SUV തരംഗത്തിലും വീഴാതെ സാധാരണക്കാരുടെ 'മൈലേജ് രാജാക്കന്മാർ!
ഓട്ടോമൊബൈൽസ്
- 7 month, 21 days ago
ഇന്ത്യന്‍ വാഹന വിപണിയില്‍ ട്രെന്‍ഡ് എസ്‌യുവികള്‍ക്ക് അനുകൂലമാണെങ്കിലും ബജറ്റ് കാര്‍ വിഭാഗത്തില്‍ മാരുതി സുസുക്കി ഇപ്പോഴും തങ്ങളുടെ ആധിപത്യം നിലനിര്‍ത്തിപ്പോരുന്നു. 2026 ജനുവരി മാസത്തെ വില്‍പ്പന കണക്കുകള്‍ പ്രകാരം മാരുതിയുടെ എന്‍ട്രി ലെവല്‍ മോഡലുകളായ ആള്‍ട്ടോ K10, എസ്-പ്രെസ്സോ എന്നിവ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. രാജ്യത്തെ സാധാരണക്കാരുടെ പ്രിയപ്പെട്ട ഈ വാഹനങ്ങള്‍ വില്‍പ്പനയില്‍ സ്ഥിരത പുലര്‍ത്തുന്നത് വിപണിക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. പോയ മാസം മാരുതി മിനി എന്ന് വിശേഷിപ്പിക്കുന്ന ആള്‍ട്ടോയും എസ്-പ്രെസ്സോയും ഉള്‍പ്പെടുന്ന വിഭാഗത്തിലെ വില്‍പ്പന വിശദമായി വായിക്കം.