പ്രായം വെറും 7, വാങ്ങിയത് 70 ലക്ഷത്തിന്റെ ബെൻസ്!

കഴിവുണ്ടെങ്കില്‍ സോഷ്യല്‍ മീഡിയ ഇത്രകണ്ട് പ്രചാരത്തിലുള്ളപ്പോള്‍ സംഗീതലോകത്ത് തങ്ങളുടേതായ ഇടം കണ്ടെത്താന്‍ യാതൊരു പ്രയാസവുമില്ലെന്ന് തെളിയിച്ച യുവ ഗായകരാണ് കിഷോര്‍ മണ്ഡലും സഹോദരന്‍ കൃഷ് മണ്ഡലും. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ക്ക് ഇവര്‍ സുപരിചിതരാകും. കൃഷ് മണ്ഡലിന് വെറും ഏഴ് വയസ് മാത്രമാണ് പ്രായം. എന്നാല്‍ മുതിര്‍ന്ന ഗായകര്‍ക്ക് പോലും പാടാന്‍ വെല്ലുവിളിയുള്ള ഗാനങ്ങള്‍ അനായാസം പാടാനുള്ള കഴിവാണ് കൊച്ചു ബാലനെ വേറിട്ട് നിര്‍ത്തുന്നത്. സഹോദരന്‍ കിഷോര്‍ മണ്ഡലിനൊപ്പം വീട്ടിലെ കട്ടിലും മറ്റും ഇരുന്ന് പാടുന്ന വീഡിയോകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോള്‍ വൈറല്‍ ഗായകര്‍ സ്വപ്നവാഹനം സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.

വിലയുടെ കാര്യത്തിൽ 'ചീപ്പായ നല്ല' 7 സീറ്റർ കാറുകൾ

വീട്ടുകാരോ കൂട്ടുകാരോ ഒന്നിച്ച് യാത്ര പോവാൻ ഇഷ്‌ടപ്പെടാത്തവർ ഉണ്ടാവില്ലല്ലോ അല്ലേ. സാധാരണ എല്ലാവർക്കും സ്വന്തമായി കാറുണ്ടെങ്കിലും ഒരു ഏഴ് പേർ ഒന്നിച്ച് യാത്ര പോവണമെന്ന് വിചാരിച്ചാൽ പലരുടേയും കൈയിൽ അതുണ്ടാവണമെന്നില്ല. അത്തരമൊരു സാഹചര്യത്തിൽ വണ്ടി വാടകയ്ക്ക് എടുത്ത് പോവാനാണ് പലരും ശ്രമിക്കാറ്. ഒരു ഏഴ് സീറ്റർ വാങ്ങണേൽ നല്ല കാശ് വേണമെന്ന് വിചാരിച്ച് പലരും ആ സ്വപ്‌നം പാതിവഴിയിൽ ഉപേക്ഷിച്ചവരായിരിക്കാം. എന്നാൽ ഇന്ന് ഒരു സാധാരണ ഹാച്ച്ബാക്കിൻ്റെ വിലയ്ക്ക് പോലും 7-സീറ്ററുകൾ സുലഭമായി കിട്ടുമെന്നത് പലരും ഓർമിക്കാറില്ല. ഇന്ന് രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലയുള്ള അത്തരം കാറുകളെ നിങ്ങൾക്കായി പരിചയപ്പെടുത്തി തരാം.

എർട്ടിഗയുടെ ഉറക്കം കെടുത്തുന്നകാർ അടുത്ത മാസം റോഡിൽ നിറയും

ജാപ്പനീസ് ബ്രാന്‍ഡ് ആയ നിസാന്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് താങ്ങാവുന്ന വിലയില്‍ ഗ്രാവൈറ്റ് 7 സീറ്റര്‍ എംപിവി ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചത്. ഇന്ത്യക്കാര്‍ക്കിടയില്‍ ഇതിനോടകം വലിയ പ്രതീക്ഷകള്‍ സൃഷ്ടിച്ച ഫാമിലി കാറിന്റെ ബുക്കിംഗ് രാജ്യത്തുടനീളം പുരോഗമിക്കുകയാണ്. താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 11,000 രൂപ ടോക്കണ്‍ തുക നല്‍കി ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ഈ വാഹനം ബുക്ക് ചെയ്യാവുന്നതാണ്. അടുത്ത മാസം (2026 മാര്‍ച്ച്) മുതല്‍ ഗ്രാവൈറ്റിന്റെ കസ്റ്റമര്‍ ഡെലിവറി തുടങ്ങുമെന്ന് നിസാന്‍ ഔദ്യോഗികമായി അറിയിച്ചു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നിസാനിന്റെ ഈ പുത്തന്‍ മോഡല്‍ നമുക്ക് നിരത്തുകളില്‍ കാണാനാകും.

