എന്തുകൊണ്ടാണ് ട്രെയിനിലെ പുതപ്പുകൾക്ക് വെള്ള നിറം
ഓട്ടോമൊബൈൽസ്
- 8 month, 6 days ago
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഒന്നാണ് ഇന്ത്യന്‍ റെയില്‍വേസ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വിപ്ലവകരമായ മാറ്റങ്ങളിലൂടെയാണ് റെയില്‍വേ കടന്ന് പോകുന്നത്. സ്ഥിരമായി വൈകിയോടി നാട്ടുകാരുടെ ക്ഷമ പരീക്ഷിച്ചിരുന്ന ട്രെയിനുകള്‍ ഇപ്പോള്‍ കൃത്യസമയം പാലിക്കുകയും റെയില്‍വേ സ്റ്റേഷനുകള്‍ രാജ്യന്തര നിലവാരത്തില്‍ നവീകരിക്കുകയുമെല്ലാം ചെയ്തു. സാങ്കേതികവിദ്യ വളര്‍ന്നതോടെ ഒട്ടുമിക്ക സേവനങ്ങളും ഇന്ന് ഓണ്‍ലൈനായി. മാത്രമല്ല വന്ദേ ഭാരത് പോലുള്ള അത്യാധുനിക ട്രെയിനുകള്‍ ട്രാക്കിലിറക്കാനുള്ള തീരുമാനങ്ങളും വന്‍ വിജയമായി. ഇതുവരെ ഇരുന്ന് മാത്രം യാത്ര ചെയ്യാന്‍ സാധിച്ചിരുന്ന വന്ദേ ഭാരത് ആയിരുന്നു സര്‍വീസിലുണ്ടായിരുന്നത്.