കിയ വിറ്റതിൻ്റെ കണക്കുകൾ കണ്ടോ

2024 വർഷം എല്ലാ വാഹന നിർമാതാക്കളെ സംബന്ധിച്ച് മികച്ച വർഷം തന്നെയായിരുന്നു. കഴിഞ്ഞ വർഷം കിയ വിറ്റത് 3,089,457 വാഹനങ്ങളാണ് എന്ന് കമ്പനി പുറത്ത് വിട്ട കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 0.1 ശതമാനം വർധനവാണ് വിൽപ്പനയിൽ ഉണ്ടായിരിക്കുന്നത്. 2024 ഡിസംബറിൽ 11.6 ശതമാനത്തിൻ്റെ വളർച്ചയാണ് ഉണ്ടായിരിക്കുന്നത് 2023 ഡിസംബറുമായി താരതമ്യം ചെയ്താൽ. കിയയെ സംബന്ധിച്ചിടത്തോളം 2023-ലാണ് കിയയുടെ ഏറ്റവും മികച്ച വാർഷിക പ്രകടനം രേഖപ്പെടുത്തിയിരിക്കുന്നത്. കൊറിയയ്ക്ക് പുറത്ത് വിറ്റ 2,518,016 യൂണിറ്റുകളും കൊറിയയിൽ മാത്രം വിറ്റ 563,660 വാഹനങ്ങളും ഉൾപ്പെടെ ആകെ വിൽപ്പന 3,087,384 യൂണിറ്റായിരുന്നു.

എംവിഡിയുടെ ബോധവത്കരണ ക്ലാസ് ആരംഭിച്ചു

സംസ്ഥാനത്ത് റോഡപകടങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ എല്ലാ ഡ്രൈവർമാർക്കും പൊലീസിൻ്റെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. ടൂവീലർ, ഓട്ടോറിക്ഷ, കാർ ഡ്രൈവർമാർക്കെല്ലാം ബോധവൽക്കരണ ക്ലാസ് നൽകാനാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്. ഏത് വാഹനമാണോ ഓടിക്കുന്നത് അതിൻ്റെ അപകടങ്ങളെകുറിച്ചും എങ്ങനെ തടയാം എന്നുമാണ് പ്രധാനമായും പറയുന്നത്. ഒരു മാസം കൊണ്ട് കേരളത്തിലെ എല്ലാ ജില്ലകളിലും ക്ലാസ് നൽകുമെന്നാണ് ട്രാൻസ്പോർട്ട് കമ്മീഷണർ സി.എച്ച്. നാഗരാജു അറിയിച്ചിരിക്കുന്നത്. ലൈസൻസ് ലഭിച്ച് വാഹനവുമായി പുറത്തേക്കിറങ്ങുമ്പോൾ അപകടം കൂടാതെ വാഹനമോടിക്കാനാണ് ശ്രദ്ധിക്കേണ്ടത്. എന്നാൽ ലൈസൻസിന് വേണ്ടി തട്ടിൽക്കൂട്ട് ഡ്രൈവിങ്ങ് പഠിച്ചിറങ്ങുന്നവരാണ് കൂടുതലും അപകടങ്ങളിൽപ്പെടുന്നത്.

മഹീന്ദ്ര ഏറ്റവും കൂടുതൽ വിറ്റത് 17 ലക്ഷത്തിന്റെ ഈ 7-സീറ്റർ

ഇരുവർഷത്തിന് മുകളിലായി ഇന്ത്യക്കാരുടെ ജനപ്രിയ വാഹനമായി തുടരുന്ന എസ്‌യുവിയാണ് മഹീന്ദ്ര സ്കോർപിയോ. ഥാറിനും മുമ്പേ മഹീന്ദ്രയ്ക്ക് മുഖം സമ്മാനിച്ച വണ്ടി പല രൂപത്തിൽ പല ഭാവത്തിൽ വിപ്ലവം രചിച്ചിട്ടുണ്ട്. 10 ലക്ഷം ആളുകളിൽ കൂടുതൽ പേർ വാങ്ങിയ വണ്ടി ഇന്നും കിടിലമായാണ് വിറ്റഴിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് പുതുതലമുറയിലേക്ക് ചേക്കേറിയ സ്കോർപിയോ N ആണെന്ന് നിസംശയം പറയാം. N കൂടി ചേർക്കുക മാത്രമല്ല, സേഫ്റ്റിയിലും ടെക്നോളജിയിലും ഡിസൈനിലും മുൻഗാമിയേക്കാൾ കിടിലമാക്കി പണിതെടുത്തിരിക്കുന്ന പുത്തൻ സ്കോർപിയോ കണ്ടാൽ ആർക്കായാലും ഒന്ന് വാങ്ങാൻ തോന്നും.

