒരു കാറിന്റെ പെര്‍ഫോമന്‍സില്‍ നിരാശരാണ്. അത് ഏതാണെന്നാണ് നമ്മള്‍ ഈ ലേഖനത്തില്‍ പറയാന്‍ പോകുന്നത്.

ടോപ് 5 എസ്‌യുവികളില്‍ ഒന്ന് വാങ്ങണോ? സാലറി എത്ര വേണം?

ലോകത്തിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ കാര്‍ വിപണിയായ ഇന്ത്യയിലെ നിലവിലെ ട്രെന്‍ഡ് സ്പോര്‍ട് യൂടിലിറ്റി വാഹനങ്ങള്‍ക്ക് അനുകൂലമാണ്. ഇന്ത്യയില്‍ വില്‍ക്കുന്ന കാറുകളുടെ പകുതിയോളം എസ്‌യുവികളാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറുകളുടെ പട്ടികയെടുത്താല്‍ എസ്‌യുവികളുടെ ആധിപത്യമാണ് കാണാന്‍ സാധിക്കുക. എന്നാല്‍ ടോപ് 5 എസ്‌യുവികളുടെ പട്ടികയെടുത്താല്‍ അവയില്‍ കാര്യമായ മാറ്റങ്ങള്‍ കാണാറില്ല. ടാറ്റ പഞ്ച്, ടാറ്റ നെക്സോണ്‍, മാരുതി സുസുക്കി ബ്രെസ, ഹ്യുണ്ടായി ക്രെറ്റ, മഹീന്ദ്ര സ്‌കോര്‍പിയോ എന്നീ എസ്‌യുവികളെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. നിങ്ങള്‍ ആരെങ്കിലും ഈ എസ്‌യുവികളില്‍ ഒന്ന് വാങ്ങാന്‍ ലോണിട്ട് വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടോ?.

ടിഗുവാൻ R ലൈൻ പഴയതും പുതിയതും; വിശദമായി ഒരു താരതമ്യം

ഫോക്സ്‌വാഗൺ ടിഗുവാൻ R ലൈൻ എത്തിയതോടെ പഴയ മോഡൽ വിപണിയിൽ നിന്ന് പിൻവലിക്കുകയും ചെയ്തിരുന്നു ബ്രാൻഡ്. ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ ബഹുമുഖ MQB പ്ലാറ്റ്‌ഫോമിൽ നിർമിച്ചിരിക്കുന്ന ഫോക്‌സ്‌വാഗൺ ടിഗുവാൻ ഇന്ത്യയിൽ കംപ്ലീറ്റ്‌ലി നോക്ഡ് ഡൗൺ (CKD) യൂണിറ്റായാണ് ഇന്ത്യൻ വിപണിയിൽ എത്തിയിരുന്നത്. മഹാരാഷ്ട്രയിലെ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ ഔറംഗബാദ് പ്ലാന്റിലാണ് ടിഗുവാന്‍ പ്രാദേശികമായി അസംബിള്‍ ചെയ്‌തുവന്നിരുന്നത്. എലഗൻസ് എന്ന സിംഗിൾ വേരിയന്റിൽ ലഭ്യമായിരുന്ന പ്രീമിയം സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് 38.16 ലക്ഷം രൂപയായിരുന്നു എക്സ്ഷോറൂം വിലയും. പകരക്കാരനുമായി താരതമ്യം ചെയ്ത് നോക്കിയാലോ. വിശദമായി അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

കുറഞ്ഞ കാലത്തിനുള്ളിൽ ഭവന വായ്പ അടച്ചു തീർക്കാം; 20 ലക്ഷത്തിൻ്റെ വായ്പക്ക് ഏത് ചിട്ടിയിൽ ചേരണം?