ഇനി ഉപയോഗിക്കാൻ കൂടുതൽ എളുപ്പം

യൂത്തൻമാർക്കിടയിൽ വമ്പൻ പ്രശസ്‌തിയുമായി മുന്നേറുകയാണ് റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതാക്കളായ റോയൽ എൻഫീൽഡ്. പണ്ട് വൈബ്രേഷനും തകരാറുകളും കാരണം പലരും പൊറുതിമുട്ടിയിട്ടുണ്ടെങ്കിലും എൻഫീൽഡിൻ്റെ മോഡേൺ ബൈക്കുകളെല്ലാം ഇക്കാര്യത്തിൽ മിടുക്കൻമാരായിട്ടുണ്ട്. ഉപഭോക്താക്കളുടെ ഫീഡ്ബാക്കിന് അനുസരിച്ച് മോഡലുകളിൽ മാറ്റങ്ങൾ കൊണ്ടുവരാനും ബ്രാൻഡ് പ്രത്യേകം ശ്രമിക്കാറുണ്ട്. പുതിയ ഹണ്ടർ പുറത്തിറക്കിയപ്പോൾ മോശം അഭിപ്രായങ്ങൾ ലഭിച്ച റിയർ സസ്പെൻഷൻ എല്ലാം മാറ്റിയത് ഇതിന് ഉദാഹരമാണ്. അതുപോലൊരു മാറ്റം ഇപ്പോഴിതാ ഹിമാലയൻ 450 അഡ്വഞ്ചർ ടൂററിലേക്കും (Royal Enfield Himalayan 450 Adventure Tourer) അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.
Advertisement

പഞ്ച് ഇവി ഫേസ്‌ലിഫ്റ്റ് പഴയതിനേക്കാൾ എത്രത്തോളം മികച്ചതാണ്?

ഒരു ഇലക്ട്രിക് കാര്‍ വാങ്ങുമ്പോള്‍ നമ്മള്‍ ആദ്യം നോക്കുന്നത് റേഞ്ചും വിലയുമാണ്. ഈ രണ്ട് കാര്യങ്ങളിലും ഔട്ട്‌ഗോയിംഗ് മോഡലിനേക്കാള്‍ ഒരുപടി മുന്നിലാണ് പുതിയ 2026 ടാറ്റ പഞ്ച് ഇവി ഫേസ്‌ലിഫ്റ്റ്. 2024-ല്‍ വിപണിയിലെത്തിയ ഇലക്ട്രിക് മൈക്രോ എസ്‌യുവിക്ക് ലഭിച്ച ആദ്യ സുപ്രധാന അപ്‌ഡേറ്റ് ആണിത്. ഫുള്‍ ചാര്‍ജില്‍ 468 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്ന പുതിയ പതിപ്പ്, പ്രാരംഭ വിലയുടെ കാര്യത്തിലും ഉപഭോക്താക്കളെ ഞെട്ടിക്കുന്നു. പോരായ്മകള്‍ പരിഹരിച്ച് എത്തിയ പുതിയ പഞ്ച് ഇവി ഫേസ്ലിഫ്റ്റും പഴയ പതിപ്പും തമ്മിലുള്ള പ്രധാനപ്പെട്ട ചില മാറ്റങ്ങള്‍ താഴെ വായിക്കാം.