വിൽപ്പനയിൽ എന്നും ഹീറോ

ഫോർ വീലറുകളെ പോലെ തന്നെ വിൽപ്പനയിൽ മുന്നിൽ നിൽക്കുന്നവയാണ് ടൂ വീലറുകളും. അതിൽ തന്നെ എന്നും മുന്നിൽ തന്നെ കാണും ഹീറോ മോട്ടോകോർപ്പ്. 2024 വർഷം എല്ലാ വാഹന നിർമാതാക്കൾക്കും നല്ലൊരു വർഷം തന്നെയായിരുന്നു എന്നാണ് പുറത്ത് വരുന്ന വിൽപ്പന കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. ഹീറോ മോട്ടോകോർപ്പിലേക്ക് വന്നാൽ കയറ്റുമതിയിലും ആഭ്യന്തര വിൽപ്പനകളിലും 49 ശതമാനത്തിൻ്റെ വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്. 2024 കലണ്ടർ വർഷത്തിൽ എട്ട് പുതിയ മോഡലുകൾ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ ആവശ്യം അനുസരിച്ച് കൂടുതൽ വിപണികളിൽ വാഹനം എത്തിക്കാനും ഹീറോയ്ക്ക് സാധിച്ചു എന്നതാണ് നേട്ടമായത്.
Advertisement

3 കോടിയുടെ കാര്‍ കെട്ടിവലിച്ചത് കാളവണ്ടി!

ഇന്ത്യയുടെ പല സംസ്ഥാനങ്ങളും കടല്‍ത്തീരത്തോടടുത്താണ് കിടക്കുന്നത്. ബീച്ചുകളില്‍ സായാഹ്‌നങ്ങള്‍ ചെലവഴിക്കാന്‍ ഒട്ടുമിക്കയാളുകള്‍ക്കും ഇഷ്ടമായിരിക്കും. കടല്‍ക്കാറ്റ് കൊള്ളാനും കടലില്‍ ഇറങ്ങി കുളിക്കുകയും ചെയ്യുന്നവര്‍ ഉണ്ട്. അതുപേവലെ തന്നെ വാഹനപ്രേമികളില്‍ ചിലര്‍ക്കും ബീച്ചുകള്‍ ഇഷ്ടമാണ്. വാഹനങ്ങള്‍ ഇറക്കാന്‍ പറ്റുന്ന നിരവധി ഡ്രൈവ് ഇന്‍ ബീച്ചുകള്‍ ഇന്ത്യയിലുണ്ട്. കേരളത്തില്‍ കണ്ണൂരിലെ മുഴുപ്പിലങ്ങാട് ബീച്ച് അത്തരത്തില്‍ ഒന്നാണ്. എന്നാല്‍ ഇത്തരത്തില്‍ പ്രത്യേക ബീച്ചുകളില്‍ അല്ലാത്തവയില്‍ വണ്ടിയിറക്കിയാല്‍ ബുദ്ധിമുട്ടാകുമെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ല. കാറുകള്‍ കടല്‍ത്തീരത്തെ മണലില്‍ കുടുങ്ങാന്‍ സാധ്യതയുള്ളതിനാല്‍ മിക്ക ബീച്ചുകളിലും വാഹനം ഓടിക്കുന്നത് നിരോധിച്ചിരിക്കുന്നു.

ഈ മാരുതി 800-ല്‍ താണ്ടിയത് 1117 കി.മീ, ഒറ്റരൂപ ഫൈനടച്ചില്ല!

യാത്രകള്‍ പോകാന്‍ ഇഷ്ടമില്ലാത്തവര്‍ വളരെ കുറവായിരിക്കും. പ്രത്യേകിച്ച് റോഡ് ട്രിപ്പുകള്‍. യാത്രാനുഭവം മികച്ചതാക്കാന്‍ വേണ്ട എല്ലാ തയറാറെടുപ്പുകളും നമ്മള്‍ നടത്താറുണ്ട്. അതില്‍ സുപ്രധാനമാണ് യാത്ര പോകുന്ന വാഹനം. ദീര്‍ഘദൂര യാത്രകള്‍ സുഖകരവും സുരക്ഷിതവും ആഡംബര പൂര്‍ണവുമാക്കാന്‍ ലോംഗ് ഡ്രൈവുകള്‍ക്ക് പറ്റിയ ഏറ്റവും മികച്ച വണ്ടിയായിരിക്കും തെരഞ്ഞെടുക്കുക. ഡ്രൈവിംഗ് കംഫര്‍ട്ടിനൊപ്പം സീറ്റുകളും എയര്‍ കണ്ടീഷനിംഗും മറ്റ് ഫീച്ചറുകളും എല്ലാം നിറഞ്ഞ കാര്‍ തന്നെയായിരിക്കും എല്ലാവരും താല്‍പര്യപ്പെടുക. അല്ലെങ്കില്‍ യാത്ര അത്ര സുഖകരമാകില്ല. ക്ഷീണം, നടുവേദന തുടങ്ങിയ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നാല്‍ ട്രിപ്പിന്റെ മൂഡ് പോകുമെന്ന് പറയേണ്ടതില്ലെല്ലോ.