500 കി.മീ. റേഞ്ചുമായി കിയയുടെ ഇലക്‌ട്രിക് 7-സീറ്റർ എംപിവി

എംപിവി സെഗ്മെന്റിൽ മാരുതി സുസുക്കി എർട്ടിഗയോടും ടൊയോട്ട ഇന്നോവ ക്രിസ്റ്റയോടും പടവെട്ടി തന്റേതായ സ്ഥാനം കണ്ടെത്തിയ മോഡലാണ് കിയ കാരെൻസ് (Kia Carens). വന്നപാടെ ഡിസൈനും ഫീച്ചേഴ്‌സും സ്പേസും കൊണ്ട് ആളുകളെ വിസ്‌മയിപ്പിച്ച് വാഹനത്തിന് ആവശ്യക്കാർ ഏറെയാണ്. ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളുടെ സെൽറ്റോസിനും സോനെറ്റിനും ലഭിച്ച സ്വീകാര്യത കാരെൻസിനും അതിവേഗം സ്വന്തമാക്കാനായി. 2022-ൽ വിപണിയിലെത്തിയ ഈ 7-സീറ്റർ ഇതുവരെ 2 ലക്ഷത്തിലധികം വീടുകളിൽ എത്തിയിട്ടുമുണ്ട്. വിലയുടെ കാര്യത്തിൽ എർട്ടിഗയ്ക്കും ഇന്നോവയ്ക്കും ഇടയിലാണ് കാരെൻസിന്റെ സ്ഥാനമെന്നതാണ് ഹൈലൈറ്റ്.

57749 രൂപയ്ക്ക് ഇലക്‌ട്രിക് സ്‌കൂട്ടർ വാങ്ങാം

ഇലക്‌ട്രിക് ഇരുചക്ര വാഹന വിപണിയിൽ (Electric Two Wheeler Segment) സ്റ്റാർട്ടപ്പ് ബ്രാൻഡുകൾ പണംവാരുകയാണ്. ഓലയും ഏഥറും മാത്രമല്ല, സെഗ്മെന്റിൽ ജോയ് ഇ-ബൈക്ക് (Joy E-Bike) പോലുള്ള നിരവധി കമ്പനികൾ വേറെയുമുണ്ട്. വാർഡ്‌ വിസാർഡ് ഇന്നൊവേഷൻസ് ആൻഡ് മൊബിലിറ്റി ലിമിറ്റഡിന് കീഴിലുള്ള ഇവി വാഹന നിർമാതാക്കൾ ഇന്ത്യക്കാർക്കായി അടിക്കടി ഓഫറുകളെല്ലാം അവതരിപ്പിച്ച് ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ ഇപ്പോൾ തങ്ങളുടെ മോഡൽ നിരയിലെ ജനപ്രിയ ഇലക്ട്രിക് സ്കൂട്ടറുകൾക്കെല്ലാം (Electric Scooter) വിലക്കിഴിവ് പ്രഖ്യാപിച്ചുകൊണ്ട് എതിരാളികളുടെ നെഞ്ചിൽ തീകോരിയിട്ടിരിക്കുകയാണ് ജോയ് ഇ-ബൈക്ക്.

എന്തുകൊണ്ടാണ് ഇവികള്‍ വാങ്ങാന്‍ പേടി? പ്രധാന കാരണങ്ങള്‍

ആഗോള തലത്തില്‍ ഓട്ടോമോട്ടീവ് വിപണിയില്‍ സമീപകാലത്തായി ഐസി എഞ്ചിന്‍ വാഹനങ്ങളെ കടത്തിവെട്ടി മുന്നോട്ട് കുതിക്കുകയാണ് ഇലക്ട്രിക് വാഹനങ്ങള്‍. ആഗോള താപനത്തിന്റെ പശ്ചാത്തലത്തില്‍ ലോകകരാജ്യങ്ങള്‍ ഹൈബ്രിഡുകള്‍ അല്ലെങ്കില്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് വാഹനങ്ങളെയാണ് പ്രോത്സാഹിപ്പിക്കുന്നത്. പല രാജ്യങ്ങളും പരമ്പരാഗത ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ ഘട്ടംഘട്ടമായി നിരോധിക്കുന്നു. നോര്‍വെ പോലുള്ള ചില രാജ്യങ്ങളില്‍ ഇന്ന് ഡീസല്‍ കാറുകളേക്കാള്‍ കൂടുതല്‍ ഉള്ളത് വൈദ്യുത വാഹനങ്ങളാണ്. എന്നാല്‍ ഇന്ത്യയുടെ കാര്യമെടുത്താല്‍ ഇവികള്‍ ഇപ്പോള്‍ ശൈശവദശയിലാണ്. എന്തെങ്കിലും പുതിയ ടെക്നോളജിയോ കാര്യങ്ങളോ വന്നാല്‍ ദ്രുതഗതിയില്‍ അതിനെ പുല്‍കുന്നവരല്ല ഇന്ത്യക്കാര്‍.

