അടിച്ചുകയറി ഹാരിയര്‍ ഇവി! കാത്തിരിക്കേണ്ടത് 30 ആഴ്ച വരെ

മികച്ച പ്രകടനം, സുരക്ഷിതത്വം, അത്യാധുനിക സാങ്കേതികവിദ്യ എന്നിവയെല്ലാം ഒത്തുചേര്‍ന്ന ടാറ്റ ഹാരിയര്‍ ഇവി ഇന്ത്യന്‍ വിപണിയില്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. കേരളത്തിലെ ആനപ്പാറയില്‍ കയറ്റുന്ന ഒറ്റ പരസ്യം കൊണ്ട് പാന്‍ ഇന്ത്യ റീച്ച് നേടിയ ഹാരിയര്‍ ഇവിയുടെ വില നിര്‍ണയത്തിലും ടാറ്റ നിരാശപ്പെടുത്തിയില്ല. ഹാരിയര്‍ ഇവിയുടെ വരവിനെ തുടര്‍ന്ന് മഹീന്ദ്ര BE 6, XEV 9e എന്നീ മോഡലുകളില്‍ ചെറിയ ബാറ്ററി പായ്ക്ക് വരെ കൊണ്ടുവന്നു. ഇവി പുറത്തിറക്കി ഒരുമാസം കഴിഞ്ഞ 2025 ജൂലൈ രണ്ടിനാണ് ബുക്കിംഗ് ആരംഭിച്ചത്. 24 മണിക്കൂറിനുള്ളില്‍ 10000 ബുക്കിംഗ് വാരിക്കൂട്ടി ഹാരിയര്‍ ഇവി ട്രെന്‍ഡിന്റെ സൂചന നല്‍കിയിരുന്നു.

'തങ്ക'പ്പെട്ട സഹോദരങ്ങളുടെ പുതിയ വണ്ടി കണ്ടോ

സ്വർണത്തിനൊക്കെ ഇപ്പോൾ ഓരോ ദിവസവും ചെല്ലുംന്തോറും വില കൂടി വരികയാണ്. കൈയിലും കഴുത്തിലും കിലോക്കണക്കിന് സ്വർണം ധരിച്ച് നടക്കുന്ന പുരുഷൻമാരെ നിങ്ങൾ കണ്ടിട്ടുണ്ടാകും. അത്തരത്തിലൊരു തങ്കപ്പെട്ട രണ്ട് സഹോദരങ്ങൾ എംജി വിൻഡ്സർ ഇവി ഡെലിവറി എടുക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വിൻഡ്‌സർ ഇവി പ്രോയുടെ എക്സ്ഷോറൂം വില 18.09 ലക്ഷം രൂപയാണ്. മറുവശത്ത് BaaS തെരഞ്ഞെടുക്കുന്നവർക്ക് 13.10 ലക്ഷം രൂപ വരെയും മുടക്കേണ്ടി വരും. പുതിയ വേരിയന്റിന് ആഡംബര ഭാവം നൽകുന്നതിനായി പുതിയ ഡ്യുവൽ-ടോൺ ബ്ലാക്ക്, ഐവറി നിറത്തിലാണ് അകത്തളം പൂർത്തിയാക്കിയത്.

ടാക്‌സിയോടാൻ 7-സീറ്റർ ഇലക്‌ട്രിക് എംപിവിയുമായി കിയ

ഇന്ത്യയിൽ ടാക്‌സി കാറുകൾ എല്ലാവർക്കും സുപരിചിതമാണ്. പണ്ട് ടാറ്റ സുമോ, ഷെവർലെ ടവേര, അംബാസിഡർ, ഇൻഡിക്ക തുടങ്ങിയ മോഡലുകളാണ് ടാക്‌സിയായി കൂടുതൽ ഉപയോഗിച്ചിട്ടുള്ളത്. പിന്നീട് ടൊയോട്ട ഇന്നോവ, മാരുതി എർട്ടിഗ, മാരുതി ഡിസയർ, മാരുതി വാഗൺആർ തുടങ്ങിയ വണ്ടികളിലേക്ക് പറിച്ചുനടുകയും ചെയ്‌തു. എന്നാൽ കാലംമാറിയതോടെ അങ്ങനെ ടാക്‌സിക്കാരുടെ വയറ്റത്തടിച്ച് പെട്രോൾ, ഡീസൽ വിലയെല്ലാം കുത്തനെ ഉയരുകയുണ്ടായി. പ്രത്യേകിച്ച് കൊവിഡിന് ശേഷം പലരും നേരിട്ടൊരു വലിയ ബുദ്ധിമുട്ടായിരുന്നു ഇത്. ഈ അവസരത്തിൽ സിഎൻജി വാഹനങ്ങളും ഇവികളും സജീവമായി തുടങ്ങുകയും ചെയ്‌തു.