കഴിഞ്ഞ മാസം 4.99 ലക്ഷത്തിൻ്റെ ഇവി വാങ്ങിക്കൂട്ടി ഇന്ത്യക്കാർ

ഇന്ത്യക്കാരുടെ കാർ എന്ന സങ്കൽപ്പങ്ങളെല്ലാം പൊളിച്ചെഴുതിയ മിടുക്കനാണ് എംജിയുടെ കോമെറ്റ് ഇവി (MG Comet EV). സിറ്റി യാത്രകൾക്ക് ഉതകുന്ന തരത്തിലുള്ള രൂപവും ചെറിയ വിലയും ബാറ്ററി ഹൃദയവുമെല്ലാമായി എത്തിയ മിടുക്കനെ വേഗത്തിലാണ് ആളുകൾ നെഞ്ചിലേറ്റിയത്. ടാറ്റ നാനോയ്ക്ക് ലഭിക്കാതെ പോയ നേട്ടങ്ങളെല്ലാം ഈ ഇവി അതിവേഗത്തിലാണ് സ്വന്തമാക്കിയത്. ഇന്ന് സ്ത്രീകളുടെ വരെ പ്രിയങ്കരനായി മുന്നേറുന്ന കോമെറ്റ് (Comet Electric Car) ഇന്ത്യൻ വിപണിയിൽ ലഭ്യമായ ഏറ്റവും താങ്ങാനാവുന്ന വിലയിൽ വാങ്ങാൻ കഴിയുന്ന ഇലക്ട്രിക് കാറുകളിൽ ഒന്നുകൂടിയാണ് കേട്ടോ.

അടുക്കളയില്‍ നിന്ന് അടിയന്തരമായി ഒഴിവാക്കേണ്ട സാധനങ്ങള്‍; പ്ലാസ്റ്റിക് മാത്രമല്ല വില്ലന്‍

ആരോഗ്യപരമായ അപകടങ്ങളുണ്ടാക്കുന്ന സാധാരണ അടുക്കള ഉപകരണങ്ങൾ തിരിച്ചറിയുക, സംരക്ഷക പരിശോധനകൾ പഠിക്കുക, രാസവസ്തുക്കളുടെ ചോർച്ച, ലോഹത്തിന്റെയംശം, കോട്ടിംഗ് അടർന്നുപോവൽ എന്നിവ കുറയ്ക്കുന്നതിന് കേടായ ഉപകരണങ്ങൾ നേരത്തെ മാറ്റുക.

എല്ലാ ഷാംപൂവും നിങ്ങളുടെ മുടിക്ക് ചേർന്നതല്ല, നിങ്ങൾക്ക് അനുയോജ്യമായ ഷാംപൂ എങ്ങനെ തിരഞ്ഞെടുക്കാം?

മുടിയിലെ ഈർപ്പം വലിച്ചെടുക്കുന്നതിനെയും ഉൽപ്പന്നങ്ങളുടെ തിരഞ്ഞെടുപ്പിനെയും ഹെയർ പോറോസിറ്റി എങ്ങനെ ബാധിക്കുന്നു എന്ന് മനസിലാക്കുക. കുറഞ്ഞതും കൂടിയതുമായ പോറോസിറ്റി വേർതിരിക്കുക, മികച്ച ഫലങ്ങൾക്കായി പ്രായോഗികമായ ടിപ്പുകൾ പിന്തുടരുക.

മണാലിയും ഷിംലയുമൊക്കെ കാണാന്‍ പോകാന്‍ പ്ലാന്‍ ഉണ്ടോ? ഇനി ഈ യാത്രകള്‍ക്ക് ചിലവ് കൂടും

പുറത്ത് രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് ഏപ്രിൽ 1 മുതൽ ഹിമാചൽ പ്രദേശ് ടോൾ നയം പുതുക്കുന്നു; വാഹന വിഭാഗങ്ങൾക്കനുസരിച്ച് പുതിയ നിരക്കുകൾ; ഫാസ്ടാഗ് നിർബന്ധം, ഓൺലൈൻ ടോൾ ലേലം ആസൂത്രണം ചെയ്യുന്നു.

സ്കന്ദ ഷഷ്ഠി 2026 : സ്വപ്‌നത്തില്‍ മയിലോ

സ്കന്ദ ഷഷ്ഠിക്ക് മുമ്പുള്ള മയിൽ സ്വപ്നങ്ങളുടെ ആത്മീയ പ്രാധാന്യം മനസ്സിലാക്കുക. ഈ ദർശനങ്ങൾ അഹങ്കാരത്തിന് മേലുള്ള വിജയത്തെയും ആത്മശുദ്ധീകരണത്തെയും എങ്ങനെ സൂചിപ്പിക്കുന്നു എന്ന് അറിയുക.