ടൊയോട്ട ഇലക്ട്രിക് എസ്‌യുവിയിൽ വരുന്നത് ഇവയൊക്കെ

പണ്ടത്തേക്കാൾ ഇന്ന് ഇവികൾക്ക് ആവശ്യകതയും ഡിമാന്റും ഏറി വരികയാണ്, രാജ്യത്തെ വാഹന വിപണിയുടെ സാരമായ ഒരു വിഹിതവും ഇന്ന് ഇലക്ട്രിക് വാഹനങ്ങൾ കൈവരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. അതിനാൽ തന്നെ പ്രമുഖ വാഹന നിർമ്മാതാക്കൾ എല്ലാം തന്നെ തങ്ങളുടെ മോഡൽ നിരയിൽ ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിക്കുകയാണ്. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ കാർ വിപണി ആയതിനാൽ ഇന്ത്യ ആഗോള തലത്തിൽ തന്നെ വാഹന നിർമ്മാതാക്കളുടെ എല്ലാം ശ്രദ്ധാ കേന്ദ്രമാണ്. മറ്റ് അന്താരാഷ്ട്ര വിപണികളിൽ നിന്ന് ഇവിടുത്തെ പല സാഹചര്യങ്ങളും വ്യത്യസ്തമായതിനാൽ ഇന്ത്യയ്ക്കായി വളരെ ശ്രദ്ധയോടെയാണ് പുത്തൻ ഇവി മോഡലുകൾ കമ്പനികൾ ഒരുക്കുന്നത്.

1 മാസം മാരുതി വിറ്റത് 30000 സ്വിഫ്റ്റ്!

ഇന്ത്യയില്‍ ചില കാര്‍ കമ്പനികള്‍ സ്ഥിരമായി പ്രതിമാസം 1000 യൂണിറ്റ് വരെ വില്‍ക്കാന്‍ കഷ്ടപ്പെടുന്ന സമയത്ത് ഒരു കാര്‍ 30,000 യൂണിറ്റിനടുത്ത് വില്‍പ്പന നേടിയെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ?. എന്നാല്‍ വിശ്വസിച്ചേ പറ്റൂ. രാജ്യത്ത് കാര്‍ വില്‍പ്പനയുമായി ബന്ധപ്പെടുത്തി റെക്കോഡുകള്‍ തീര്‍ക്കുന്നത് ശീലമാക്കിയ മാരുതി സുസുക്കി തന്നെയാണ് ഇതിനും പിന്നില്‍. സമീപകാലത്ത് ഏറെ പിന്നിലായിപ്പോയിരുന്ന ഹാച്ച്ബാക്ക് സെഗ്മെന്റിന്റെ വമ്പന്‍ തിരിച്ചുവരവ് കൂടിയായിരുന്നു ഇത്. കഴിഞ്ഞ മാസം മാരുതി സുസുക്കി സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ 29,765 യൂണിറ്റുകള്‍ വിറ്റഴിച്ചതായി മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ് സീനിയര്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ പാര്‍ത്ഥോ ബാനര്‍ജി പറഞ്ഞു.

നല്ല മൈലേജുണ്ടായിരുന്ന രണ്ട് ബൈക്കുകൾ നിർത്തലാക്കി ബജാജ്

ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയിൽ മൈലേജ് കൊണ്ട് വിപ്ലവം സൃഷ്‌ടിച്ച ബൈക്കായിരുന്നു പ്ലാറ്റിന (Platina). 90 മുതൽ 100 കിലോമീറ്റർ വരെ ഇന്ധനക്ഷമത നൽകിയിരുന്ന മോഡൽ സാധാരണക്കാരന്റെ മനസറിഞ്ഞ് പണികഴിപ്പിച്ച വണ്ടി കൂടിയായിരുന്നു. യുവാക്കൾക്ക് പൾസർ (Pulsar) എങ്ങനെയായിരുന്നോ അങ്ങനെ തന്നെയായിരുന്നു സാധാരണക്കാർക്ക് പ്ലാറ്റിന. ഹീറോ സ്പ്ലെൻഡറിന്റെ ആധിപത്യത്തെ വെല്ലുവിളിച്ചുകൊണ്ടെത്തി 100 സിസി സെഗ്മെന്റിൽ തന്റേതായ സ്ഥാനം കണ്ടെത്താനും വാഹനത്തിനായി. പിന്നീട് 110 സിസി സെഗ്മെന്റിലേക്കും കാലുകുത്തി കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ വിഭാഗത്തെ താക്കോൽ സ്ഥാനം ഏറ്റെടുക്കാനും പ്ലാറ്റിനയ്ക്കായി.