കമല്‍ഹാസന്‍ വന്ന കാറിന്റെ വില കേട്ട് മൊത്തം ഞെട്ടി

ഇന്ത്യന്‍ സിനിമാ ഇതിഹാസമായ കമല്‍ഹാസന്‍ (Kamal Haasan) മക്കള്‍ നീതി മയ്യം എന്ന പാര്‍ട്ടി രൂപീകരിച്ച് രാഷ്ട്രീയത്തില്‍ ഇറങ്ങിയെങ്കിലും പ്രതീക്ഷിച്ച ഓളമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ വര്‍ഷം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്ന് തങ്ങള്‍ക്ക് പിന്തുണ നല്‍കിയതിന് പ്രത്യുപകാരമായി തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെ കമലിന് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നു. ഇത് സ്വീകരിച്ച് വെള്ളിയാഴ്ച രാജ്യസഭാംഗമായി സത്യപ്രതജ്ഞ ചെയ്ത കമല്‍ തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട ചുവടുവെയ്പ്പാണ് നടത്തിയത്. സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം 'കമല്‍ഹാസന്‍ എനും നാന്‍' എന്ന ഹാഷ്ടാഗ് തരംഗമായിരുന്നു.
Advertisement

മോഡലിൽ തൊടാതെ ഡീസൽ ഇന്നോവയുടെ വില കൂട്ടി ടൊയോട്ട

എല്ലാ വണ്ടിഭ്രാന്തൻമാരും ഒരുപോലെ വാങ്ങാൻ കൊതിക്കുന്ന ഒരു വാഹനമുണ്ടെങ്കിൽ അത് ടൊയോട്ട ഇന്നോവയായിരിക്കും. കിലിടിൻ യാത്രാസുഖത്തിന്റെ പേരിൽ രാജ്യത്ത് പ്രശസ്‌തിയാർജിച്ച ഈ 8-സീറ്റർ കാലങ്ങളായി ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എംപിവി വാഹനങ്ങളിൽ ഒന്നുകൂടിയാണ്. സെക്കൻഡ് ഹാൻഡ് വിപണിയിൽ പോലും അന്യായ മാർക്കറ്റുള്ള വണ്ടി പുതിയതൊന്ന് വാങ്ങാമെന്ന് വെച്ചാൽ നല്ല കാശ് വേണ്ടിവരും. ഡീസൽ പവറിലെത്തുന്നത് തന്നെയാണ് ഇന്നോവയുടെ ഏറ്റവും വലിയ വിജയം. ഇന്ന് മൂന്നാംതലമുറ ആവർത്തനത്തിൽ ഹൈക്രോസായി മാറിയപ്പോൾ ഡീസൽ എഞ്ചിനും ഒഴിവാക്കാൻ ടൊയോട്ട ധൈര്യം കാണിച്ചിരുന്നു. എന്നിട്ടും ഡീസൽ എഞ്ചിനോടെ ക്രിസ്റ്റ നിലനിർത്താൻ കാരണവും ഇന്ത്യക്കാരുടെ സ്നേഹമാണ്.

ഹാരിയർ ഇവി കളത്തിലിറങ്ങി തുടങ്ങി

ടാറ്റയുടെ ഏറ്റവും പുതിയ കൊമ്പനായ ഹാരിയർ ഇവി കസ്റ്റമേഴ്സിൻ്റെ കൈകളിൽ എത്തിതുടങ്ങിയിരിക്കുകയാണ്. എന്നാൽ ട്വിസ്റ്റ് എന്താണെന്ന് വച്ചാൽ ഡീലർഷിപ്പുകളിൽ ചരിത്രം സൃഷ്ടിക്കാൻ ഒരു ദിവസം തന്നെ കൂടുതൽ വാഹനങ്ങളുടെ ഡെലിവറി നടത്തുകയാണ്. അത്തരത്തിൽ ഗുരുഗ്രാം സെക്ടറിലെ ടാറ്റ ഡീലർഷിപ്പ് തങ്ങളുടെ 25 കസ്റ്റമേഴ്സിന് വേണ്ടി ഒറ്റ ദിവസം തന്നെ വാഹനം ഡെലിവറി നൽകി വൈറലാകുകയാണ്. തങ്ങളുടെ വാഹനത്തിൻ്റെ ഡെലിവറി സമയത്ത് ഓരോ ഉപഭോക്താവും വളരെ സന്തോഷത്തോടെ നൃത്തം ചെയ്യുന്നത് വരെ വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്. വാഹനത്തിൻ്റെ കൂടുതൽ വിശദാംശങ്ങളിലേക്ക് നോക്കിയാലോ