അന്നത്തെ പ്രശ്നം പൈസയ്ക്ക് വേണ്ടിയോ, പ്രണയമുണ്ടോ, കല്യാണം എപ്പോൾ?; തുറന്നുപറഞ്ഞ് പ്രണവ് കൊച്ചു


Advertisement

കങ്കണ വന്നിറങ്ങിയത് മഹീന്ദ്രയുടെ ജനപ്രിയ 7 സീറ്റർ മോഡലിൽ

ബോളിവുഡ് നടിനടൻമാരുടെ വസ്ത്രധാരണം എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. ആരായാലും നോക്കി നിന്നു പോകുന്ന തരത്തിലാണ് പല നടിമാരും വസ്ത്രം ധരിക്കുന്നത്. സെലിബ്രിറ്റികൾ വിമാനത്താവളത്തിലും അത് പോലെ തന്ന പല ചടങ്ങുകളിലും വന്നിറങ്ങുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിലൊരും താരമാണ് കങ്കണ ശർമ. 2017 -ൽ ഇറങ്ങിയ രാം രത്തൻ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിലേക്കുളള താരത്തിൻ്റെ അരങ്ങേറ്റം. ഇപ്പോൾ താരം വിമാനത്താവളത്തിൽ വന്നിറങ്ങുന്ന വീഡിയോ ആണ് വൈറലായിരിക്കുന്നത്. മഹീന്ദ്രയുടെ ജനപ്രിയ 7 സീറ്റർ മോഡലായ XUV 700-ലാണ്.

ബെൻസിൻ്റെ കച്ചവടം കുറയ്ക്കാൻ പറ്റുമോ ഇവന്!

ഫോക്സ്‌വാഗൺ തങ്ങളുടെ ടിഗുവാൻ R ലൈൻ അവതരിപ്പിച്ചതോടെ പെർഫോമൻസ് ആരാധകരുടെ പ്രിയപ്പെട്ട മോഡലായി മാറിയിരിക്കുകയാണ്. 49 ലക്ഷം രൂപയാണ് വാഹനത്തിൻ്റെ എക്സ്ഷോറൂം വിലയായി വരുന്നത്.ഏപ്രിൽ 23ന് വാഹനത്തിന്റെ ഡെലിവറി ആരംഭിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. അത് പോലെ തന്നെ ഇതൊരു സിബിയു യുണിറ്റായിട്ടാണ് രാജ്യത്ത് എത്തിച്ചിരിക്കുന്നത്. MQB-Evo പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള പുതിയ മോഡലിന് നിലവിലെ ടുഗുവാനേക്കാൾ 30 mm അധിക നീളവും 4 mm അധിക ഉയരവുമുണ്ട്. അതേസമയം വീൽബേസ് 2,680 മില്ലീമീറ്ററായി തന്നെ തുടരുകയാണ്. ഡിസൈനിലേക്ക് നോക്കിയാൽ വലിയൊരു പരിണാമത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നത് വാഹനപ്രേമികളെ സന്തോഷിപ്പിക്കുന്ന കാര്യമാണ്.

