916 കുഞ്ഞൂട്ടനിലെ സുന്ദരിയുടെ പുത്തൻ വണ്ടി കണ്ടോ

നായിക കഥാപാത്രങ്ങൾ കാറോടിച്ച് വരുന്നതൊക്കെ പണ്ട് മുതലേ സിനിമകളിൽ കാണുന്നതാണ്. ഇനി അഥവാ വാഹനമോടിക്കാൻ അറിയാത്തവരാണെങ്കിൽ പോലും അതിനുള്ള ടെക്നിക്കുകൾ സിനിമയിലുണ്ടല്ലോ. പറഞ്ഞു വരുന്നത് എന്താണെന്ന് വച്ചാൽ സിനിമ സെറ്റുകളൽ തനിയെ വാഹനമോടിച്ച് വരുന്ന നായികമാരുണ്ട്. അത് പോലെ തന്നെ പ്രമോഷനുകൾക്കും തീയേറ്ററിലൊക്കെ വരുന്നതും കാണാം. മഹീന്ദ്ര ഥാർ എന്ന് ഓഫ്റോഡർ വാഹനത്തെ മെരുക്കിയ ചുരുക്കം ചില നടിമാരേ ഉളളു. അത്തരത്തിലൊരു സുന്ദരി നായികയാണ് നിയ വർഗീസ്. ഗിന്നസ് പക്രു പ്രധാന കഥാപാത്രത്തിലെത്തുന്ന ചിത്രത്തിലെ നായികയാണ് നിയ. മോഡലിങ്ങിലൂടെ സിനിമയിലേക്ക് ചുവടുവച്ച നായികയുടെ രണ്ടാമത്തെ ചിത്രമാണ് ഇത്.

5-സീറ്റര്‍ ടാറ്റ കാറിന് 26.90 Km മൈലേജ്

കഴിഞ്ഞ ആഴ്ചയാണ് ടാറ്റ മോട്ടോര്‍സ് ആള്‍ട്രോസ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ വില പ്രഖ്യാപിച്ചത്. അകത്തും പുറത്തും കാര്യമായ മാറ്റങ്ങളുമായി എത്തിയ കാറിന് വെറും 6.89 ലക്ഷം രൂപ മാത്രമാണ് ടാറ്റ വിലയിട്ടത്. പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് പുറമെ സിഎന്‍ജി പവര്‍ട്രെയിന്‍ ഓപ്ഷനിലും ടാറ്റ ഈ കാര്‍ വാഗ്ദാനം ചെയ്യുന്നു. ആള്‍ട്രോസ് ഫെയ്സ്ലിഫ്റ്റ് സിഎന്‍ജി വേരിന്റിന് 7.89 ലക്ഷം മുതല്‍ 11.09 ലക്ഷം വരെയും പ്രീമിയം ഹാച്ച്ബാക്കിന്റെ ഡീസല്‍ മോഡലുകള്‍ക്ക് 8.99 ലക്ഷം മുതല്‍ 11.29 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറൂം വില.

ആൾട്രോസ് ഇവി ഉടനെയില്ലാത്തതിൻ്റെ കാരണമിതോ

എന്നും എതിരാളികളുടെ ചങ്ക് തകർക്കുന്ന മോഡലുകൾ അവതരിപ്പിക്കുക എന്നതാണ് ടാറ്റയുടെ രീതി. അതിൻ്റെ ഏറ്റവും പുതിയ ഉദാഹരണമാലല്ലോ ടാറ്റ ആൾട്രോസിൻ്റെ പുതിയ പതിപ്പ്. എല്ലാ ഫീച്ചറുകളുമുള്ള പ്രീമിയം ഹാച്ച്ബാക്കിന്റെ ടോപ്പ് എൻഡ് വേരിയന്റിന് 11.29 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി ചെലവഴിക്കേണ്ടത്. അങ്ങനെ നോക്കുമ്പോൾ ടാറ്റയുടെ പുത്തൻ ഡീസൽ കാർ വിപണി ഭരിക്കുമെന്ന് ഉറപ്പിക്കാം. പ്യുവർ, ക്രിയേറ്റീവ്, അക്കംപ്ലിഷ്ഡ് S, അക്കംപ്ലഷ്ഡ് പ്ലസ് S എന്നീ നാല് ട്രിം ലെവലുകളിൽ പുതിയ ആൾട്രോസ് തെരഞ്ഞെടുക്കാനാവുക.