ഭർത്താവുമൊത്ത് ആഡംബര എസ്‌യുവിയിലെത്തിയ സുന്ദരി

സെലിബ്രിറ്റികൾക്ക് ആഡംബര വാഹനങ്ങളോട് വലിയ രീതിയിൽ ഭ്രമമാണ്. അത് കൊണ്ട് തന്നെ താരങ്ങളുടെ ഗാരേജിൽ ആഡംബര വാഹനങ്ങളുടെ നീണ്ടനിര തന്നെയുണ്ട്. ബോളിവുഡ് ഇതിഹാസം ശത്രുഘ്നന്‍ സിന്‍ഹയുടെ മകളായ സൊനാക്ഷി സിന്‍ഹ (Sonakshi Sinha) ഒരു സമയത്ത് ഇന്‍ഡസ്ട്രിയിലെ ഏറ്റവും വിലപിടിപ്പുള്ള താരമായിരുന്നു. 2010-ല്‍ നായികയായി അഭിനയിച്ച ആദ്യ സിനിമയായ ദബംഗിലൂടെ ബ്ലോക്ക്ബസ്റ്ററടിച്ച സൊനാക്ഷി തുടര്‍ന്ന് നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്നു. താരത്തിൻ്റെ ഭത്താവുമൊത്ത് വിമാനത്താവളത്തിൽ വന്നിറങ്ങുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

TVS എന്‍ടോര്‍ഖ് സൂപ്പര്‍ സോള്‍ജ്യര്‍ എഡിഷന്‍ പുറത്തിറങ്ങി

ഇന്ത്യന്‍ യൂത്തിന്റെ ഏറ്റവും പ്രിയപ്പെട്ട സ്‌പോര്‍ട്ടി സ്‌കൂട്ടറുകളില്‍ ഒന്നാണ് ടിവിഎസ് എര്‍ടോര്‍ഖ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഈ സ്‌കൂട്ടറിന്റെ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പ് വരുന്നതായി ടീസറിലൂടെ കമ്പനി അറിയിച്ചിരുന്നു. ഇപ്പോള്‍ ടിവിഎസ് പുതിയ സൂപ്പര്‍ സോള്‍ജ്യര്‍ എഡിഷനിലൂടെ എന്‍ടോര്‍ഖ് ശ്രേണിയില്‍ പുതിയൊരു പതിപ്പ് കൂടി പുറത്തിറക്കിയിരിക്കുകയാണ്. ഈ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പിന് 98,117 രൂപയാണ് എക്‌സ്-ഷോറൂം വില. സൂപ്പര്‍ സ്‌ക്വാഡ് എഡിഷന് ശേഷം അവഞ്ചേഴ്‌സ് ഫ്രാഞ്ചൈസിയിലെ സൂപ്പര്‍ഹീറോകള്‍ക്ക് ആദരമര്‍പ്പിച്ച് മാര്‍വല്‍ സീരീസിനെ അടിസ്ഥാനമാക്കി പുറത്തിറക്കുന്ന രണ്ടാമത്തെ എന്‍ടോര്‍ഖ് 125 വേരിയന്റാണ് സൂപ്പര്‍ സോള്‍ജ്യര്‍ എഡിഷന്‍.

ഇറ്റാലിയൻ സുന്ദരിയിൽ അടിപൊളി മാറ്റങ്ങളുമായി കമ്പനി

ഇലക്‌ട്രിക് ഇരുചക്ര വാഹന വിപണിയുടെ മട്ടും ഭാവവും മാറ്റാനായി ഇന്ത്യയിലേക്കെത്തിയ ഇറ്റാലിയൻ ടൂവീലർ ബ്രാൻഡാണ് VLF എന്നറിയപ്പെടുന്ന വെലോസിഫെറോ. അതുവരെ രാജ്യത്തെ ഇവികൾക്കില്ലാത്തൊരു സൗന്ദര്യം ആവാഹിച്ചെത്തിയ കമ്പനിയുടെ ആദ്യത്തെ ടെന്നീസ് 1500W ഇലക്ട്രിക് സ്‌കൂട്ടർ (VLF Tennis 1500W ഇലക്ട്രിക് സ്കൂട്ടർ) ലോഞ്ചിന്റെ സമയത്ത് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്‌തിരുന്നു. മസ്ക്കുലാർ ലുക്കും നല്ല പ്രായോഗികതയുമായി എത്തിയ ആശാനെ അങ്ങനെയാരും ഇതുവരെ നിരത്തുകളിൽ കണ്ടിട്ടുമുണ്ടാവില്ല. വില നോക്കിയാലും ആർക്കായാലും ഒന്ന് വാങ്ങിയാലോ എന്നുവരെയും തോന്നിപ്പോയേക്കും. ഇപ്പോഴിതാ ചില നവീകരണങ്ങളോടെ സ്‌കൂട്ടർ വിപണിയിലെത്തിയിരിക്കുകയാണ് കേട്ടോ.

