പഞ്ചിന്റെ വേരിയന്റ് തിരിച്ചുള്ള വിലക്കുറവ് അറിയാം
ഓട്ടോമൊബൈൽസ്
- 10 month, 11 days ago
ഹാച്ച്ബാക്കിന്റെ വിലയില്‍ ഒരു എസ്യുവി വേണമെന്നുള്ളവരുടെ കണ്ണ് ആദ്യം പോകുന്നത് ടാറ്റ ഷോറൂമിലുള്ള പഞ്ച് എന്ന കുഞ്ഞനിലേക്കാണ്. ആഭ്യന്തര വാഹന നിര്‍മാതാക്കള്‍ ഇപ്പോള്‍ ജനപ്രിയ മൈക്രോ എസ്യുവിയായ ടാറ്റ പഞ്ചിനെ കൂടുതല്‍ താങ്ങാനാവുന്ന വിലയില്‍ ലഭ്യമാക്കുകയാണ്. ജിഎസ്ടി 2.0 പ്രകാരം ടാറ്റ പഞ്ചിന്റെ വിലയില്‍ ഗണ്യമായ കുറവ് വരുത്തിയിട്ടുണ്ട്. ജിഎസ്ടി കുറച്ചതിന്റെ മുഴുവന്‍ ആനുകല്യങ്ങളും ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ തുരുമാനിച്ചതിനാല് പഞ്ചിന് വേരിയന്റുകള്‍ക്ക് അനുസരിച്ച് 33,000 മുതല്‍ 87,000 രൂപ വരെ വിലക്കുറവ് ലഭിച്ചിട്ടുണ്ട്. ടാറ്റ പഞ്ചിന്റെ വേരിയന്റ് തിരിച്ചുള്ള വിലക്കുറവിനെ കുറിച്ച് വിശദമായി ഈ ലേഖനത്തില്‍ വായിക്കാം.