3 ലക്ഷം പേർ വാങ്ങിയ എസ്‌യുവിയായി ടൊയോട്ട ഫോർച്യൂണർ

ഇന്ത്യക്കാർക്ക് പ്രത്യേകിച്ച് ആമുഖമൊന്നും ആവശ്യമില്ലാത്ത സ്പോർട് യൂട്ടിലിറ്റി വാഹനമാണ് ടൊയോട്ട ഫോർച്യൂണർ (Toyota Fortuner). ഇന്നോവയെന്ന (Innova) അതികായകനുള്ള ആരാധകരേക്കാൾ വലിയ ഫാൻബേസുള്ള എസ്‌യുവി (SUV) സ്വന്തമാക്കുക എന്നത് ഏതൊരു വണ്ടിഭ്രാന്തന്റേയും വലിയ സ്വപ്നമായിരിക്കും. ഇപ്പോൾ കേരളത്തിലെ സോഷ്യൽ മീഡിയ ഇൻഫ്യുവൻസർമാരുടെ ഇടയിലും ഫോർച്യൂണർ ഒരു സംസാരവിഷയമാണ്. ഫോർച്യൂണർ വാങ്ങിക്കാൻ കുടുംബപ്രശ്‌നങ്ങൾ വ്ലോഗിലൂടെ പങ്കുവെച്ച് വ്യുസുണ്ടാക്കുന്നതെല്ലാം ട്രോളായി മാറുന്ന സമയമാണിത്. അതൊക്കെ തൽക്കാലെ ഇവിടെ നിർത്തിയിട്ട് ടൊയോട്ട എസ്‌യുവിയുടെ (Toyota Fortuner SUV) കാര്യത്തിലേക്ക് നമുക്ക് വരാം.
Advertisement

13 വര്‍ഷം പഴക്കമുള്ള കാറിലെത്തിയ കോടീശ്വര പുത്രി

ഇന്ന് ഇന്ത്യയില്‍ ശതകോടീശ്വരന്‍മാരുടെ പേര് പറയാന്‍ പറഞ്ഞാല്‍ അംബാനി, അദാനി എന്നീ പേരുകളായിരിക്കും ആദ്യം നാവില്‍ വരിക. എന്നാല്‍ ഒരുകാലത്ത് അത് ടാറ്റ, ബിര്‍ള എന്നിങ്ങനെയായിരുന്നു. നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് കുടുംബങ്ങളില്‍ ഒന്നാണ് ബിര്‍ളമാരുടേത്. വിവിധ രംഗങ്ങളിലായി കോടിക്കണക്കിന് രൂപയുടെ ബിസിനസ് സാമ്രാജ്യമാണ് ബിര്‍ള ഗ്രൂപ്പിനുള്ളത്. കോടിക്കണക്കിന് രൂപയുടെ സ്വത്തുള്ളതിനാല്‍ തന്നെ കുടുംബത്തിലുള്ളവര്‍ ആഡംബര ജീവിതശൈലി പിന്തുടരുകയും വില കൂടിയ കാറുകള്‍ ഉപയോഗിക്കുകയും ചെയ്യാറുണ്ട്. പൊതുവേ ശതകോടീശ്വരന്‍മാര്‍ പുതിയ മോഡലുകള്‍ വിപണിയില്‍ എത്തുമ്പോള്‍ പഴയത് അപ്‌ഗ്രേഡ് ചെയ്യാറുണ്ട്.

കല്യാണിയുടെ യാത്രകൾക്ക് ഇനി മാരുതി ഫ്രോങ്ക്‌സിന്റെ കൂട്ട്

റീൽസുകൾ കാണാത്ത ഒരു ദിവസം പോലും ഇന്ന് നമ്മുടെ ജീവിതത്തിലുണ്ടാവില്ല അല്ലേ. ഇഷ്‌ടപ്പെടുന്ന റീലുകളെല്ലാം കൂട്ടുകാർക്ക് അയച്ച് കൊടുക്കുന്നത് പോലും ഇപ്പോൾ ഫ്രണ്ട്‌ഷിപ്പിന്റെ ഭാഗമാണ്. ടിക്ടോക് നിരോധനത്തിലൂടെയാണ് ഇൻസ്റ്റഗ്രാമിലേക്ക് (Instagram) ഈയൊരു ഫീച്ചർ കടന്നുപോവുന്നത്. ചിലർക്ക് സെലിബ്രിറ്റി സ്റ്റാറ്റസ് നേടിക്കൊടുത്തതും ഇതേ പ്ലാറ്റ്ഫോം തന്നെയാണ്. കുട്ടികളും മുതിർന്നവരുമെല്ലാം ഒരുപോലെ റീൽ ഫാൻസായതിനാൽ എല്ലാവർക്കും അവരവരുടെ കഴിവുകൾ തെളിയിക്കാനുള്ള സ്ഥലം കൂടിയാണ് സോഷ്യൽ മീഡിയ. അത്തരത്തിൽ ഡാൻസ് വീഡിയോകളിലൂടെ എല്ലാവരുടേയും മനസ് കീഴടക്കിയ കല്യാണി അനിൽ (Kalyani Anil).