വിൻഫാസ്റ്റ് രണ്ടും കൽപ്പിച്ച് തന്നെ! ലോഞ്ച് അടുത്ത മാസം

ടെസ്‌ല ഇന്ത്യയിൽ എത്തിയ ദിവസം തന്നെ രാജ്യത്ത് തങ്ങളുടെ രണ്ട് മോഡുകളുടെ ബുക്കിങ്ങ് ആരംഭിക്കാൻ ചങ്കൂറ്റം കാണിച്ച വിയറ്റ്നാം ബ്രാൻഡായ വിൻഫാസ്റ്റ് തങ്ങളുടെ നിർമണ പ്ലാൻ്റിന്റെ ഉദ്ഘാടന തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. തുടക്കത്തില്‍ VF6, VF7 എന്നീ ഇലക്ട്രിക് എസ്‌യുവികള്‍ പുറത്തിറക്കാനാണ് വിന്‍ഫാസ്റ്റിന്റെ പ്ലാന്‍. രണ്ട് മോഡലുകളും ഇന്ത്യയിൽ ലോഞ്ചിന് മുൻപ് തന്നെ പ്രദർശിപ്പിച്ചിരുന്നു.തമിഴ്നാട്ടിലെ തൂത്തുകുടിയിലാണ് കമ്പനി തങ്ങളുടെ നിർമാണ പ്ലാൻ്റ് ഉദ്ഘാടനം ചെയ്യാൻ പോകുന്നത്. വർഷം 1.5 ലക്ഷം യൂണിറ്റുകളുടെ നിർമാണ് ആണ് ഈ പ്ലാൻ്റിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.

കാര്‍ വിറ്റ് കുടുങ്ങി ബച്ചനും ആമിര്‍ ഖാനും!

തങ്ങളുടെ യാത്രകള്‍ക്കായി ആഡംബര കാറുകള്‍ ഉപയോഗിക്കുന്നവരാണ് സെലിബ്രിറ്റികള്‍. താരങ്ങളുടെ സ്റ്റാറ്റസിന് യോജിക്കുന്ന തരത്തിലുള്ള കാറുകളാണ് അവര്‍ വാങ്ങുന്നത്. കാര്‍ അപ്‌ഗ്രേഡ് ചെയ്യുമ്പോള്‍ അവ വിറ്റ് ഒഴിവാക്കുകയാണ് ചെയ്യുക. സിനിമാ നടന്‍മാര്‍ ഉപയോഗിച്ച കാറുകള്‍ പൊന്നുംവില കൊടുത്ത് സ്വന്തമാക്കുന്ന ആളുകള്‍ ഇന്ത്യയില്‍ ഉണ്ട്. ഇപ്പോള്‍ വിറ്റിട്ടും രണ്ട് സൂപ്പര്‍ താരങ്ങള്‍ക്ക് തലവേദനയായി മാറിയിരിക്കുകയാണ് റോള്‍സ് റോയ്‌സ് കാറുകള്‍. ബോളിവുഡ് സൂപ്പര്‍ താരങ്ങളായ അമിതാഭ് ബച്ചനും ആമിര്‍ ഖാനും ഉടമകളായിരുന്ന ആഡംബര കാറുകള്‍ക്കാണ് റോഡ് നികുതി അടയ്ക്കാത്തതിന് കര്‍ണാടക ആര്‍ടിഒ അധികൃതര്‍ നോട്ടീസ് അയച്ചത്. എന്തിനാണ് കാറിന് പിഴയിട്ടതെന്നും ആരാണ് പിഴയടക്കാത്തതെന്നും നമുക്ക് നോക്കാം.

റോൾസ് റോയ്‌സും ലാൻഡ് റോവറും കൂടുതൽ ചീപ്പാവും

ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വാഹന വിപണിയായ ഇന്ത്യയിൽ ഇല്ലാത്ത കാർ നിർമാതാക്കൾ വളരെ കുറവാണെന്ന് തന്നെ പറയാം. എന്നാൽ ഉയർന്ന രീതിയിൽ ഈടാക്കുന്ന നികുതി എന്നും വാഹന നിർമാതാക്കൾക്ക് വലിയൊരു തലവേദന തന്നെയാണ്. ഇക്കാര്യം പല ബ്രാൻഡുകളും പലതവണ കേന്ദ്രത്തെ അറിയിക്കുകയും ചെയ്‌തിട്ടുണ്ട്. എന്നാൽ ഇനി മുതൽ ബ്രിട്ടീഷ് നിർമിത ആഡംബര കാറുകളുടെ വില കുത്തനെ കുറയാൻ പോവുകയാണ്. അതായത് റോൾസ് റോയ്‌സ് ഉൾപ്പടെയുള്ള കമ്പനികളുടെ മോഡൽ നിരയിൽ വമ്പൻവിലക്കുറവിന് സാധ്യത തെളിഞ്ഞു. എങ്ങനെയാണന്നല്ലേ, ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്രവ്യാപാര കരാറിന് അംഗീകാരമായതോടെയാണ് ഈയൊരു സന്തോഷ വാർത്ത ജനങ്ങളിലേക്ക് എത്തുന്നത്.
Advertisement