എലിമീശ ഗ്യാപ്പിൽ നിന്ന് വാഹനം പുറത്തിറക്കാൻ ഈ ഐഡിയ മതി

വാഹനവുമായി സിറ്റിയിലേക്ക് പോകുന്ന ഡ്രൈവറിൻ്റെ ഏറ്റവും വലിയ വേവലാതിയായിരിക്കും വാഹനം പാർക്ക് ചെയ്യാൻ സ്ഥലം കിട്ടുക എന്നത്. പലരും വാഹനം പാർക്ക് ചെയ്യാൻ ബുദ്ധിമുട്ടുന്നതും ബഹളം വയ്ക്കുന്നതുമൊക്കം സ്ഥിരം കാഴ്ച്ചയാണെന്ന് എല്ലാവർക്കും അറിയാവുന്നതാണല്ലോ. പാർക്കിങ്ങിനെ കുറിച്ച് വലിയ ധാരണയില്ലാത്തവർ മുന്നിലോ പിന്നിലോ വാഹനം പാർക്ക് ചെയ്തിട്ട് പോയാൽ വെളളം കുടിക്കുന്നത് നമ്മളായിരിക്കും എന്നതാണ് മറ്റൊരു പ്രശ്നം. റെഡിറ്റിൽ പങ്കുവച്ച വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വിരലുകളുടെ വലിപ്പം മാത്രമേയുളള ഇടത്ത് നിന്നാണ് ഇയാൾ വാഹനം പുറത്തേക്ക് ഇറക്കുന്നത്. വീഡിയോയുടെ കൂടുതൽ വിശദാംശങ്ങളറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

സാംസങ്ങിന്റെ മോൺസ്റ്റർ 5G ഫോണിന് ഡിസ്കൗണ്ട്


ബുള്ളറ്റ് പ്രൂഫ്കാറില്‍ സഞ്ചരിക്കുന്ന കുബേരപുത്രന്‍!

പൊതുവേ ബുള്ളറ്റ് പ്രൂഫ് കാറുകള്‍ വാങ്ങുക രാഷ്ട്ര തലവന്‍മാര്‍ക്കും ഉയര്‍ന്ന നയതന്ത്ര പ്രതിനിധികള്‍ക്കുമെല്ലാമാണ്. ഇത് കൂടാതെ ജീവന് ഭീഷണിയുള്ള സെലിബ്രിറ്റികളും ബുള്ളറ്റ് പ്രൂഫ് കാറുകള്‍ വാങ്ങുന്നത് നാം കാണാറുണ്ട്. ബോളിവുഡ് സൂപ്പര്‍ താരം അടുത്തിടെ വിദേശത്ത് നിന്ന് കോടികള്‍ വിലമതിക്കുന്ന ഒരു ബുള്ളറ്റ് പ്രൂഫ് കാര്‍ ഇറക്കുമതി ചെയ്തിരുന്നു. ഇവരെ കൂടാതെ ബിസിനസ് മാഗ്‌നറ്റുകളും തങ്ങളുടെ സുരക്ഷ കൂട്ടാനായി ബുള്ളറ്റ് പ്രൂഫ് കാറുകള്‍ വാഹന വ്യൂഹത്തില്‍ ഉള്‍പ്പെടുത്തുന്നു. ഇന്ത്യയില്‍ അത്തരത്തില്‍ ബുള്ളറ്റ് പ്രൂഫ് കാറുകള്‍ ഉള്ള ഒരാളാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി.
Advertisement

കഴിഞ്ഞ വർഷം വാഗൺആർ വാങ്ങിയത് 1.90 ലക്ഷം പേർ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ വാങ്ങിക്കൊണ്ടിരുന്ന വാഹനമായിരുന്നു ഹാച്ച്ബാക്കുകൾ. എന്നാൽ എസ്‌യുവികളുടെ കടന്നുകയറ്റത്തോടെ ആളുകൾക്കെല്ലാം സ്പോർട് യൂട്ടിലിറ്റി വാഹനങ്ങൾ മതിയെന്ന അവസ്ഥയാണിപ്പോൾ ഉള്ളത്. കുടുംബങ്ങളുടെ എല്ലാ ആവശ്യത്തിനും കൂടെ നിന്നിരുന്ന സെഡാനുകളേയും ഹാച്ച്ബാക്കുകളേയും ഇന്ത്യക്കാരും ഉപേക്ഷിക്കാൻ തുടങ്ങിയതോടെ മാരുതിയും ഹ്യുണ്ടായിയുമെല്ലാം പോയകാലങ്ങളിൽ ഏറെ ബുദ്ധിമുട്ടിയിരുന്നു. പക്ഷേ ഹാച്ചുകളെ പൂർണമായും ഉപേക്ഷിക്കാൻ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി ഒരിക്കലും തയാറായിരുന്നില്ല കേട്ടോ. എൻട്രി ലെവൽ മോഡലായ ആൾട്ടോയുടെ വിൽപ്പന കാര്യമായ രീതിയിൽ ഇടിഞ്ഞെങ്കിലും വാഗൺആർ, സ്വിഫ്റ്റ്, ബലേനോ പോലുള്ള ജനപ്രിയരുടെ വിൽപ്പന കുത്തനെ ഉയരുകയാണുണ്ടായത്.