ദീപികയെ വെട്ടി ഇനി പ്രഭാസിൻ്റെ നായിക

ബോളിവുഡിലെ ചർച്ചാവിഷയമാണ് സന്ദീപ് റെഡ്ഡി നിർമാണവും സംവിധാനവും നിർവ്വഹിക്കുന്ന സ്പിരിറ്റ് എന്ന ചിത്രത്തിൽ ദീപിക പദുക്കോണിന് പകരം ആനിമൽ എന്ന ഒറ്റ ചിത്രത്തിലൂടെ ചെറുപ്പക്കാരുടെ ഹരമായ ത്രിപ്തി ദിമ്രിയെ നായികയാക്കിയത്. 40 കോടി പ്രതിഫലവും അത് പോലെ തന്നെ പ്രോഫിറ്റ് ഷെയറിങ്ങും 6 മണിക്കൂർ ഷൂട്ട് എന്നിവയായിരുന്നു ദീപികയുടെ ഡിമാൻ്റ്. എന്നാൽ ത്രിപ്തിക്ക് 5 കോടി രൂപയാണ് പ്രതിഫലം. ദീപിക പദുക്കോണിനെ കടത്തിവെട്ടി നായികയാകണമെങ്കിൽ ഒരു റേഞ്ച് വേണം. അഭിനയത്തിൻ്റെ കാര്യത്തിൽ ത്രിപ്തി ഒട്ടും മോശമല്ല. സോഷ്യൽ മീഡിയയിൽ താരം പോർഷെ കരേര 911-ൽ വന്നിറങ്ങുന്ന വീഡിയോ ആണ് ശ്രദ്ധിക്കപ്പെടുന്നത്.

ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ് GTI റിവ്യൂ...

'GTI' എന്ന അക്ഷരങ്ങള്‍ക്ക് ഹോട്ട്ഹാച്ച്‌പ്രേമികള്‍ക്കിടയില്‍ പ്രത്യേക അര്‍ത്ഥമാണുള്ളത്. നെയിംപ്ലേറ്റിന് അടുത്ത് GTI ബാഡ്ജുള്ള ഏറ്റവും പേരുകേട്ട ഹാച്ച്ബാക്ക് ആണ് ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ്. ലോകമെമ്പാടുമുള്ള ഡ്രൈവിംഗ് പ്രേമികളുടെ പ്രിയപ്പെട്ട മോഡല്‍ വാരാന്ത്യങ്ങളില്‍ കുടുംബത്തോടൊപ്പം യാത്രകള്‍ പോകാനും അനുയോജ്യമാണ്. എന്നിരുന്നാലും, 2007-ല്‍ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ച ഫോക്‌സ്‌വാഗണ്‍ ഇതുവരെ ഗോള്‍ഫ് ഇവിടെ വില്‍പ്പനക്ക് വെച്ചിരുന്നില്ല. ഇന്ത്യയിലെ ഹാച്ച്ബാക്ക് വിഭാഗം കണക്കിലെടുക്കുമ്പോള്‍ ഗോള്‍ഫിന്റെ വലിപ്പവും വിലയും അല്‍പ്പം കൂടുതലാണെന്നത് തന്നെയാണ് കാരണം. അതുകൊണ്ടാണ് അടിസ്ഥാനപരമായി സെഡാന്‍ രൂപത്തിലുള്ള ഒരു ഗോള്‍ഫ് ആയ ജെറ്റ ഇന്ത്യയിലെത്തിയത്. GTI ബാഡ്ജ് കൂടുതല്‍ സൂക്ഷ്മമായി സംരക്ഷിക്കപ്പെട്ട ഒരു നെയിംപ്ലേറ്റായിരുന്നു.

രാജ്യം കാത്തിരുന്ന ഇലക്‌ട്രിക് ബൈക്കിന്റെ ഡെലിവറി ആരംഭിച്ച്

പെട്രോൾ ബൈക്കുകളുടെ അന്തകനായി രൂപമെടുത്ത ഓല റോഡ്സ്റ്റർ X ഇലക്‌ട്രിക് ബൈക്കിന്റെ (Ola Roadster X Electric Motorcycle) ഡെലിവറി ആരംഭിച്ച് കമ്പനി. നീണ്ടനാളെത്തെ കാത്തിരിപ്പുകൾക്കൊടുവിലാണ് വൈദ്യുത മോട്ടോർസൈക്കിളിന്റെ വിതരണം ആരംഭിക്കാൻ ഓലയ്ക്ക് സാധിച്ചത്. ഇവിയുടെ ആദ്യത്തെ 5,000 ഉപഭോക്താക്കൾക്ക് 10,000 രൂപയുടെ ആനുകൂല്യങ്ങളോടെയാണ് വാഹനം കൈമാറുന്നതെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. പെട്രോൾ ഇരുചക്ര വാഹനങ്ങളിൽ നിന്നും മുക്തിനേടാൻ ആഗ്രഹിക്കുന്നവരെല്ലാം ഓലയുടെ ഷോറൂമിലെത്തുമെന്നാണ് സ്റ്റാർട്ടപ്പ് ബ്രാൻഡിന്റെ വിശ്വാസം. കമ്പനിയുടെ ഇലക്ട്രിക് സ്‌കൂട്ടറുകൾ തീർത്ത കൊടുങ്കാറ്റ് ഇലക്ട്രിക് മോട്ടോർസൈക്കിളുകൾക്കും നേടിയെടുക്കാനാവുമെന്നാണ് അനുമാനം.