പുത്തൻ ട്രൈബറിൽ നിങ്ങൾ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ

ഒരു 7 സീറ്റർ വാങ്ങാൻ നിങ്ങൾ കാത്തിരിക്കുകയാണെങ്കിൽ ഇനി കാത്തിരിപ്പ് അവസാനിപ്പിച്ച് റെനോ ഷോറൂമിലേക്ക് വണ്ടി വിടാം. റെനോയുടെ ഫാമിലി കാറായ ട്രൈബർ മുഖം മിനുക്കി ഏറെ ആകർഷകമായി തങ്ങളുടെ പുതിയ ഫെയ്സ‌ലിഫ്റ്റ് പുറത്തിറക്കിയിട്ടുണ്ട്. പഴയ മോഡലിൽ നിന്ന് പുതിയ ഫെയ്സ്‌ലിഫ്റ്റിൽ എന്തൊക്കെ മാറ്റങ്ങളാണ് വന്നിരിക്കുന്നതെന്ന് നിങ്ങളുമായി പങ്ക് വയക്കുകയാണ് ഈ ലേഖനത്തിലൂടെ. 7 സീറ്റർ സെഗ്മെൻ്റിൽ ട്രൈബർ മത്സരിക്കുന്ന എതിരാളികളും ചില്ലറക്കാരല്ല എന്നതാണ് പ്രത്യേകത.മാരുതി സുസുക്കി എർട്ടിഗ, ടൊയോട്ട റൂമിയോൺ പിന്നെ കിയ കാരൻസ് എന്നിവരാണ് ട്രൈബറിൻ്റെ എതിരാളികൾ.

സിനിമ നിര്‍ത്തിയാല്‍ ഊബര്‍ ഓടിക്കാന്‍ പോകുമെന്ന് ഫഹദ്!

ഇന്ത്യന്‍ സിനിമക്ക് നിരവധി ഇതിഹാസ താരങ്ങളെ സമ്മാനിച്ച ഇന്‍ഡസ്ട്രിയാണ് മോളിവുഡ്. പുതുമുഖ നടന്‍മാരില്‍ മലയാള സിനിമയുടെ യശസ്സ് പാന്‍ ഇന്ത്യ ലെവലില്‍ എത്തിച്ച ഒരാളാണ് ഫഹദ് ഫാസില്‍. ഫാഫായുടെ റീച്ച് എത്രത്തോളമാണെന്ന് കാണിച്ച് തരുന്നതായിരുന്നു അടുത്തിടെ പുറത്തിറങ്ങിയ മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് ചിത്രമായ ഹൃദയപൂര്‍വത്തിന്റെ ടീസര്‍. ഇതര സംസ്ഥാനത്ത് നിന്നുള്ള ഒരാള്‍ ഫഹദിന്റെ അഭിനയത്തെ വാഴ്ത്തുന്നതാണ് ടീസറില്‍ കാണിക്കുന്നത്. മാത്രമല്ല ബോളിവുഡില്‍ നിന്നടക്കമുള്ള സെലിബ്രിറ്റികള്‍ പോലും ഫഹദിന്റെ അഭിനയം ഏറെ ഇഷ്ടപ്പെടുകയും കൂടെ അഭിനയിക്കാന്‍ താല്‍പര്യപ്പെടുകയും ചെയ്യുന്നു.

എംജിയുടെ ഇലക്‌ട്രിക് സ്പോർട്‌സ് കാർ വിപണിയിൽ

ഏറെ നാളായി ഇന്ത്യക്കാരെ കൊതിപ്പിച്ചുകൊണ്ടിരുന്ന സൈബർസ്റ്റർ ഇലക്‌ട്രിക് സ്പോർട്‌സ് കാർ (MG Cyberster Electric Sports Car) ഒടുവിൽ വിപണിയിൽ അവതരിപ്പിച്ച് ജെഎസ്‌ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ. ഇലക്‌ട്രിക് കാറുകളിലൂടെ വിസ്‌മയം തീർക്കുന്ന എംജിയുടെ പ്രീമിയം വാഹന നിരയിലേക്കെത്തുന്ന പുത്തൻ മോഡലാണിത്. ഏഷ്യയിലെ ഏറ്റവും വേഗമേറിയ കാർ എന്ന ബഹുമതിയുമായി വിൽപ്പനയ്ക്ക് എത്തിയിരിക്കുന്ന സൈബർസ്റ്റർ ഇവിക്ക് 72.49 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. ഇലക്ട്രിക് സ്‌പോർട്‌സ് കാർ മുൻകൂട്ടി ബുക്ക് ചെയ്ത ഉപഭോക്താക്കൾക്ക് മാത്രമേ ഈ വില ബാധകമാകൂ.

