സെഡാൻ Vs എസ്‌യുവി
ഓട്ടോമൊബൈൽസ്
- 9 month, 21 days ago
ഇന്ത്യൻ വാഹന വിപണിയിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി വൻ ആധിപത്യം പുലർത്തുന്ന ഒരു സെഗ്മെൻ്റാണ് എസ്‌യുവികളുടേത്. വിശാലത, സ്റ്റൈൽ, ഗ്രൗണ്ട് ക്ലിയറൻസ് എന്നിവ കാരണം വാങ്ങുന്നവർ കൂടുതലായും ഇപ്പോൾ തിരെഞ്ഞെടുക്കുന്നത് എസ്‌യുവികളാണ്. എന്നാൽ ഈ കൂട്ടത്തിൽ ചിലരുടെ ക്രേസ് സെഡാൻുകളോടായിരിക്കും. ദിനംപ്രതി യാത്ര ചെയ്യുന്നവരും ഹൈവേ യാത്രകൾ ഇഷ്ടപ്പെടുന്നവരും എല്ലാം സെഡാൻ ഒരു വലിയ ചോയിസാക്കി മാറ്റിരിക്കുകയാണ്. പ്രത്യേകിച്ച് സ്മൂത്ത് ഡ്രൈവിംഗ്, കൂടുതൽ മൈലേജ്, നല്ല കൺട്രോൾ, കുറഞ്ഞ പരിപാലന ചെലവ് എന്നിവയിൽ സെഡാനുകൾ എസ്‌യുവികളെക്കാൾ മുന്നിലാണ്.