ഹീറോയെ കെട്ടിയ സുന്ദരി നടിയല്ല! കറക്കം മെയ്ബാക്കില്‍

ബോളിവുഡിലെ അഭിനേതാക്കള്‍ മാത്രമല്ല അവരുടെ പങ്കാളികളും മാധ്യമങ്ങള്‍ക്ക് പ്രിയപ്പെട്ടവരായിരിക്കും. ചിലര്‍ സിനിമാ മേഖലയില്‍ നിന്ന് പങ്കാളികളെ തെരഞ്ഞെടുക്കുമ്പോള്‍ ചിലര്‍ മറ്റ് മേഖലകളില്‍ നിന്നുള്ളവരെ വിവാഹം ചെയ്യുന്നു. ഒരു കാലത്ത് ബോളിവുഡിലെ ചോക്ലേറ്റ് ബോയിയും കരീന കപൂര്‍ അടക്കമുള്ള താരസുന്ദരിമാരുടെ കാമുകനുമായിരുന്ന നടന്‍ ആയിരുന്നു ഷാഹിദ് കപൂര്‍ (Shahid Kapoor). എന്നാല്‍ സിനിമാ മേഖലയില്‍ നിന്നുള്ള ഒരാളെയല്ല ഷാഹിദ് വിവാഹം ചെയ്തിരിക്കുന്നത്. 2015-ലായിരുന്നു ഡല്‍ഹി സ്വദേശിനിയായ മീര രജ്പുത്തുമായുള്ള (Mira Rajput) ഷാഹിദിന്റെ വിവാഹം. അന്ന് 21 വയസ് മാത്രം പ്രായമുണ്ടായിരുന്ന മീര ഷാഹിദിനേക്കാള്‍ 14 വയസിന് ഇളയതായിരുന്നു.

ഇനി ചാർജിങ്ങ് സ്റ്റേഷനിൽ 'പോസ്റ്റ് അടിക്കണ്ട'

ഇന്ത്യയിലെ തന്നെ പ്രശസ്തവും അത് പോലെ തന്നെ മുൻനിര ഇവി ചാർജിംഗ്, പവർ സൊല്യൂഷൻസ് കമ്പനിയായ എക്സികോം, നെക്സ്റ്റ് ജനറേഷൻ ഡിസി ഫാസ്റ്റ് ചാർജറായ ഹാർമണി ഡയറക്റ്റ് 2.0 പുറത്തിറക്കിയിരിക്കുകയാണ്. എക്സികോം സംഘടിപ്പിച്ച ഇൻഡസ്ട്രി ഇവന്റായ 2.0 യിലാണ് ഉൽപ്പന്നം അവതരിപ്പിച്ചിരിക്കുന്നത്. പ്രധാനമായും ചാർജറിൽ സെൻസർ അധിഷ്ഠിത ഡയഗ്നോസ്റ്റിക്സും റിമോട്ട് ചാർജർ മാനേജ്മെന്റിനായി AI- സപ്പോർട്ട് കൂടിയുളള ഹാർമണി കണക്റ്റും സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ ചാർജിങ്ങിന് അധിക സമയം എടുക്കാതെ എത്രയും വേഗത്തിൽ തന്നെ വാഹനം ചാർജ് ചെയ്യാൻ ഇത് സഹായിക്കുന്നു.

സ്പേസുള്ള ബെസ്റ്റ് 7-സീറ്റർ ഫാമിലി കാറുകൾ

ഒരു കാറിൽ മൈലേജ് ആഗ്രഹിക്കുന്നതു പോലെ തന്നെ ആളുകൾ ആഗ്രഹിക്കുന്ന കാര്യമാണ് സ്പേസ്. ഞെരുങ്ങിക്കൂടിയിരുന്ന് യാത്ര ചെയ്യാൻ ആരും ഇഷ്‌ടപ്പെടുന്നില്ലെന്നത് തന്നെയാണ് ഇതിനുപിന്നിലുള്ള പ്രധാന കാരണം. ചെറിയ ഹാച്ച്ബാക്കുകളായാലും വലിയ 7-സീറ്റർ മോഡലുകളായാലും ഇതിൽ ആർക്കും വിട്ടുവീഴ്ച്ച ചെയ്യാൻ താത്പര്യമുണ്ടാവില്ല. ഫാമിലി കാറായി വാങ്ങുന്ന മൂന്നുവരി വാഹനങ്ങൾ പലരും തെരഞ്ഞെടുക്കുന്നത് തന്നെ ആവശ്യത്തിന് സ്ഥലം വേണമെന്നുള്ളതാണ്. ഫാമിലി ട്രിപ്പ് ആയാലും, ദൈനംദിന യാത്രകൾ ആയാലും, വാരാന്ത്യ വിനോദയാത്രകൾ ആയാലും അല്ലെങ്കിൽ കല്യാണത്തിന് എല്ലാവരും ഒന്നിച്ച് പോവാനായാലും സ്ഥലവും സുഖസൗകര്യങ്ങളും പ്രധാനമാണ്.
Advertisement