ഒറ്റദിവസം തന്നെ 51 മഹീന്ദ്ര XUV 3XO Revx ഡെലിവറി നടത്തി

മഹീന്ദ്ര തങ്ങളുടെ മഹീന്ദ്ര XUV 3XO മോഡൽ ഒന്ന് പുതുക്കി അവതരിപ്പിച്ചതായിരുന്നു Revx എന്ന വേരിയൻ്റ്. അവതരിപ്പിച്ചപ്പോൾ തന്നെ ബുക്കിങ്ങുകൾ കുമിഞ്ഞു കൂടുകയായിരുന്നു. മധ്യപ്രദേശിലുള്ള ഒരു മഹീന്ദ്ര ഡീലർഷിപ്പ് തങ്ങളുടെ XUV 3XO Revx ബുക്ക് ചെയ്ത 51 കസ്റ്റമേഴ്സിന് ഒരു ദിവസം തന്നെ വാഹനം നൽകി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. സ്റ്റാർ ഓട്ടോമൈബൽസ് എന്ന ഡീലർഷിപ്പാണ് തങ്ങളുടെ കസ്റ്റമേഴ്സിന് ഇത്തരത്തിലൊരു സർപ്രൈസ് നൽകിയത്. ഒരു വലിയ ടെൻ്റിനുളളിൽ 51 വാഹനങ്ങൾ നിരത്തിയിട്ടിരിക്കുന്നത് കാണാം. എല്ലാവരും എത്തി കേക്ക് മുറിച്ച് തങ്ങളുടെ വാഹനത്തിന് അടുത്ത് നിന്ന് ചിത്രങ്ങളെടുക്കുകയും ചെയ്തു.

ഗെയിം കളിച്ച് മഹീന്ദ്ര BE6 സ്വന്തമാക്കി 21-കാരിയായ മലയാളി

സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന മലയാളികള്‍ക്ക് സുപരിചിതയായ ഓട്ടോമോട്ടീവ് ഇന്‍ഫ്‌ലുവന്‍സറാണ് 'ഒക്‌റ്റേന്‍ ഗേള്‍' (Octane Girl,) എന്ന പേരില്‍ അറിയപ്പെടുന്ന മിയ ജോസഫ് ചിറക്കേക്കാരന്‍ (Mia Joseph Chirakkekaran). ഇന്റര്‍നാഷനല്‍ റാലി ഡ്രൈവറായ പിതാവ് ജോസഫ് സി ജോസില്‍ നിന്ന് ചെറുപ്പത്തിലേ കാറുകളോട് കമ്പം തോന്നിത്തുടങ്ങിയ ഹൈ-പെര്‍ഫോമന്‍സ് കാറുകള്‍ പുരുഷന്‍മാര്‍ക്ക് മാത്രം മെരുക്കാന്‍ സാധിക്കുന്ന ഒന്നാണെന്ന പൊതുബോധം പൊളിച്ചടക്കുകയായിരുന്നു. മിയക്ക് 18-ാം പിറന്നാളിന് സമ്മാനം കിട്ടിയത് ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ് GTI ആയിരുന്നു. അടുത്തിടെ തരംഗമായി മാറിയ ഫോക്‌സ്‌വാഗണിന്റെ ഗോള്‍ഫ് GTI ഹോട്ട്ഹാച്ച് സ്വന്തമാക്കിയ രാജ്യത്തെ ആദ്യ വനിതയായിരുന്നു മിയ.

എസ്‌യുവി വാങ്ങാൻ ട്രാക്‌ടറിൽ ഷോറൂമിലെത്തി യുവകർഷകൻ

വിലകൂടിയ കാറുകളും എസ്‌യുവികളും വാങ്ങുന്നതും അവ ദിവസവും ഉപയോഗിക്കുന്നതുമായ ശീലം ഇന്ത്യക്കാർക്കിടയിൽ വർധിച്ചുകൊണ്ടിരിക്കുകയാണ്. സെലിബ്രിറ്റികൾ അല്ലെങ്കിൽ വലിയ വ്യവസായികൾ മാത്രം ലക്ഷ്വറി കാറുകൾ (Luxury Cars) ഉപയോഗിച്ചിരുന്ന കാലമെല്ലാം മാറി. ഇപ്പോൾ വ്ലോഗർമാർ വരെ ഇത്തരം വാഹനങ്ങൾ സ്വന്തമാക്കാനാണ് താത്പര്യപ്പെടുന്നതെന്ന് പറയാം. യൂട്യൂബിൽ (Youtube) നിന്നും അത്രമേൽ വരുമാനം ലഭിക്കുന്നുണ്ട് ഇത്തരക്കാർക്ക്. അതിനാൽ ആഡംബര ജീവിതം നയിക്കാൻ വളരെ എളുപ്പമാണെന്ന് പറഞ്ഞാലും തെറ്റൊന്നുമില്ല. പക്ഷേ കൃഷി ചെയ്‌ത് ആഡംബര കാർ വാങ്ങാൻ റേഞ്ച് വേറെ വേണം കേട്ടോ.