റെയിൽ മാർഗം കയറ്റി വിട്ടത് ഒന്നര ലക്ഷം വാഹനങ്ങൾ

2024 -ലെ വിൽപ്പന കണക്കുകൾ വാഹന നിർമാതാക്കളെല്ലാം പുറത്ത് വിട്ടിട്ടുണ്ട്. കൊറിയൻ വാഹന നിർമാതാക്കളും ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബ്രാൻഡുമായ ഹ്യുണ്ടായി തങ്ങളുടെ മൊത്ത വിൽപ്പനയിൽ 26 ശതമാനം യൂണിറ്റുകൾ റെയിൽ മാർഗം വഴിയാണ് അയച്ചിരിക്കുന്നതെന്ന കണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ്. റെയിൽ മാർഗം വഴി അയച്ചതിലൂടെ വലിയ തോതിലുളള മലിനീകരണം കുറയ്ക്കാൻ സാധിച്ചു എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇന്ത്യൻ റെയിൽവേയുടെ ദൂരസർവീസുകൾ പ്രയോജനപ്പെടുത്തി ചെന്നൈയിലെ ശ്രീപെരുമ്പുത്തൂരിൽ നിന്നാണ് ഹ്യുണ്ടായി ഡിസ്‌പാച്ചുകൾ ആരംഭിക്കുന്നത്.

ഈ വർഷം തീപാറും മത്സരവുമായി ബിഎംഡബ്ല്യു

2024 വർഷം വാഹന വിപണിയെ സംബന്ധിച്ച് വലിയ തരക്കേടില്ലാതെ കഴിഞ്ഞു പോയി, ഇനി 2025 ലേക്ക് കടക്കുമ്പോൾ എല്ലാ വാഹന നിർമാതാക്കളും വളരെ പ്രതീക്ഷയോടെ തന്നെയാണ് ഇരിക്കുന്നത്. ജർമൻ വാഹന നിർമാതാക്കളായ ബിഎംഡബ്ല്യു പുതുവർഷത്തിൽ ഇന്ത്യയിൽ രണ്ട് ഡിസൈൻ പേറ്റന്റുകൾ ആണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വരാനാരിക്കുന്ന പുതിയ 1 സീരീസിനും സ്കൈടോപ്പ് റോഡ്സ്റ്ററിനും വേണ്ടിയാണ് ഇത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പുതുക്കിയ 2 സീരീസ് ഗ്രാൻ കൂപ്പെ ഈ വർഷം ഇന്ത്യയിൽ പുറത്തിറങ്ങാനാണ് സാധ്യത. കഴിഞ്ഞ വർഷം ജൂണിലാണ് ബിഎംഡബ്ല്യു 1 സീരിസിൻ്റെ പുതുക്കിയ മോഡൽ വെളിപ്പെടുത്തിയത്.

കൂടുതല്‍ റേഞ്ചും ഫീച്ചറുകളുമായി 2025 ഏഥര്‍ 450 സീരീസ്

ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് ടൂവീലര്‍ നിര്‍മാതാക്കളാണ് ഏഥര്‍ എനര്‍ജി. കഴിഞ്ഞ വര്‍ഷം വില്‍പ്പനയില്‍ കമ്പനി വന്‍നേട്ടമുണ്ടാക്കിയിരുന്നു. ഓല ഇലക്ട്രിക്, ടിവിഎസ് മോട്ടോര്‍, ബജാജ് ചേതക് എന്നിവക്ക് പിന്നില്‍ ഇന്ത്യയില്‍ നാലാം റാങ്കുകാരാണ് ഏഥര്‍. 2024 കലണ്ടര്‍ വര്‍ഷം ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി 1 ലക്ഷത്തിലേറെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിറ്റഴിച്ചിട്ടുണ്ട്. 2023 കലണ്ടര്‍ വര്‍ഷത്തെ അപേക്ഷിച്ച് 20 ശതമാനത്തിലധികമാണ് വളര്‍ച്ച. ഇലക്ട്രിക് ടൂവീലര്‍ വിപണിയുടെ 11 ശതമാനം വിപണി വിഹിതം കൈയ്യടക്കി വെച്ചിരിക്കുന്ന ഏഥര്‍ ഈ വര്‍ഷവും മികച്ച പ്രകടനം തുടരാനുള്ള തയാറെടുപ്പിലാണ്.