ഇന്ത്യയിലെ മികച്ച 5 സിഎൻജി എംപിവികൾ

ഇന്ത്യന്‍ വിപണിയില്‍ വലിയ കുടുംബങ്ങള്‍ക്ക് കുറഞ്ഞ ചിലവില്‍ യാത്ര ചെയ്യാന്‍ പറ്റുന്ന മള്‍ട്ടി പര്‍പ്പസ് വാഹനങ്ങള്‍ക്ക് (എംപിവി) പ്രിയമേറുകയാണ്. പെട്രോള്‍ വില 100 രൂപക്ക് മുകളില്‍ തന്നെ തുടരുന്ന സാഹചര്യത്തില്‍ മികച്ച ഇന്ധനക്ഷമതയും കൂടുതല്‍ പേരെ ഉള്‍ക്കൊള്ളുകയും ചെയ്യുന്ന സിഎന്‍ജി എംപിവികളാണ് കൂടുതല്‍ പേരും തിരഞ്ഞെടുക്കുന്നത്. നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും മികച്ച 5 സിഎന്‍ജി എംപിവികള്‍ ഞങ്ങള്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ പ്രമുഖ ബ്രാന്‍ഡുകള്‍ പുറത്തിറക്കുന്ന ആ ഫാമിലി കാറുകള്‍ ഏതൊക്കെയാണെന്ന് അറിയാന്‍ തുടര്‍ന്ന് വായിക്കാം.

ഇലക്ട്രിക് പഞ്ച് ബാസ് മോഡലിനെ കുറിച്ച് വിശദമായി അറിയാം

എന്‍ട്രി ലെവല്‍ ഇലക്ട്രിക് കാറുകള്‍ സിറ്റി ഡ്രൈവുകള്‍ക്ക് മാത്രമുള്ളതാണെന്ന ധാരണ തിരുത്തിക്കൊണ്ട് വലിയ ബാറ്ററി പായ്ക്കും പ്രീമിയം ഫീച്ചറുകളുമായി ടാറ്റ പഞ്ച് ഇവി ഫെയ്സ്ലിഫ്റ്റ് ഇന്ന് പുറത്തിറങ്ങിയിരിക്കുകയാണ്. ഇലക്ട്രിക് വാഹനത്തിന്റെ വിലയേക്കാള്‍ ഏവരെയും ആകര്‍ഷിക്കുന്നത് ടാറ്റ പുതുതായി അവതരിപ്പിച്ച ബാറ്ററി സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനാണ്. എംജി ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിച്ച ഈ പദ്ധതി തങ്ങളുടെ കന്നി ഇവിയായ ഇ-വിറ്റാരയിലൂടെ മാരുതി സുസുക്കിയും ഏറ്റെടുത്തിരുന്നു. പഞ്ച് ഇവിയിലൂടെ ടാറ്റ കൊണ്ടുവന്ന ബാറ്ററി സബ്സ്‌ക്രിപ്ഷന്‍ സ്‌കീമിന്റെ പ്രവര്‍ത്തന രീതി എങ്ങിനെയാണെന്നും റണ്ണിംഗ് കോസ്റ്റും എത്ര വരുമെന്നും ഈ ലേഖനത്തില്‍ വിശദമായി വായിക്കാം.
Advertisement

പരീക്ഷയില്ല, അഭിമുഖം മാത്രം, സര്‍ക്കാര്‍ ജോലി കൈയെത്തും ദൂരെ; നിങ്ങള്‍ യോഗ്യരാണോ?

കേരള മഹിളാ സമഖ്യ സൊസൈറ്റി കണ്ണൂരിൽ താൽക്കാലിക ഫീൽഡ് വർക്കർ കം കേസ് വർക്കർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഫെബ്രുവരി 27-ന് അഭിമുഖം, ശമ്പളം ₹16,000, പ്രായം 25+, MSW അല്ലെങ്കിൽ സൈക്കോളജിയിലോ സോഷ്യോളജിയിലോ PG എന്നിവയാണ് പ്രധാന യോഗ്യതകൾ.

സ്വപ്‌നത്തില്‍ ആനയെങ്കില്‍ ഫലങ്ങള്‍

ഫെബ്രുവരി 20-ലെ ഗജകേസരി യോഗത്തിന്റെ പ്രാധാന്യവും ആനയെ സ്വപ്നം കാണുന്നത് ഐശ്വര്യം, നേതൃത്വം, വിജയം എന്നിവയെ എങ്ങനെ സൂചിപ്പിക്കുന്നുവെന്നും ഈ ലേഖനത്തിലൂടെ വിശദമായി മനസ്സിലാക്കാം.

രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാൻ മരുന്ന് മാത്രം മതിയാവില്ല; വ്യായാമവും അത്യാവശ്യം, ഇവ ചെയ്‌തു നോക്കൂ

വീട്ടിലിരുന്ന് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ലളിതമായ, ഉപകരണങ്ങളില്ലാത്ത വ്യായാമങ്ങൾ. മതിലിൽ പുഷ് അപ്പുകൾ, കസേര സ്ക്വാറ്റുകൾ, ഹൃദയാരോഗ്യത്തിനായുള്ള ശ്വസനരീതികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

₹3+ ലക്ഷം കുറവ്! എര്‍ട്ടിഗയെ വീഴ്ത്തുമോ ഗ്രാവൈറ്റ്?

ഇന്ത്യയിലെ മള്‍ട്ടി പര്‍പ്പസ് വാഹന (MPV) വിഭാഗത്തില്‍ കിടമത്സരത്തിന് വഴിയൊരുക്കി കൊണ്ട് പുതിയ നിസാന്‍ ഗ്രാവൈറ്റ് (Nissan Gravite) പുറത്തിറങ്ങി. കുറഞ്ഞ ചിലവില്‍ കൂടുതല്‍ സൗകര്യം ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഈ ജാപ്പനീസ് മോഡലിന്റെ വരവ്. വിപണിയില്‍ നിലവില്‍ ആധിപത്യം പുലര്‍ത്തുന്ന മാരുതി സുസുക്കി എര്‍ട്ടിഗയുമായാണ് (Maruti Suzuki Ertiga) നിസാന്‍ ഗ്രാവൈറ്റ് പ്രധാന മത്സരം. രണ്ട് വാഹനങ്ങളും വ്യത്യസ്ത പ്രൈസ് റേഞ്ചിലാണ് എത്തുന്നതെങ്കിലും പ്രായോഗികതയുടെ കാര്യത്തില്‍ സമന്‍മാരാണ് രണ്ട് മോഡലുകളും.

ബീറ്റ്‌റൂട്ട് കൊണ്ടൊരു ഫേസ് മാസ്‌ക്: അതും പത്തു രൂപ ചിലവില്ലാതെ: അടുക്കളയിലെ ഈ ചേരുവകള്‍ മതി

ഇന്ത്യയിൽ പ്രചാരമുള്ള ഒരു DIY ചർമ്മ സംരക്ഷണ രീതിയാണ് ബീറ്റ്റൂട്ട് പൾപ്പ് അരിപ്പൊടിയുമായി ചേർത്ത് ഉപയോഗിക്കുന്നത്. സുരക്ഷിതമായ ഉപയോഗത്തിനായി സാധ്യമായ ഗുണങ്ങൾ, അപകടസാധ്യതകൾ, എപ്പോൾ ഡെർമറ്റോളജിസ്റ്റിനെ സമീപിക്കണം എന്നിവ ഈ ലേഖനം വിശദീകരിക്കുന്നു.

തൽക്കാൽ ബുക്കിംഗിന് ഐആർസിടിസി ആധാർ കെവൈസി നിർബന്ധം

ബോട്ടുകളെയും ഇടനിലക്കാരെയും ഒഴിവാക്കാൻ 3.03 കോടി ഐഡികൾ ഐആർസിടിസി റദ്ദാക്കി. തൽക്കാൽ, വന്ദേ ഭാരത് ടിക്കറ്റുകൾക്ക് ഇനി ആധാർ കെവൈസി നിർബന്ധമാണ്. ഇത് ടിക്കറ്റ് ലഭ്യത വർദ്ധിപ്പിക്കും.

₹6.49 ലക്ഷത്തിന് പഞ്ച് ഇവിപുറത്തിറക്കി ഞെട്ടിച്ച് ടാറ്റ!