മാരുതി പ്ലാറ്റ്‌ഫോമില്‍ വരുന്ന ടൊയോട്ട ഇവി ഇതാ

ജാപ്പനീസ് വാഹന നിര്‍മാതാക്കളായ സുസുക്കിയും ടൊയോട്ടയും തമ്മിലുള്ള 'കാര്‍മാറാട്ട'ത്തെ കുറിച്ച് വാഹനപ്രേമികള്‍ക്ക് ഇതിനോടകം അറിയാവുന്നതാണ്. ഇന്ത്യന്‍ വിപണിയില്‍ സുസുക്കിയും ടൊയോട്ടയും ഒരേ പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ച വാഹനങ്ങള്‍ വ്യത്യസ്ത പേരുകളില്‍ വില്‍ക്കുന്നു. മാരുതി മോഡലുകളായ എര്‍ട്ടിഗ, ഫ്രോങ്ക്‌സ്, ബലേനോ എന്നിവ ടൊയോട്ട യഥാക്രമം റൂമിയോണ്‍, ടൈസര്‍, ഗ്ലാന്‍സ എന്നീ പേരുകളില്‍ റീബാഡ്ജ് ചെയ്ത് വില്‍ക്കുന്നു. മറുവശത്ത് ടൊയോട്ടയുടെ സ്വന്തം ഇന്നോവ ഹൈക്രോസ് മാരുതി ഇന്‍വിക്‌റ്റോ എന്ന പേരില്‍ തങ്ങളുടെ ഷോറൂമിലൂടെ വിപണനം ചെയ്യുന്നു. ഇരുകമ്പനികളും ചേര്‍ന്ന് വികസിപ്പിച്ച മിഡ്‌സൈസ് എസ്‌യുവി മാരുതി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട ഹൈറൈഡര്‍ എന്നീ പേരുകളില്‍ വില്‍പ്പനക്കെത്തുന്നുണ്ട്.

XL6 എംപിവിയിൽ ഇനി 6 എയർബാഗും

പപ്പടമെന്ന ചീത്തപ്പേരെല്ലാം മാറ്റി തങ്ങളുടെ കാറുകളെ കൂടുതൽ സേഫ്റ്റിയുള്ളതാക്കി മാറ്റുകയാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി (Maruti Suzuki). ക്രാഷ് ടെസ്റ്റിൽ മിന്നുന്ന പ്രകടനവുമായി ഡിസയറും ബലേനോയും കരുത്ത് കാട്ടിയപ്പോൾ മറ്റുള്ള മോഡലുകളും മോശക്കാരല്ലെന്ന് തെളിയിക്കാനായി 6 എയർബാഗ് പോലുള്ള സുരക്ഷാ സന്നാഹങ്ങൾ തങ്ങളുടെ മോഡൽനിരയിലുടനീളം സ്റ്റാൻഡേർഡാക്കുകയാണ് കമ്പനി. അടുത്തിടെ ബലേനോയും എർട്ടിഗയും 6 എയർബാഗ് സ്റ്റാൻഡേർഡായി അവതരിപ്പിച്ച് വാർത്തകളിൽ ഇടംനേടിയിരുന്നു. ഇപ്പോഴിതാ തങ്ങളുടെ 6-സീറ്റർ എംപിവിയിലും സമാനമായ പരിഷ്ക്കാരങ്ങളുമായി എത്തിയിരിക്കുകയാണ് മാരുതി.
Advertisement

നിങ്ങൾ 9 മണിക്കൂറിൽ കൂടുതൽ ഉറങ്ങാറുണ്ടോ? അമിത ഉറക്കം അത്ര നല്ലതല്ല, പഠനങ്ങൾ പറയുന്നത് ഇതാണ്

ഒമ്പത് മണിക്കൂറിൽ കൂടുതൽ അമിതമായി ഉറങ്ങുന്നത് ദോഷകരമാണെന്നും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നു. അനുയോജ്യമായ ഉറക്ക ദൈർഘ്യം മനസ്സിലാക്കുക.

സ്പൈസ് കിംഗിൻ്റെ ഗാരേജിലേക്ക് ബിഎംഡബ്ല്യു X7 എത്തി

കേരളത്തിൽ ഇപ്പോൾ ആഡംബര വാഹനങ്ങളുടെ കാര്യത്തിൽ ഒരു കുറവുമില്ല. വ്യവസായ പ്രമുഖരും സെലിബ്രിറ്റികളും എല്ലാം ആഡംബര വാഹനങ്ങളുടെ പിന്നാലെയാണല്ലോ. വാഹനപ്രേമികളുടെ ഇടയിൽ പേരുകേട്ട ഒരു വ്യവസായ പ്രമുഖനാണ് സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് എക്സിക്യൂട്ടീവ് ചെയര്‍മാനായ ഡോ വിജു ജേക്കബ്. കേരളത്തിലെ തന്നെ ഏറ്റവും വലിയ ഗാരേജ് ഇദ്ദേഹത്തിന് സ്വന്തമെന്ന് പറയാം. കേരളത്തിലെ ആദ്യത്തെ ബിഎംഡബ്ല്യു XM, ഫെറാറി റോമ, റോൾസ് റോയ്‌സ് കലിനൻ സീരീസ് II തുടങ്ങിയ മോഡലുകളെല്ലാം സ്വന്തമാക്കിയതും ഇദ്ദേഹമായിരുന്നു. ആ കൂട്ടത്തിലേക്ക് ജർമൻ ബ്രാൻഡിൻ്റെ ഒരു കരുത്തനായ എസ്‌യുവി എത്തിച്ചിരിക്കുകയാണ് അദ്ദേഹം.

ഇവിറ്റാര മാറ്റി വായില്‍ കൊള്ളാത്ത പേരിട്ടോ മാരുതി?