പുത്തൻ ഏഥർ 450X ഇലക്‌ട്രിക് സ്‌കൂട്ടർ; റിവ്യൂ വായിക്കാം

ഇലക്‌ട്രിക് സ്‌കൂട്ടർ എന്ന് കേൾക്കുമ്പോഴേ പലരുടേയും മനസിലേക്ക് ആദ്യം ഓടിയെത്തുന്ന പേരുകളിൽ ഒന്നാവും ഏഥർ എനർജിയുടേത് (Ather Energy). ദൈനംദിന യാത്രകൾക്ക് പറ്റിയ വൈദ്യുത സ്‌കൂട്ടറുകളാണ് ബ്രാൻഡിന്റെ ആവനാഴിയിലുള്ളതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ചെറുപ്പക്കാർക്കിടയിലാണ് ബെംഗളൂരു ആസ്ഥാനമായുള്ള ബ്രാൻഡ് പ്രശസ്‌തിയാർജിച്ചിരിക്കുന്നതെങ്കിലും അടുത്തിടെ റിസ്‌തയെന്ന പുത്തൻ ഇവി പുറത്തിക്കൊണ്ട് കുടുംബങ്ങളിലും കയറി ചെല്ലാൻ ഓലയുടെ എതിരാളിക്കായിട്ടുണ്ട്. പക്ഷേ ഇപ്പോഴും കൂടുതലും ആളുകൾ വന്നെത്തുന്നത് 450 സീരീസിലാണെന്നതാണ് സത്യം. ഇക്കാര്യം അറിയാവുന്ന കമ്പനി ചെറിയ പരിഷ്ക്കാരങ്ങളോടെ 450 മോഡലുകൾ വിപണിയിൽ അവതരിപ്പിക്കുകയും ചെയ്‌തിരുന്നു.

ഇന്ത്യൻ മസിലിനു മുമ്പിൽ അന്തംവിട്ട് ഇറ്റാലിയൻ സുന്ദരികൾ

മഹീന്ദ്ര അടുത്തിടെ പുറത്തിറക്കിയ BE 6 ഇലക്ട്രിക് എസ്‌യുവി രാജ്യത്തെ ഇലക്ട്രിക് വാഹന വിഭാഗത്തിൽ വൻ കോളിളക്കമാണ് സൃഷ്ടിച്ചത്. ഇവ അവതരിപ്പിച്ചതു മുതൽ ട്രെഡിംഗായി തന്നെ നിലകൊള്ളുകയാണ്. വളരെ ഫ്യൂച്ചറിസ്റ്റിക്കായി കാണപ്പെടുന്ന ഈ ഇവി എസ്‌യുവിയുടെ മുഴുവൻ വേരിയന്റുകളുടേയും വില വിവരങ്ങൾ ഈ മാസം ഭാരത് മൊബിലിറ്റി ഓട്ടോ എക്‌സ്‌പോയിൽ നിർമ്മാതാക്കൾ വെളിപ്പെടുത്താൻ ഒരുങ്ങിയിരിക്കുകയാണ്. മുകളിൽ സൂചിപ്പിച്ചതു പോലെ ധാരാളം ഇന്ത്യൻ കാർ ഉപഭോക്താക്കളെ ആവേശം കൊള്ളിക്കാൻ BE 6 -ന് കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്.

വിറ്റ് പോകാന്‍ വേണ്ട എല്ലാം മാരുതി ഇ വിറ്റാരയിലുണ്ട്!

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഇലക്ട്രിക് വാഹന വിഭാഗത്തില്‍ എന്‍ട്രി നടത്താന്‍ പോകുകയാണ്. ഇ വിറ്റാരയെന്നാണ് ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കളുടെ ആദ്യ ഇവിയുടെ പേര്. ഈ മാസം 17 മുതല്‍ തുടങ്ങാന്‍ പോകുന്ന 2025 ഓട്ടോ എക്‌സ്‌പോയില്‍ വെച്ചാണ് കമ്പനി തങ്ങളുടെ കന്നി ഇവി പുറത്തിറക്കുന്നത്. ഈ മോഡലിന്റെ തന്നെ എതിരാളിയായ ഹ്യുണ്ടായി ക്രെറ്റ ഇവിയും ഇതേ ഇവന്റില്‍ വെച്ച് പുറത്തിറങ്ങാന്‍ പോകുകയാണ്. ക്രെറ്റ ഇവിയെ കഴിഞ്ഞ ദിവസം ഹ്യുണ്ടായി പൂര്‍ണമായി വെളിപ്പെടുത്തിയിരുന്നു.