1 മാസം കാത്താൽ 100% ഇന്ത്യന്‍ സ്‌കൂട്ടര്‍ വാങ്ങാം

ഇന്ത്യയില്‍ ഇലക്ട്രിക് ടൂവീലര്‍ വിഭാഗം ഓരോ ദിവസവും വളര്‍ന്ന് കൊണ്ടിരിക്കുകയാണ്. പരമ്പരാഗത ടൂവീലര്‍ നിര്‍മാതാക്കളില്‍ പലരും ഈ വിഭാഗത്തില്‍ സാന്നിധ്യമറിയിക്കാന്‍ തുടങ്ങിയത് ഇതിന്റെ തെളിവാണ്. ബജാജ്, ടിവിഎസ്, ഹീറോ എന്നിവ ഇതിനോടകം എന്‍ട്രി നടത്തി മേധാവിത്തം പ്രകടമാക്കിക്കഴിഞ്ഞു. ഹോണ്ടയും സുസുക്കിയും ഓട്ടോ എക്സ്പോയിലൂടെ തങ്ങളുടെ മോഡലുകള്‍ പ്രദര്‍ശിപ്പിച്ചതിനാല്‍ വരും മാസങ്ങളില്‍ ലോഞ്ച് പ്രതീക്ഷിക്കാം. റിവര്‍ മൊബിലിറ്റിയുമായി ചേര്‍ന്ന് യമഹയും ഇന്ത്യന്‍ വിപണിക്കായുള്ള ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ വികസിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ നിരവധി സ്വദേശി ബ്രാന്‍ഡുകളും ശക്തമായ സാന്നിധ്യമാണ്.

ഫോർച്ച്യൂണറിൻ്റെ മാനം കപ്പൽ കയറിയല്ലോ

വാഹനമോടിക്കുമ്പോൾ ഏറ്റവും കൂടുതൽ പ്രയോജനമുളള കാര്യമാണ് സൈഡ് മിററുകൾ. എപ്പോൾ വേണമെങ്കിലും വശങ്ങളിൽ നിന്ന് വാഹനം കയറി വരാൻ സാധ്യതയുണ്ട്. അത് കാണണമെങ്കിൽ സൈഡ് മിറർ കൂടിയേ തീരു. വാഹനത്തിൻ്റെ വലിപ്പം അനുസരിച്ച് സൈഡ് മിററിൻ്റെ ഉപയോഗം കൂടിക്കൊണ്ടേയിരിക്കും. പ്രത്യേകിച്ച് ഫോർച്ച്യൂണർ പോലെയൊരു ആജാനുബാഹു കാർ കൂടിയാണെങ്കിൽ പറയുകയേ വേണ്ട.2.8 ഡീസൽ മാനുവൽ 4x2, 2.8 ഡീസൽ ഓട്ടോമാറ്റിക് 4x2, 2.8 ഡീസൽ മാനുവൽ 4x4, 2.8 ഡീസൽ ഓട്ടോമാറ്റിക് 4x4 എന്നിങ്ങനെയാണ് ഫോർച്ച്യൂണറിൻ്റെ വേരിയന്റുകൾ. ടൊയോട്ട ഫോർച്യൂണർ ഇപ്പോഴും 2 എഞ്ചിൻ ഓപ്ഷനുകളിലാണ് വിപണിയിൽ എത്തുന്നത്.

ഈ അഡ്വഞ്ചർ ബൈക്ക് വാങ്ങുന്ന ഇന്ത്യയിലെ ആദ്യ പെൺപുലി

പണ്ട് വണ്ടിയോടിക്കുന്നത് ആൺപിള്ളേർക്കുള്ള കാര്യമാണെന്നായിരുന്നു പൊതുധാരണ. എന്നാൽ അക്കാലത്തും കാറുകളും ബൈക്കുകളും മെരുക്കിയ പെൺപുലികൾ ഉണ്ടായിരുന്നുവെന്നതാണ് സത്യം. പിന്നെ ഓട്ടോമാറ്റിക് ട്രാൻസ്‌മിഷന്റെ വരവോടെ സംഗതി കൂടുതൽ ജനകീയമായി. ഗിയർലെസ് സ്‌കൂട്ടറുകളും കാറുകളുമെല്ലാമായി സ്ത്രീകളും യാത്ര ചെയ്യാൻ സ്വയം പര്യാപ്‌തമായെന്ന് വേണം പറയാൻ. ഇന്ന് ബൈക്കോടിക്കുന്ന നിരവധി ലേഡീസിനേയും നിരത്തിൽ കാണാനാവും. ബുള്ളറ്റിലും സൂപ്പർബൈക്കിലുമെല്ലാം ചീറിപ്പായുന്ന ഇവരുടെ പോക്ക് കണ്ടുനിൽക്കാൻ തന്നെയൊരു ചേലാണ്. ഇത്തരത്തിലുള്ള നിരവധി വീഡിയോകളും സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആവാറുമുണ്ട്.

