പാവങ്ങളുടെ മിനി കൂപ്പറിന് 20 വയസ്, മാരുതിയുടെ ഇതിഹാസ കാർ
ഓട്ടോമൊബൈൽസ്
- 1 year, 1 month, 10 days ago
ജനങ്ങളുടെ പൾസറിഞ്ഞ് വാഹനങ്ങൾ വിപണിയിൽ അവതരിപ്പിക്കുന്നതിൽ പ്രത്യേക കഴിവുള്ളവരാണ് മാരുതി സുസുക്കി. വർഷങ്ങളായി രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായി തുടരാൻ ചില്ലറ പ്രയത്നമൊന്നും മതിയാവില്ലല്ലോ. കമ്പനി പുറത്തിറക്കിയതിൽ ഏറ്റവും വിജയകരമായ കാറുകളിൽ ഒന്നാണ് സ്വിഫ്റ്റ് (Maruti Suzuki Swift). ഹാച്ച്ബാക്ക് (Hatchback) സെഗ്മെന്റിന്റെ തന്നെ പുതുമാനം സമ്മാനിച്ച 2005 മെയ് മാസം പുറത്തിറക്കിയ കോംപാക്‌ട് മോഡലിന് 25 വയസ് പൂർത്തിയാക്കിയിരിക്കുകയാണ്. പെർഫോമൻസ് കൊണ്ടും ലുക്ക് കൊണ്ടും ആളുകളെ കൈയിലെടുത്ത സ്വിഫ്റ്റ് ഇന്നും ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്.