ഔട്ട്‌ഗോയിംഗ് മോഡലിനേക്കാള്‍ കുറഞ്ഞ വിലയില്‍ പഞ്ച് ഇവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കി ഇന്ത്യന്‍ പാസഞ്ചര്‍ ഇലക്ട്രിക് വാഹന വിഭാഗത്തെ ഞെട്ടിച്ച് ടാറ്റ മോട്ടോര്‍സ്. വലിയ ബാറ്ററി പായ്ക്ക്, കൂടുതല്‍ റേഞ്ച്, അത്യാധുനിക ഫീച്ചറുകള്‍ എന്നിവയുമായാണ് പുതിയ പഞ്ച് ഇവി ഫെയ്സ്ലിഫ്റ്റ് ലോഞ്ച് ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ എന്‍ട്രി ലെവല്‍ ഇലക്ട്രിക് എസ്യുവി വിഭാഗത്തില്‍ ടാറ്റയുടെ സ്വാധീനം വര്‍ധിപ്പിക്കാന്‍ ഈ അപ്ഡേറ്റ് സഹായിക്കുമെന്നാണ് വിപണിയിലെ വിലയിരുത്തല്‍. പുതിയ ടാറ്റ പഞ്ച് ഇവി ഫേസ്‌ലിഫ്റ്റിന്റെ വില, ബാറ്ററി, റേഞ്ച്, ഫീച്ചറുകള്‍ എന്നിവയടക്കമുള്ള വിശദ വിവരങ്ങള്‍ ചുവടെ വായിക്കാം.

വന്ദേഭാരതില്‍ പ്ലാസ്റ്റിക് കവറില്‍ ചൂട് റൊട്ടി; ഓവനില്‍ പാക്കറ്റോടെ ചൂടാക്കിയെന്ന് ജീവനക്കാരന്‍


Advertisement

'1 എടുത്താല്‍ 1 ഫ്രീ',സിട്രണ്‍ ഡീലറുടെ ഓഫര്‍ വൈറല്‍

രാജ്യത്തെ കാര്‍ മാര്‍ക്കറ്റില്‍ കേട്ടുകേള്‍വിയില്ലാത്ത ഒരു ഓഫര്‍ പ്രഖ്യാപിച്ച് സിട്രണ്‍ ഡീലര്‍ഷിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. തുണിത്തരങ്ങളോ ഗൃഹോപകരണങ്ങളോ വിറ്റഴിക്കുന്ന പോലെ 'ഒന്നെടുത്താല്‍ ഒന്ന് ഫ്രീ' ഓഫറിട്ട് കാറുകള്‍ വിറ്റഴിക്കുകയായിരുന്നു സിട്രണ്‍ ഡീലര്‍ഷിപ്പ്. ഫ്രഞ്ച് ബ്രാന്‍ഡ് പുറത്തിറക്കുന്ന പ്രീമിയം എസ്‌യുവി മോഡലായ C5 എയര്‍ക്രോസ് വാങ്ങുന്നവര്‍ക്ക് C3 X തികച്ചും സൗജന്യമായി നല്‍കുന്ന 'ബൈ വണ്‍ ഗെറ്റ് വണ്‍' ഓഫറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ദക്ഷിണേന്ത്യയിലെ ഒരു ഡീലര്‍ഷിപ്പ് പുറത്തുവിട്ട പരസ്യമാണ് വാഹനപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായത്.

വിപണി പിടിച്ച് റെനോ ക്വിഡ്, പുത്തൻ റിപ്പോർട്ട് പുറത്ത്

ഇന്ത്യന്‍ മാര്‍ക്കറ്റിലെ ജനപ്രിയ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കുകളില്‍ ഒന്നായ റെനോ ക്വിഡ് 2026 ജനുവരിയില്‍ മികച്ച വില്‍പ്പന നേട്ടം കൈവരിച്ചു. V3 Cars പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ട് ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ കഴിഞ്ഞ മാസങ്ങളില്‍ നേരിട്ട വില്‍പ്പന മാന്ദ്യം മറികടന്നതായാണ് വ്യക്തമാക്കുന്നത്. ബജറ്റ് വാഹന വിപണിയില്‍ ക്വിഡിന്റെ സ്വീകാര്യത വര്‍ദ്ധിക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. കഴിഞ്ഞ മാസം 503 ക്വിഡ് കാറുകളാണ് റെനോ ഇന്ത്യയില്‍ മൊത്തമായി വിറ്റഴിച്ചത്. ഒരു വര്‍ഷം മുമ്പ് 2025 ജനുവരിയിലെ വില്‍പ്പന 569 യൂണിറ്റായിരുന്നു.