2000 കോടി മുടക്കുളള കേന്ദ്ര സർക്കാരിൻ്റെ ഇവി ആപ്പ്

എത്ര ആഡംബര ഇവിയാണെങ്കിലും റേഞ്ച്, അല്ലെങ്കിൽ ചാർജിങ്ങ് സ്റ്റേഷനുകളെ കുറിച്ചുള്ള ആശങ്കകൾ ഇതൊന്നും ഒരിക്കലും വിട്ടുമാറില്ല എന്നതാണ് സത്യം.എന്നാൽ ഇനി ഇന്ത്യയിലെ ഇലക്ട്രിക് വാഹന ഉടമകൾക്ക് വേണ്ടി കേന്ദ്ര സർക്കാർ 2000 കോടി മുടക്കിൽ ഒരു ആപ്പ് തയ്യാറാക്കുകയാണ്. ചാർജ്ജിങ്ങ് സ്റ്റേഷനുകൾ, പേയ്മെന്റ് രീതികൾ, സമയം എന്നിവയെല്ലാം കൃത്യമായി ഇവി ഉടമകളെ അറിയിക്കുന്നതിന് വേണ്ടിയാണിത്. നിർദിഷ്ട ആപ്പ് ഇ.വി. ഉപയോക്താക്കൾക്ക് വേണ്ടിയുളള വിവിധ അവശ്യ സേവനങ്ങൾ നൽകുന്ന ഒരു കേന്ദ്രീകൃത പ്ലാറ്റ്‌ഫോമായി പ്രവർത്തിക്കുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.കേരളത്തിലെ ഇലക്ട്രിക് വാഹനമുടമകൾ ഇവി ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കണം.

ലൈസന്‍സിന് നെഗറ്റീവ് പോയിന്റ് സിസ്റ്റം വരുന്നു!

ലോകത്ത് ഏറ്റവും കൂടുതല്‍ റോഡ് അപകടങ്ങള്‍ നടക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ഭീമന്‍ തുക പിഴ ചുമത്തുന്നതടക്കമുള്ള ശിക്ഷാ രീതികള്‍ നടപ്പാക്കിയിട്ടും വലിയ മാറ്റങ്ങള്‍ കാണാത്തതിനാല്‍ അടവ് മാറ്റി പയറ്റി നോക്കാന്‍ പോകുകയാണ് കേന്ദ്ര ഗതാഗത മന്ത്രാലയം. ഓസ്‌ട്രേലിയ, യുകെ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ നടപ്പാക്കി വിജയിച്ച മാതൃകകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിനും ഗതാഗത നിയമലംഘനങ്ങള്‍ തടയുന്നതിനുമായി ഡ്രൈവിംഗ് ലൈസന്‍സുകള്‍ക്ക് (DL) നെഗറ്റീവ് പോയിന്റ് സംവിധാനം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് കേന്ദ്ര ഗതാഗത മന്ത്രാലയം.

100 സിസി യുദ്ധഭൂമിയിലേക്ക് ഒരു പോരാളി കൂടി

രാജ്യത്തെ ഇരുചക്ര വിപണിയിൽ ഏറ്റവും മത്സരം നേരിടുന്ന ഒരു സെഗ്മെൻ്റാണ് 100 സിസി. വലിയ വലിയ ബ്രാൻഡുകൾ നീന്തിത്തുടിക്കുന്ന സെഗ്മെൻ്റിലേക്ക് തങ്ങൾ മത്സരത്തിന് ഇറങ്ങുകയാണ് എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് സ്റ്റാർട്ടപ്പ് നിർമാതാക്കൾ ആയ ഒബെൻ ഇലക്ട്രിക്. ഒബെൻ റോർ ഇലക്ട്രിക് ബൈക്കുകളിലെ ബാറ്ററികൾക്ക് 50 ശതമാനം വരെ ഉയർന്ന താപനിലയെ നേരിടാൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഒരു ലക്ഷം രൂപയിൽ താഴെയുള്ള മോഡലുകൾ വാഗ്ദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയും, താങ്ങാനാവുന്ന വിലയിൽ ഇലക്ട്രിക് മോട്ടോർസൈക്കിളുകളുടെ ഭൂപ്രകൃതിയെ പരിവർത്തനം ചെയ്യാൻ O100 പ്ലാറ്റ്‌ഫോം ഒരുക്കിയിരിക്കുകയാണ്.

മാരുതിയുടെ പുത്തന്‍ എസ്‌യുവിയുടെ കാര്യത്തില്‍ ട്വിസ്റ്റ്

ഇന്ത്യന്‍ ഓട്ടോമൊബൈല്‍ ഇന്‍ഡസ്ട്രിയിലെ ചലനങ്ങള്‍ സസൂക്ഷ്മം വീക്ഷിക്കുന്ന ഒരാളാണ് നിങ്ങളെങ്കില്‍ ഗ്രാന്‍ഡ് വിറ്റാരയെ അടിസ്ഥാനമാക്കിയുള്ള പുതിയ മാരുതി 7 സീറ്റര്‍ എസ്‌യുവി വരാന്‍ പോകുന്നതായുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകും അടുത്തിടെ നടന്ന ഒരു കോണ്‍ഫറന്‍സില്‍ മാരുതി ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവ ഈ സാമ്പത്തിക വര്‍ഷം മാരുതിയുടെ പുതിയ എസ്‌യുവി പുറത്തിറങ്ങുമെന്ന് സ്ഥിരീകരിച്ചുവെങ്കിലും മാധ്യമങ്ങള്‍ അത് ഗ്രാന്‍ഡ് വിറ്റാരയുടെ 7 സീറ്റര്‍ ആണെന്ന് ഊഹിക്കുകയായിരുന്നു. രസകരമെന്നു പറയട്ടെ, തുടക്കത്തില്‍ മൂന്ന് വരി എസ്‌യുവിയായി കണക്കാക്കപ്പെട്ടിരുന്ന മോഡല്‍ ഒരു പുതിയ 5 സീറ്റര്‍ മിഡ്‌സൈസ് എസ്‌യുവിയായി പിറവിയെടുക്കുമെന്നാണ് ഏറ്റവും പുതിയ വിവരങ്ങള്‍.