സീറ്റിലെ പ്ലാസ്റ്റിക് കവർ ഇത്രയും വില്ലനാണെന്ന് അറിയാതെ പോയി

ഒരു പുതിയ കാർ വാങ്ങുക എന്നത് പലരുടെയും സ്വപ്നമാണ്. അതിനായി രാപ്പകൽ കഷ്‌ടപ്പെടുന്ന അനേകം ആളുകളെ നമുക്ക് പരിചയമുണ്ടാവും. കാർ വാങ്ങുന്നതിനേക്കാൾ പാടാണ് അവ കൊണ്ടുനടക്കാൻ എന്ന യാഥാർഥ്യം പലർക്കും അറിയാവുന്നതാണെങ്കിലും ഈയൊരു സാധനം വീട്ടിലുണ്ടെങ്കിൽ വല്ലാത്ത സഹായിയാണെന്ന് പറയാതെ വയ്യ. പണ്ട് ആഡംബരത്തിന്റെ പ്രതീകങ്ങളായിരുന്നു കാറുകളെങ്കിൽ ഇപ്പോൾ കക്ഷിയൊരു പരോപകാരിയാണ്. പുതിയ കാർ വാങ്ങുന്ന ആളുകൾ പലപ്പോഴും വാഹനമോടിക്കുമ്പോൾ വളരെ ശ്രദ്ധാലുക്കളായിരിക്കും. എവിടെയെങ്കിലും തട്ടുവോ മുട്ടുവോ ചെയ്‌താലുണ്ടാവുന്ന വിഷമവും നഷ്‌ടവും ഓർത്താണ് പലരും ഇങ്ങനെ ശ്രദ്ധയോടെ കൊണ്ടുനടക്കുന്നത്.
Advertisement

എതിരാളികളെ എടുത്ത് ഉടുക്കാൻ അപ്പ്ഡേറ്റുകളുമായി ഏഥർ റെഡി

നമ്മുടെ നാട്ടിലെ ഇലക്ട്രിക് 2-വീലർ സെഗ്മെന്റിൽ പുത്തൻ മാനദണ്ഡങ്ങൾ സൃഷ്ടിച്ച ഒരു മോഡലാണ് ഏഥർ എന്നത്. മുൻ കാലങ്ങളിലേക്കാൾ ഇപ്പോൾ മാർക്കറ്റിൽ കോംപറ്റീഷൻ കൂടുതലാണ്, അതിനാൽ പുതുമകളും പുത്തൻ ഫീച്ചറുകളുമായി അപ്പ്ഡേറ്റായിരിക്കേണ്ടത് ഈ മേഖലയിൽ അത്യാവശ്യമാണ്. അതിൻപ്രകാരംഏഥർ എനർജി ജനുവരി 4 -ന് ഇന്ത്യയിൽ തങ്ങളുടെ അപ്‌ഡേറ്റ് ചെയ്ത 450 സീരീസ് ഇലക്ട്രിക് സ്‌കൂട്ടറുകൾ അവതരിപ്പിക്കാൻ സജ്ജമാണ്. കമ്പനി CEO -ഉം സഹസ്ഥാപകനുമായ തരുൺ മേത്ത സോഷ്യൽ മീഡിയയിൽ പങ്കിട്ട ഒരു ടീസറാണ് ഇത് സ്ഥിരീകരിച്ചത്.

ഡിസംബർ വിൽപ്പനയിൽ ഹ്യുണ്ടായിയെ മലത്തിയടിച്ച് ടാറ്റ

മാരുതിയെ വെട്ടിച്ച് ഇന്ത്യൻ വിപണിയിൽ ഒന്നാം സ്ഥാനത്ത് എത്തുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്, എന്നാൽ അതിനു തൊട്ടു താഴെ രണ്ടാം സ്ഥാനത്തിനായി വൻ മത്സരമാണ് ഓരോ മാസവും നടക്കുന്നത്. മിക്കവാറും ഈ സ്ഥാനം കൈവരിക്കുന്ന ദക്ഷിണകൊറിയൻ വാഹന ഭീമനായ ഹ്യുണ്ടായി ആയിരിക്കും, എന്നാൽ 2024 ഡിസംബറിലെ വളരെ ശക്തമായ വിൽപ്പന പ്രകടനത്തെത്തുടർന്ന് ടാറ്റ മോട്ടോർസ് ഇന്ത്യൻ വിപണിയിലെ രണ്ടാമത്തെ വലിയ കാർ നിർമ്മാതാക്കൾ എന്ന സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്.