25 KM വരെ മൈലേജ് തരുന്ന 7-സീറ്റർ ഹൈബ്രിഡ് എസ്‌യുവി

നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ എസ്‌യുവി വിപണിയെ വിറപ്പിക്കുവാനായി പുതുരൂപത്തിൽ പിറവിയെടുത്തിരിക്കുകയാണ് റെനോ ഡസ്റ്റർ. ന്യൂജെനറേഷനിൽ നിരവധി സർപ്രൈസുകൾ ഒരുക്കിയെത്തിയ മോഡൽ ഇക്കഴിഞ്ഞ ജനുവരി 26-ന് രാജ്യത്ത് പ്രദർശിപ്പിക്കുകയുണ്ടായി. അവതരണവും വില പ്രഖ്യാപനവും പിന്നീട് നടക്കാനിരിക്കുകയാണെങ്കിലും ഫ്രഞ്ച് വാഹന നിർമാതാക്കൾക്ക് ആത്മവിശ്വാസം നൽകുന്നതായിരിക്കും ഡസ്റ്ററിൻ്റെ വരവ്. ഇടവേളക്കു ശേഷമുള്ള ഡസ്റ്ററിന്റെ തിരിച്ചുവരവ് റെനോക്ക് ഇന്ത്യന്‍ വിപണിയില്‍ നല്‍കുന്ന പ്രതീക്ഷകള്‍ ചെറുതല്ലെന്ന് പറഞ്ഞാലും തെറ്റൊന്നുമില്ല. ഇതിനോടകം വൈവിധ്യമാർന്ന മോഡലുകളാൽ സമ്പന്നമായ സെഗ്മെന്റിലേക്ക് കടന്നുവരുന്നതിനാൽ പിടിച്ചുനിൽക്കാൻ ചില്ലറ പരിശ്രമം ഒന്നും പോരെന്ന് റെനോയ്ക്ക് നന്നായി അറിയാം.

മുടി കൊഴിച്ചിൽ തടയാൻ തൊപ്പിയുമായി കൊറിയൻ ശാസ്ത്രജ്ഞർ, വേറിട്ട കണ്ടുപിടുത്തം

KAIST ഗവേഷകർ, ഡെർമൽ പാപ്പില കോശങ്ങളെ ലക്ഷ്യമിട്ട് രോമകൂപങ്ങളിലെ വാർദ്ധക്യ ലക്ഷണങ്ങളെ മന്ദഗതിയിലാക്കാൻ സഹായിക്കുന്ന നേരിയ Near-Infrared OLED ഹെൽമെറ്റ് വികസിപ്പിച്ചു, ഇത് ഭാവിയിൽ മുടി കൊഴിച്ചിലിന് ചികിത്സ നൽകാൻ സഹായിച്ചേക്കാം.

പഞ്ച് ഇവി ഫേസ്ലിഫ്റ്റ് ലോഞ്ചിന് മുമ്പ് നിരത്തിൽ

ആദ്യത്തെ വമ്പൻ അപ്‌ഡേറ്റിലൂടെ ഇന്ത്യൻ പാസഞ്ചർ ഇലക്ട്രിക് വാഹന വിപണിയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ പോകുന്ന ടാറ്റ പഞ്ച് ഇവി ഫേസ്ലിഫ്റ്റ് (Tata Punch EV Facelift) നാളെ വിപണിയിലെത്താൻ പോകുകയാണ്. 2024-ൽ പുറത്തിറങ്ങിയ ഈ മൈക്രോ എസ്‌യുവിയുടെ ഫേസ്ലിഫ്റ്റ് പതിപ്പ് ലോഞ്ചിന് മണിക്കൂറുകൾക്ക് മുമ്പ് പൊതുനിരത്തിൽ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. ആകർഷകമായ റെഡ് നിറത്തിൽ ഫിനിഷ് ചെയ്ത എസ്‌യുവിയുടെ ചിത്രങ്ങളാണ് ഇപ്പോൾ വാഹനപ്രേമികൾക്കിടയിൽ ചർച്ചയായിരിക്കുന്നത്. പുതിയ പഞ്ച് ഇവിയുടെ ഡിസൈനിൽ കാര്യമായ മാറ്റങ്ങളാണ് ടാറ്റ വരുത്തിയിരിക്കുന്നത്. മുൻവശത്തെ ബമ്പറും എയർ ഡാമും പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്.