കഴിഞ്ഞ മാസം 16,996 പേർ വാങ്ങിയ മാരുതി കാർ

എസ്‌യുവികളേക്കാൾ കച്ചോടമുള്ള ഒരു സെഡാൻ ഇന്നും ഇന്ത്യൻ വിപണിയിലുണ്ടെന്ന് പറഞ്ഞാൽ ആരെങ്കിലും കണ്ണടച്ച് വിശ്വസിക്കുമോ? എന്നാൽ സംഭവം സത്യമാണ് 2025 ഏപ്രിൽ മാസം രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട രണ്ടാമത്തെ കാറായതും ഈ കുഞ്ഞൻ സെഡാനാണ്. മറ്റേതുമല്ല സുഹൃത്തുക്കളേ അത് നമ്മുടെ സ്വന്തം മാരുതി സുസുക്കി ഡിസയറാണ് (Maruti Suzuki Dzire). കഴിഞ്ഞ മാസം ഹ്യുണ്ടായി ക്രെറ്റയ്ക്ക് (Hyundai Creta) പിന്നാലെ ഏറ്റവും കൂടുതൽ ആളുകളൾ വാങ്ങിയ കാറാണ് ആശാൻ. ഇക്കാര്യം മാരുതി ഇതുവരെ കൊട്ടിഘോഷിച്ചില്ലെന്ന് മാത്രം.
Advertisement

50 കി.മീ. മൈലേജുള്ള 250 സിസി ബുള്ളറ്റുമായി റോയൽ എൻഫീൽഡ്

ഇന്ത്യയിലെ മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ സെഗ്മെന്റിലെ കിരീടംവെക്കാത്ത രാജാക്കൻമാരാണ് റോയൽ എൻഫീൽഡ് (Royal Enfield). ഹണ്ടർ 350 മുതൽ തുടങ്ങുന്ന ബൈക്ക് നിര 650 സിസി ക്ലാസിക് വരെ എത്തി നിൽക്കുകയാണിപ്പോൾ. നിലവിലെ എൻട്രി ലെവൽ മോഡലായ ഹണ്ടർ വൻതരംഗമാണ് രാജ്യത്തുണ്ടാക്കിയെടുത്തത്. അതിന്റെ പ്രധാന കാരണം കുറഞ്ഞ വിലയും ഇതുവരെ എൻഫീൽഡ് ബൈക്കുകളിൽ കാണാത്ത സ്റ്റൈലും എല്ലാമായിരുന്നു. റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതാക്കളുടെ നിരയിൽ കണ്ടുവന്നിരുന്ന യാതൊരു സ്വഭാവവുമില്ലാത്ത ഹണ്ടർ യുവാക്കളെയും ബുള്ളറ്റോടിക്കാൻ കൊതിച്ചിരുന്ന ലേഡീസിനെയുമാണ് ഹരം കൊള്ളിച്ചത്.

മലപ്പുറത്ത് സിനിമ സ്‌റ്റൈലില്‍ ബെന്റ്‌ലി ഡെലിവറി

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വണ്ടിപ്രാന്തന്‍മാരുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. സോഷ്യല്‍ മീഡിയ ഇത്ര കണ്ട് വളര്‍ന്ന സാഹചര്യത്തില്‍ കാറുകളുടെ ഡെലിവറി പോലും സിനിമാറ്റിക്ക് ആയി മാറിയിട്ടുണ്ട്. ഇത്തരത്തില്‍ പല വീഡിയോസും ഇന്റര്‍നെറ്റില്‍ തരംഗമാകാറുണ്ട്. കഴിഞ്ഞ ദിവസമാണ് കേരളത്തിലെ ആദ്യത്തെ ബെന്റ്‌ലി ബെന്റയ്ഗ സിഗ്‌നേച്ചര്‍ എഡിഷന്റെ ഡെലിവറി നടന്നത്. ഇന്ത്യയിലെ ബിസിനസുകാര്‍ക്കിടയില്‍ ജനപ്രിയമായ ബെന്റ്‌ലി ബെന്റയ്ഗ EWB സിഗ്‌്േനച്ചര്‍ എഡിഷന്‍ ഡെലിവറിയെടുക്കാന്‍ ഉടമ ഹെലികോപ്റ്ററിലാണ് പറന്നിറങ്ങിയത്. മലപ്പുറം വളാഞ്ചേരി സ്വദേശിയായ ബിസിനസുകാരനായ പോളണ്ട് മൂസയെന്ന് അറിയപ്പെടുന്ന മൂസ ഹാജിയാണ് ഇന്ത്യയില്‍ അഞ്ചെണ്ണത്തില്‍ താഴെ മാത്രമുള്ള ഈ കാര്‍ സ്വന്തമാക്കിയിരിക്കുന്നത്.