ഈ വര്‍ഷം ഏത് കൊലകൊമ്പന്‍ ബ്രാന്‍ഡും ഏത് ലോകോത്തര ഇലക്ട്രിക് വാഹനം പുറത്തിറക്കുമെന്ന് പറഞ്ഞാലും ഇന്ത്യക്കാര്‍ കാത്തിരിക്കുന്നത് ഒരൊറ്റ മോഡലിനായാണ്. അത് മറ്റേതുമല്ല മാരുതി സുസുക്കി പുറത്തിറക്കാന്‍ പോകുന്ന കന്നി ഇലക്ട്രിക് എസ്‌യുവിയാണ്. ഉത്സവ സീസണില്‍ സെപ്റ്റംബര്‍ ആദ്യ വാരം ഇവിയുടെ വില പ്രഖ്യാപിക്കാന്‍ പോകുകയാണ്. അതിനിടെ കാറിന്റെ പരീക്ഷണയോട്ടം തകൃതിയായി നടക്കുന്നു. ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ട സ്‌പൈ ചിത്രം ഇലക്ട്രിക് എസ്‌യുവിയുടെ പേരുമാറ്റത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. വാഹനത്തിന് 'ഇ-വിറ്റാര' എന്ന് പേര് നല്‍കാനായിരുന്നു ഏറെനാളായി തീരുമാനിച്ചിരുന്നത്. ഇവിറ്റാര മാറി ഇവിക്ക് ലഭിക്കാന്‍ സാധ്യതയുള്ള പേര് എന്താണെന്ന് ചുവടെ വിശദമായി വായിക്കാം.

എർട്ടിഗ ബേസ് മോഡലിന്റെ വിലയ്ക്ക് ട്രൈബർ ഫുൾ ഓപ്ഷൻ കിട്ടും

ഒരു ഫാമിലി കാർ എന്ന് മനസിൽ വിചാരിക്കുമ്പോൾ പലർക്കും ഇന്നോവയായിരിക്കും മനസിലേക്ക് വരുന്നത്. എന്നാൽ താങ്ങാനാവുന്ന വിലയിൽ ഒരു എംപിവി സ്വന്തമാക്കാൻ സാധിക്കുമോ. സാധിക്കും, ലിസ്റ്റിൽ എർട്ടിഗ പിന്നെ റെനോ ട്രൈബറുണ്ട്. ഒരു പത്ത് ലക്ഷത്തിൽ താഴെ നിങ്ങൾക്ക് ഒരു ഫാമിലി കാർ സ്വന്തമാക്കണം എന്നാണ് ആഗ്രഹമെങ്കിൽ അതിനൊരു ഓപ്ഷനാണ് റെനോ ട്രൈബർ. ഇപ്പോൾ മുഖം മിനുക്കി കിടിലൻ ലുക്കിലെത്തിയ ട്രൈബറിൻ്റെ ഫുൾ ഓപ്ഷൻ്റെ വില 11 ലക്ഷത്തിൽ ഒതുങ്ങും. സെഗ്മെൻ്റിൽ മത്സരിക്കുന്ന ഈ രണ്ട് മോഡലുകളും ഒന്ന് താരതമ്യം ചെയ്താലോ.

ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ നേടി നിസാന്‍ മാഗ്‌നൈറ്റ്

ഇന്ത്യയില്‍ ഒറ്റക്ക് ഒരു കമ്പനിയെ തോളിലേറ്റി കൊണ്ടുപോകുന്ന കാര്‍ മോഡലാണ് നിസാന്‍ മാഗ്‌നൈറ്റ്. സബ് 4 മീറ്റര്‍ എസ്‌യുവി മാന്യമായ വില്‍പ്പന നേടുന്നതിനാലാണ് ജാപ്പനീസ് ബ്രാന്‍ഡ് ഇന്ത്യയില്‍ നിന്ന് കഞ്ഞികുടിച്ച് പോകുന്നത്. 2024 കലണ്ടര്‍ വര്‍ഷത്തിന്റെ അവസാനം നിസാന്‍ മാഗ്‌നൈറ്റിന് ഫെയ്‌സ്‌ലിഫ്റ്റ് സമ്മാനിച്ചിരുന്നു. അകത്തും പുറത്തും ചില്ലറ പരിഷ്‌കാരങ്ങളുമായാണ് എസ്‌യുവി പുറത്തിറങ്ങിയത്. ഇപ്പോള്‍ അപ്‌ഡേറ്റഡ് നിസാന്‍ മാഗ്‌നൈറ്റിന്റെ ഗ്ലോബല്‍ ന്യൂ കാര്‍ അസെസ്‌മെന്റ് പ്രോഗ്രാമിന് (GNCAP) കീഴില്‍ നടത്തിയ ക്രാഷ് ടെസ്റ്റ് ഫലങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ഈ കാര്‍ ഇടിക്കൂട്ടില്‍ 5 സ്റ്റാര്‍ നേടി തിളങ്ങിയെങ്കിലും ചെറിയൊരു ട്വിസ്റ്റുണ്ട്. അത് വിശദമായി വായിക്കാം.