സ്‌കോഡയില്‍ 'ആഭ്യന്തര യുദ്ധം'! ചാര്‍ജ് ഏറ്റെടുത്ത് കൈലാക്ക്

സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ (SAVWIPL) ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടിരുന്ന എസ്‌യുവികളില്‍ ഒന്നായിരുന്നു സ്‌കോഡ കുഷാഖ്. എന്നാല്‍ കഴിഞ്ഞ ഒന്ന്, രണ്ട് മാസങ്ങളിലെ വില്‍പ്പന കണക്കുകള്‍ പരിശോധിക്കുമ്പോള്‍ സ്‌കോഡ കുഷാഖിന്റെ വില്‍പ്പനയില്‍ നാടകീയമായ വഴിത്തിരിവാണ് കാണാന്‍ സാധിക്കുന്നത്. തുടക്കത്തില്‍ ഈ കോംപാക്റ്റ് എസ്‌യുവി സ്ഥിരമായ 2000 യൂണിറ്റിന് മുകളില്‍ പ്രതിമാസ വില്‍പ്പന നേടിയിരുന്നു. എന്നാല്‍, 2021 ജൂലൈയില്‍ അരങ്ങേറ്റം കുറിച്ചതിനുശേഷം ആദ്യമായി കുഷാഖിന്റെ വില്‍പ്പന മൂന്നക്കത്തിലേക്ക് താഴ്ന്നിരിക്കുകയാണിപ്പോള്‍. അതിന്റെ കാരണം നമുക്ക് ഈ ലേഖനത്തില്‍ പരിശോധിക്കാം.

ആക്‌സസ് വാങ്ങുന്നവർക്ക് 5,000 രൂപ ക്യാഷ്ബാക്ക്

ഇന്ത്യക്കാർക്ക് സ്‌കൂട്ടറുകളോടുള്ള പ്രണയം തുടങ്ങിയിട്ട് കാലംകുറച്ചായി. ഉപയോഗിക്കാനുള്ള എളുപ്പവും മോട്ടോർസൈക്കിളുകളേക്കാൾ പ്രായോഗികവുമാണെന്നതുമാണ് ആൺ-പെൺ വ്യത്യാസമില്ലാതെ സ്‌കൂട്ടറുകളുടെ ജനപ്രീതി ഇത്രയധികം വർധിക്കാൻ കാരണമായത്. പണ്ട് ഹോണ്ട ആക്‌ടിവ, സുസുക്കി ആക്‌സസ് പോലുള്ള ചരുക്കം ചില കമ്പനികൾ മാത്രമായിരുന്നു ഗിയർലെസ് മോഡലുകൾ പുറത്തിറക്കിയിരുന്നതെങ്കിൽ ഇന്ന് എല്ലാ പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കളുടെ നിരയിലും സ്‌കൂട്ടറുകളുണ്ട്. ഈ വിഭാഗത്തിലെ അതികായകൻമാർ ഹോണ്ട ആണെങ്കിലും സുസുക്കി, ടിവിഎസ്, ഹീറോ പോലുള്ള ബ്രാൻഡുകളും ഇവിടുന്ന് പണംവാരുന്നുണ്ട്. ആക്‌സസ്, ബർഗ്മാൻ, അവെനിസ് എന്നിവയാണ് സുസുക്കിയുടെ വജ്രായുധങ്ങൾ.

അതീവ ഗ്ലാമറസായി ബിഎംഡബ്ല്യുവിന്റെ ആഡംബര കാറിൽ വന്നിറങ്ങി ദിഷ

ബോളിവുഡ് (Bollywood) നടിമാരിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളയാളാണ് ദിഷ പതാനി. എംഎസ് ധോണി ദി അൺടോൾഡ് സ്റ്റോറി (MS Dhoni: The Untold Story) എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ ഹിന്ദിയിൽ അരങ്ങേറ്റം കുറിച്ച താരം അതിവേഗമാണ് മുൻനിര നായകൻമാരുടെ നായികയായി ബി-ടൌണിൽ ചുവടുറപ്പിക്കുന്നത്. അഭിനയത്തോടൊപ്പം തന്നെ ഫിറ്റ്‌നസിലും പ്രത്യേക ശ്രദ്ധ കൊടുക്കുന്ന ദിഷ പലരുടേയും ഡ്രീം ഗേൾ കൂടിയാണ്. ഗ്ലാമറസ് വേഷങ്ങൾ ചെയ്യാൻ പോലും ഒരുമടിയുമില്ല സ്വപ്ന സുന്ദരിക്ക്. ഇപ്പോൾ തെന്നിന്ത്യൻ ചിത്രങ്ങളുടെ ഭാഗമാവാൻ കൂടി ദിഷ ശ്രമിക്കാറുണ്ട്.