ഇലക്ട്രിക് ബസ്-സോളാർ കോമ്പോ! ഇങ്ങനെ വേണം ബസ് ഇറക്കാൻ

ഇലക്ട്രിക് ബസുകൾ രാജ്യത്തെ പല സംസ്ഥാനങ്ങളിലും ഓടുന്നുണ്ട്. ഗുജറാത്തിലെ സൂററ്റിൽ ഇലക്ട്രിക് ബസുകൾ അവതരിപ്പിച്ചതിന് പുറമേ ബസുകൾ സോളാറുപയോഗിച്ച് പ്രവർത്തിക്കുന്നത് പോലെയാക്കുകയാണ്. ഗ്രീൻ മൊബിലിറ്റി ഹബ്ബായി മാറുന്നതിന് മുന്നോടിയായിട്ടാണ് ഇത്തരം പരീക്ഷണങ്ങൾ നടത്തുന്നതെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. നിലവിൽ, നഗരത്തിൽ ഏകദേശം 400 ഇലക്ട്രിക് ബസുകളുണ്ട്,വരും വർഷങ്ങൾക്കുളളിൽ അവയുടെ എണ്ണം 1,000 ആക്കി ഉയർത്താനാണ് പദ്ധതി. പരമ്പരാഗത ഇന്ധന ബസുകൾ ക്രമേണ മാറ്റിസ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്. നഗരത്തിലുടനീളം ഇലക്ട്രിക് ബസുകൾക്ക് വേണ്ടി ചാർജിംഗ് പോയിന്റുകളുടെ ഒരു ശൃംഖല വികസിപ്പിക്കുന്നതിലും എസ്എംസി പ്രവർത്തിക്കുന്നുണ്ട്.

ഈ രാജ്യത്ത് വില്‍ക്കുന്ന 10 കാറില്‍ 9 എണ്ണവും ഇവികള്‍!

ആഗോള താപനത്തെ തുടര്‍ന്ന് പല ലോകരാജ്യങ്ങളും ഘട്ടം ഘട്ടമായി ഫോസില്‍ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ നിരത്തുകളില്‍ നിന്ന് പിന്‍വലിക്കുകയാണ്. ഭാവിയുടെ ഇന്ധനമായ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളാണ് പകരക്കാരായി കളംനിറയുന്നത്. ഇന്ത്യയിലേക്ക് വന്നാല്‍ സര്‍ക്കാര്‍ സബ്‌സിഡിയും നികുതി ഇളവുകളും മറ്റും നല്‍കിയിട്ടും ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പനക്ക് പ്രതീക്ഷിച്ച വേഗതയില്ല. അതിന് വേണ്ടി ഭരണാധികാരികള്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയും ശക്തമായ നടപടികള്‍ കൈക്കൊള്ളുകയും വേണം. 2024 കലണ്ടര്‍ വര്‍ഷത്തില്‍ 90 ശതമാനത്തിനടുത്ത് ഇവികള്‍ മാത്രം വില്‍പ്പന നടത്തിയ ഒരു രാജ്യം ലോകത്തിന് മാതൃകയാകുകയാണ്. ആ രാജ്യത്തെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.

വൈറലായി ഹോണ്ട എസ്‌യുവിയുടെ പുതുരൂപം

മിഡ്-സൈസ് എസ്‌യുവി (Mid-size SUV) സെഗ്മെന്റിൽ ഹ്യുണ്ടായി ക്രെറ്റയുടേയും മാരുതി ഗ്രാൻഡ് വിറ്റാരയുടേയും കിയ സെൽറ്റോസിന്റേയും വില്ലനായി അവതരിച്ച വാഹനമാണ് ഹോണ്ട എലിവേറ്റ് (Honda Elevate). തുടക്കകാലത്ത് ചൂട് പൊറോട്ട പോലെയാണ് വിറ്റഴിഞ്ഞ മോഡൽ ഇന്ത്യക്കാർക്ക് പ്രിയങ്കരമായി മാറിയിട്ടുണ്ട്. ഇപ്പോൾ വിൽപ്പന ചെറുതായൊന്ന് കുറഞ്ഞുവെങ്കിലും അധികം കോലാഹലങ്ങളൊന്നുമില്ലാതെ മുമ്പോട്ട് കുതിക്കാൻ ഹോണ്ടയ്ക്ക് ഊർജം നൽകുന്ന പ്രധാന വണ്ടിയാണ് എലിവേറ്റ്. വിഭാഗത്തിലെ ഏറ്റവും ഉയർന്ന ഗ്രൌണ്ട് ക്ലിയറൻസും പവറുള്ള നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനുമാണ് എലിവേറ്റിന്റെ മെയിൻ ആയുധം.