കോടികൾ വാരിയെറിഞ്ഞ് കെടിഎമ്മിനെ വലവീശി പിടിച്ചു

ഏതൊരു ചെറുപ്പക്കാരൻ്റേയും പ്രിയപ്പെട്ട വാഹനമാണ് കെടിഎം. അതോടൊപ്പം തന്നെയാണ് ബജാജിൻ്റെ മോഡലുകളും. ഓസ്ട്രിയൻ കമ്പനിയായ കെഎടിഎമ്മിനെ സഹായിക്കാൻ ബജാജ് 7800 കോടി രൂപ മുടക്കിയിരിക്കുകയാണ്. കെടിഎമ്മിൽ ചെറിയ ഓഹരി പങ്കാളിത്തമുണ്ടായിരുന്ന ബജാജ് ഇനി മുതൽ കമ്പനിയെ മൊത്തമായി സ്വന്തമാക്കിയിരിക്കുകയാണ്. ഈ ഏറ്റെടുക്കലിലൂടെ ബജാജ് സ്പോർട്സ് മോട്ടോർസൈക്കിൾ മേഖലയിലെ രാജാവായി മാറുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. അല്ലെങ്കിൽ തന്നെ ഇലക്ട്രിക് സ്കൂട്ടർ സെഗ്മെൻ്റിൽ ബജാജ് മികച്ച വിൽപ്പന നേടിയിരുന്നു. 2025 മോഡൽ ബജാജ് പ്ലാറ്റിന 110 ബ്രാൻഡ് വീണ്ടും കൊണ്ടുവന്നിരുന്നു.

ആനിവേഴ്‌സറി സമ്മാനമായി ഭർത്താവ് കൊടുത്തത് മിനി കൂപ്പർ

സമ്മാനങ്ങൾ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാവില്ലല്ലോ അല്ലേ. അതിപ്പോൾ നമുക്ക് ഏറ്റവും പ്രിയപ്പെട്ടവരിൽ നിന്നുകൂടിയാണെങ്കിൽ സംഗതി ഇരട്ടി മധുരമാവും. പിറന്നാളിനും വിവാഹ വാർഷികത്തിനുമെല്ലാം സമ്മാനങ്ങൾ കൊടുക്കുന്നത് പുതുമയുള്ള കാര്യമല്ലെങ്കിലും അടുത്തിടെയായി വാഹനങ്ങൾ വാങ്ങി സർപ്രൈസ് കൊടുക്കുന്നത് ട്രെൻഡായി മാറിയിട്ടുണ്ട്. ഭാര്യ ഭർത്താവിനും ഭർത്താവ് ഭാര്യക്കും ഇത്തരത്തിൽ ഗിഫ്റ്റ് കൊടുക്കുന്ന വീഡിയോയും പോസ്റ്റുമെല്ലാം കണ്ടുമടുത്തവരാവും പലരും. ഈയൊരു നിരയിലേക്ക് മറ്റൊരു സംഭവം കൂടിയെത്തിയിരിക്കുകയാണ്.

സുസുക്കി ഇ-ആക്‌സസ് നിര്‍മാണത്തിന് കയറി!

ഇന്ത്യയിലെ മുന്‍നിര സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളില്‍ ഒന്നായ സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (SMIPL) ജനുവരിയില്‍ നടന്ന 2025 ഓട്ടോ എക്‌സ്‌പോയില്‍ വെച്ചാണ് തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറായ ഇ-ആക്സസ് ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചത്. മൂന്ന് മാസം പിന്നിട്ടപ്പോള്‍ ഇവിയുടെ ലോഞ്ച് അടുത്തുവെന്ന സൂചന നല്‍കിക്കൊണ്ട് സുസുക്കി ഇ-ആക്‌സസിന്റെ ഉത്പാദനം ആരംഭിച്ചു. ഹരിയാനയിലെ ഗുഡ്ഗാവിലുള്ള സുസുക്കിയുടെ നിര്‍മ്മാണ കേന്ദ്രത്തില്‍ നിന്നാണ് ആദ്യ യൂണിറ്റ് പുറത്തിറങ്ങിയത്. ഇത് അനുദിനം മത്സരം മുറുകുന്ന ഇന്ത്യന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയിലേക്കുള്ള സുസുക്കിയുടെ പ്രവേശനം അടയാളപ്പെടുത്തുകയാണ്. ഈ പുത്തന്‍ സ്‌കൂട്ടറിനെ കുറിച്ചുള്ള വിവരങ്ങള്‍ ചുവടെ വായിക്കാം.